For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം ഷേവ് ചെയ്യുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക

|

മുഖത്ത് ഷേവ് ചെയ്യുന്ന സ്ത്രീകള്‍ നമുക്കിടയില്‍ കുറവല്ല. മേല്‍ച്ചുണ്ടിലും താടിയിലും ഉണ്ടാകുന്ന അനാവശ്യ രോമവളര്‍ച്ചയാണ് ഇതിനു കാരണം എന്നതു തന്നെയാണ് സത്യം. എന്നാല്‍ പലരും ഇതിനെ ഫേഷ്യല്‍ ചെയ്ത് മറയ്ക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും അത് കുറച്ച് ദിവസം കഴിഞ്ഞാല്‍ വീണ്ടും പ്രത്യക്ഷമാവും എന്നത് കൊണ്ട് തന്നെ ഫലമുണ്ടാവാറില്ല.

അതിന്റെ ഫലമായി പലരും വാക്‌സിംഗ് ത്രെഡിംഗ് എന്ന രീതികളാണ് പരീക്ഷിക്കാറുള്ളത്. എന്നാല്‍ ഈ രീതികള്‍ക്കൊപ്പം തന്നെ പലപ്പോഴും ഷേവ് ചെയ്യുന്ന രീതിയും പല സ്ത്രീകളും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഷേവ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്ന് നോക്കാം.

 മൃതകോശങ്ങള്‍ ഇല്ലാതാവുന്നു

മൃതകോശങ്ങള്‍ ഇല്ലാതാവുന്നു

മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ പലപ്പോഴും ഷേവിംഗ് സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഷേവ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

ചര്‍മ്മം മൃദുലമാകുന്നു

ചര്‍മ്മം മൃദുലമാകുന്നു

ചര്‍മ്മത്തിന്റെ മൃദുലതയാണ് മറ്റൊന്ന്. അതുകൊണ്ട് തന്നെ മൃദുലമായ ചര്‍മ്മം വേണമെന്നുള്ളവര്‍ ഷേവ് ചെയ്യുന്നത് സ്ഥിരമാണ്.

 സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഫലപ്രദമാകുന്നു

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഫലപ്രദമാകുന്നു

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ കൂടുതലായി ചര്‍മ്മത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു എന്നത് തന്ന കാര്യം.

 അകാലവാര്‍ദ്ധക്യം തടയുന്നു

അകാലവാര്‍ദ്ധക്യം തടയുന്നു

മുഖത്തെ മൃതകോശങ്ങള്‍ ഇല്ലാതാവുന്നതിലൂടെ അകാലവാര്‍ദ്ധക്യം എന്ന വില്ലനെ തുരത്താന്‍ കഴിയുന്നു.

 ചര്‍മ്മത്തിലെ നിറവ്യത്യാസം

ചര്‍മ്മത്തിലെ നിറവ്യത്യാസം

പലപ്പോഴും സ്ഥിരമായി ഷേവ് ചെയ്യുന്നവരില്‍ ചര്‍മ്മത്തിന് നിറവ്യത്യാസം അനുഭവപ്പെടുന്നു. ഇത് പലപ്പോഴും പല തരത്തിലുള്ള അലര്‍ജികള്‍ക്ക് കാരണമാകുന്നു

 കാലിലും മുഖത്തും

കാലിലും മുഖത്തും

പലപ്പോഴും ഒരേ ഷേവിംഗ് സെറ്റ് കൊണ്ടു തന്നെ കാലും മുഖവും ഷേവ് ചെയ്യാന്‍ നമ്മള്‍ ശ്രമിയ്ക്കും. എന്നാല്‍ ഇതും ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

രോമവളര്‍ച്ച കൂടുതല്‍

രോമവളര്‍ച്ച കൂടുതല്‍

സ്ഥിരമായി ഷേവ് ചെയ്യുന്നവരില്‍ രോമവളര്‍ച്ച കൂടുതലാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് ഷേവ് ചെയ്യാന്‍ ഒരു ദിവസം മാറിപ്പോയാല്‍ തന്നെ ചര്‍മ്മത്തില്‍ വ്യത്യാസം ഉണ്ടാക്കും.

English summary

Tips every woman needs to know before shaving

Tips every woman needs to know before shaving.
Story first published: Monday, April 25, 2016, 18:02 [IST]
X
Desktop Bottom Promotion