Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
പഴത്തോലിലൂടെ മുഖം വെളുക്കും, മൂന്ന് ദിവസം മതി
വെളുത്ത് സുന്ദരമായ ചര്‍മ്മം ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. പക്ഷേ എല്ലാവര്ക്കും ഇത്തരത്തില്‍ വെളുത്ത് സുന്ദരമായ ചര്‍മ്മം ലഭിക്കണമെന്നില്ല. എന്നാല്‍ ഇതിനായി ഇനി അധികം കഷ്ടപ്പെടേണ്ട. കാരണം മൂന്ന് ദിവസം കൊണ്ട് തന്നെ വെളുത്ത് സുന്ദരമായ ചര്‍മ്മം നമുക്ക് സ്വന്തമാക്കാം.
മുടി വളരാന്‍ ഈ മരുന്നു പുരട്ടൂ
പഴത്തൊലി കൊണ്ട് ഇനി സൗന്ദര്യസംരക്ഷണത്തില്‍ എന്തെല്ലാം നടക്കുമെന്ന് നമുക്ക് നോക്കാം. ഈ ആര്‍ട്ടിക്കിള്‍ വായിച്ച് കഴിഞ്ഞതിനു ശേഷം നമ്മള് വെറുതേ കളയുന്ന പഴത്തോല് ഇനി മുതല്‍ സൗന്ദര്യസംരക്ഷണത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം.

മുഖത്തിന് നിറം
മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്‍പിലാണ് പഴത്തോല്. പഴത്തോലിനകത്തെ മാംസളമായ ഭാഗം എടുത്ത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അതിനു ശേഷം പത്ത് മിനിട്ടോളം മസ്സാജ് ചെയ്യുക. ഇത് മുഖത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിറം നല്കുന്നു.

ചര്‍മ്മം മൃദുലമാക്കുന്നു
ചര്‍മ്മം മൃദുലമാക്കുന്നതിനും പഴത്തോലിന് കഴിയുന്നു. രാത്രി കിടക്കാന്‍ പോകുമ്പോള്‍ പഴത്തോല് അരച്ചെടുത്ത് പേസ്റ്റാക്കി മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. രാവിലെ എഴുന്നേറ്റ് കഴുകിക്കളയാം.

അരിമ്പാറയും കറുത്ത പുള്ളികളും
മുഖത്തുണ്ടാകുന്ന അരിമ്പാറയും കറുത്ത പുള്ളികളും ഇല്ലാതാക്കാന്‍ ഇതിന് പഴത്തോല് സഹായിക്കുന്നു. അരിമ്പാറം ഉള്ള സ്ഥലങ്ങളില്‍ പഴത്തോലിന്റെ ചെറിയ കഷ്ണം വെച്ച് അതില്‍ ബാന്‍ഡേജ് ഇട്ട് ഒരു ദിവസത്തിനു ശേഷം ഇളക്കി മാറ്റുക. ഉടന്‍ തന്നെ അരിമ്പാറയും, പാലുണ്ണിയും എല്ലാം ഇല്ലാതാകുന്നു.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിന് പെട്ടെന്ന് പരിഹാരം നല്കാന് പഴത്തോലിന് കഴിയും. അകാലവാര്‍ദ്ധക്യവും അതിനോടനുബന്ധമായ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകാന്‍ പഴത്തോല് സഹായിക്കുന്നു. നന്നായി പഴുത്ത പഴത്തിന്റെ തോല് മുഖത്ത് മസ്സാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം

സോറിയാസിസ് പ്രതിരോധിയ്ക്കുന്നു
സോറിയാസിസിനോട് പൊരുതാനും പഴത്തോലിന് കഴിയുന്നു. ചര്‍മ്മസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പഴത്തോല് ഒരു പരിഹാരം തന്നെയാണ്.

വേദന മാറ്റാന്‍
വേദന മാറ്റാന്‍ ഏറ്റവും പറ്റിയ വേദനസംഹാരിയാണ് പഴത്തോല്. വേദനയുള്ള ഭാഗത്ത് പഴത്തോല് വെച്ച് മസ്സാജ് ചെയ്താല്‍ മതി വേദന മാറും.

തടി കുറയ്ക്കാനും പഴത്തോല്?
സൗന്ദര്യം എന്നു പറയുന്നത് മുഖത്ത് മാത്രമല്ല ശരീരത്തിന്റെ മൊത്തം ഭാഗത്തെയും സൗന്ദര്യമായി തന്നെയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെയാണ് തടി കൂടുമ്പോള്‍ നമ്മള് വേവലാതി പെടുന്നതും.

പൊട്ടാസ്യം കൂടുതല്‍
പഴത്തില്‍ അടങ്ങിയതിനേക്കാള് പൊട്ടാസ്യമാണ് പഴത്തോലില്‍ ഉള്ളത്. അതുകൊണ്ട് തന്നെ പഴം കഴിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരോഗ്യമാണ് പഴത്തോല് കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നത്.

കലോറി കുറവ്
കലോറിയാണ് നമ്മുടെ ശരീരത്തെ തടിപ്പിക്കുന്നത്. കലോറി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പഴത്തോല്. അതുകൊണ്ട് തന്നെ പഴത്തോലിന്റെ ഉപയോഗം തടി കുറയ്ക്കുന്നു.

കണ്ണിനടിയിലെ കറുപ്പകറ്റാന്‍
കണ്ണിനടിയിലെ കറുപ്പകറ്റാനും പഴത്തോല് തന്നെ ധാരാളം. പഴത്തോല് ചെറിയ കഷ്ണമാക്കി കണ്ണിനടിയില്‍ വെച്ചാല്‍ സൗന്ദര്യപ്രശ്നത്തിന്റെ പ്രധാന വില്ലനായ കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാവുന്നു.



Click it and Unblock the Notifications
