Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുഖം ബ്ലീച്ച ചെയ്യും മുന്‍പ്....
വെളുക്കാന്‍ വേണ്ടി മിക്കവാറും പേര് ആശ്രയിക്കുന്ന ഒന്നാണ് ബ്ലീച്ച്. മുഖരോമങ്ങള് വെളുക്കാനും ചര്‍മത്തിന്റെ നിറത്തിലാകുവാനും ഉപയോഗിയ്ക്കുന്ന ഒന്ന്.
ബ്ലീച്ച് ചെയ്യുന്നത് മുഖത്തിന് നിറം നല്‍കുമെങ്കിലും ഇത് ചര്‍മത്തിന് അത്ര നല്ലതല്ല. കാരണം ഇതില്‍ കെമിക്കലുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ. എന്നിരുന്നാലും എളുപ്പത്തില്‍ വെളുക്കാനുള്ള വഴിയെന്ന നിലയ്ക്കും താല്‍ക്കാലിക നിറം നല്‍കുമെന്ന നിലയ്ക്കും എല്ലാവരും ഉപയോഗിയ്ക്കുന്ന ഒന്നാണിത്.
എന്നാല്‍ മുഖം ബ്ലീച്ച് ചെയ്യും മുന്‍പു ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

മുഖം ബ്ലീച്ച ചെയ്യും മുന്‍പ്....
- മുഖത്ത് ബ്ലീച്ച് ഇടുന്നതിനു മുന്‍പ് പാച്ച് ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. അല്പം ബ്ലീച്ചെടുത്ത് ചര്‍മത്തിലെവിടെയെങ്കിലും ഇട്ടു നോക്കുക. അലര്ജിയുണ്ടോയെന്നുറപ്പാക്കാന് ഇത് പ്രധാനം.

മുഖം ബ്ലീച്ച ചെയ്യും മുന്‍പ്....
സോഡിയം ഹൈപ്പോക്ലോറൈറ്റ് പോലുള്ളവ അടങ്ങിയിരിയ്ക്കുന്ന ബ്ലീച്ചിംഗ് ക്രീമുകള്‍ ചര്‍മത്തിന് നല്ലതല്ല. എപ്പോഴും വീര്യം കുറഞ്ഞ ബ്ലീച്ചിംഗ് ക്രീം മാത്രം ഉപയോഗിയ്ക്കുക.

മുഖം ബ്ലീച്ച ചെയ്യും മുന്‍പ്....
ക്രീം ഉപയോഗിയ്ക്കുന്നതിനു മുന്‍പ് അതിന്റെ കവറില്‍ എഴുതിരിയ്ക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി വായിക്കുക. ഇതനുസരിച്ചുപയോഗിയ്ക്കുക.

മുഖം ബ്ലീച്ച ചെയ്യും മുന്‍പ്....
സെന്‍സിറ്റീവ്, വരണ്ടത്, പിഗ്മന്റേഷന് എന്നീ ചര്മപ്രശ്നങ്ങളുള്ളവര് ബ്ലീച്ച് ഉപയോഗിയ്ക്കരുത്.ഇത് ഡെര്‍മറ്റൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

മുഖം ബ്ലീച്ച ചെയ്യും മുന്‍പ്....
ഒരു മാസം ഒരു തവണയില്‍ കൂടുതല്‍ ബ്ലീച്ച് ചെയ്യരുത്. ഇത് ചര്‍മത്തെ കേടാക്കും.

മുഖം ബ്ലീച്ച ചെയ്യും മുന്‍പ്....
ബ്ലീച്ച് ചെയ്തയുടനെ ഒന്നു രണ്ടു മണിക്കൂര്‍ കഴിയാതെ വെയിലത്തു പോകരുത്. പുറത്തിറങ്ങുമ്പോള്‍ നല്ലൊരു സണ്‍സ്ക്രീന്‍ ഉപയോഗിയ്ക്കുകയും വേണം.



Click it and Unblock the Notifications
