Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ബ്ലാക്ക് ഹെഡ്സിന്റെ അന്തകന്മാര്‍ ഇവര്‍...
മുഖത്തെ സൗന്ദര്യപ്രശ്നങ്ങളില്‍ ഏറ്റവും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്സ് അഥവാ കാര. മൂക്കിനിരുവശവുമാണ് ഇത് കൂടുതല്‍ കണ്ടു വരുന്നതും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് ഇത്. ചര്‍മ്മത്തിനു ദോഷം ചെയ്യുന്ന ഭക്ഷണ ശീലങ്ങള്‍
തുടക്കത്തില്‍ തന്നെ കാര്യമായി പ്രതിരോധിച്ചില്ലെങ്കില്‍ ഇത് മുഖത്തെല്ലാം പടരും എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഇതിനെ വീട്ടില്‍ നിന്നു തന്നെ പ്രതിരോധിയ്ക്കാം. അതെങ്ങനെയെന്ന് നോക്കാം.

മുഖം ആവി പിടിയ്ക്കുക
മുഖത്ത് ആവി പിടിയ്ക്കുന്നതാണ് ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ പറ്റിയ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു മാര്‍ഗ്ഗം. ആവി പിടിയ്ക്കുന്നതിലൂടെ ചര്‍മ്മം അയവുള്ളതാവുകയും ഇതിലൂടെ ബ്ലാക്ക്ഹെഡ്സ് നമുക്ക് തുടച്ചെടുക്കാവുന്നതുമാണ്.

ബേക്കിംഗ് സോഡയിലൂടെ ബ്ലാക്ക്ഹെഡ്സ്
ഒന്നോ രണ്ടോ സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ മിക്സ് ചെയ്യുക. ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത്തരത്തില്‍ ചെയയ്ുക. ബ്ലാക്ക് ഹെഡ്സ് ഇല്ലാതാവും.

കറുവപ്പട്ട കളയും കാര
ഒരു ടീസ്പൂണ്‍ തേനില്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് മുഖത്ത് പുരട്ടുക. പിറ്റഏ ദീവസം രാവിലെ കഴുകിക്കളായം. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ബ്ലാക്ക്ഹേഡ്സ് പോവും.

ഓട്സ് ഉപയോഗിച്ച്
ഓട്സ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് കളയുന്നതിനും മാര്‍ഗ്ഗമുണ്ട്. രണ്ട് ടീസ്പൂണ്‍ തേന്‍ നാരങ്ങാ നീരുമായി ചേര്‍ത്ത് ഓട്സില്‍ മിക്സ് ചെയ്യുക. പത്ത് മിനിട്ട് ഇതുകൊണ്ട് സ്ക്രബ്ബ് ചെയ്യുക. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ചര്‍മ്മം ക്ലിയറാകും.

നാരങ്ങാ നീര് ഉത്തമം
നാരങ്ങാ നീര് ബ്ലാക്ക് ഹെഡ്സ് കളയാന്‍ ഏറ്റവും ഉത്തമമാണ്. ബ്ലാക്ക് ഹെഡ്സിനു മാത്രമല്ല മുഖക്കുരു മാറുന്നതിനും മുഖത്തെ പാടുകളകറ്റുന്നതിനും നാരങ്ങാ നീര് ഉത്തമമാണ്. ഉപ്പ്, നാരങ്ങ നീര്, തേന്‍, തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് തുടര്‍ച്ചയായി 12 ദിവസം ചെയ്താല്‍ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാവും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അല്പം മുന്നില്‍ തന്നെയാണ്. ഗ്രീന്‍ ടീ ഇലയില്‍ വെള്ളം ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക.

തേന്‍ കളയും ബ്ലാക്ക് ഹെഡ്സ്
തേനിലും ബ്ലാക്ക് ഹെഡ്സ് കളയാനുള്ള സൂത്രമുണ്ട്്. ഒരു ടീസ്പൂണ്‍ തേന്‍ മഞ്ഞള്‍പ്പൊടിയുമായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കുകയും ബ്ലാക്ക്ഹെഡ്സ് കളയുകയും ചെയ്യുന്നു.

മഞ്ഞള്‍ കളയും ബ്ലാക്ക്ഹെഡ്സ്
കര്‍പ്പൂര തുളസിയുടെ നീരില്‍ അല്പം മഞ്ഞള്‍ പൊടി മിക്സ് ചെയ്ത് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇത് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക്കളയുക.

എപ്സം സാള്‍ട്ട്
എപ്സം സാള്‍ട്ട് ഇത്തരത്തില്‍ ബ്ലാക്ക് ഹെഡ്സിന്റെ അന്തകനാണ്. സൗന്ദര്യ സംരക്ഷണത്തില്‍ എപ്സം സാള്‍ട്ട് ഉപയോഗിച്ചും ബ്ലാക്ക് ഹെഡ്സിനെ തുരത്താം.

ഓറഞ്ച് നീര്
ഓറഞ്ച് നീര് വിറ്റാമിന്‍ സിയുടെ കലവറയാണ്. ഓറഞ്ചിന്റെ തൊലിയും നീരും ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കും. ദിവസവും ഓറഞ്ച് നീര് ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്യാം.



Click it and Unblock the Notifications
