Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കറുപ്പകറ്റി വെളുക്കാന്‍ വീട്ടുലേപനങ്ങള്
അമിതമായി വെയില് അടിച്ചാല്‍ നമ്മുടെ ചര്‍മ്മത്തിന്റെ നിറം മങ്ങി പാടുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്.സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നതിന് പുറമെ ചില മുഖലേപനങ്ങള്‍ കൂടി ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ഇത്തരത്തില്‍ പാടുകള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിക്കും.
ചര്‍മ്മ സംരക്ഷണ രംഗത്തെ വിദഗ്ധര്‍ നിര്‍ദ്ദശിക്കുന്ന ചില മുഖലേപനങ്ങള്‍ നോക്കാം . ഈ വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്റെ മനോഹാരിത നിലനിര്‍ത്താന്‍ ഇവ സഹായിക്കും.

ബാര്‍ളി മുഖലേപനം
30 ഗ്രാം ബാര്‍ളി 20 ഗ്രാം കസ്കസ് ചേര്‍ത്ത് പൊടിയ്ക്കുക. ഇതില്‍ അഞ്ച് തുള്ളി നാരങ്ങ നീരും ഏതാനും തുള്ളി റോസ് വാട്ടറും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. പാടുള്ള ഭാഗങ്ങളില്‍ ഈ മിശ്രിതം പുരട്ടുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക

പരിപ്പ് മുഖലേപനം
രണ്ട് ടേബിള്‍ സ്പൂണ്‍ തുവര പരിപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ ചെറുപയര്‍, രണ്ട് ടേബിള്‍ സ്പൂണ്‍ വെളളരി വിത്ത്, രണ്ട് ടേബിള്‍ സ്പൂണ്‍ പൊട്ടു കടല എന്നിവ എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇതില്‍ രണ്ട് നുള്ള് കസ്തൂരി മഞ്ഞളും രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളരിക്ക നീരും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. ചര്‍മ്മത്തിന്റെ നിറം മങ്ങിയ ഭാഗങ്ങളില്‍ ഈ മിശ്രിതം പുരട്ടി അരമണിക്കൂറിന് ശേഷം കഴുകി കളയുക.

പഴം മുഖലേപനം
പത്ത് ഗ്രാം ഉണക്ക മുന്തിരിയും രണ്ട് ഈന്തപ്പഴവും 50 എംഎല് തേയില വെള്ളത്തില്‍ രണ്ട് മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക. അതിന് ശേഷം ഇവ നന്നായി കുഴമ്പ് രൂപത്തില്‍ അരച്ചെടുക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ പപ്പായ കാമ്പ് ചേര്‍ത്തിളക്കി കഴുത്തിലും മുഖത്തും പുരട്ടുക. പത്ത് മിനുട്ടിന് ശേഷം കഴുകി കളയുക.

ഓറഞ്ച് മുഖലേപനം
ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് എടുക്കുക . ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടേബിള്‍സ്പൂണ്‍ തൈര് , ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി എന്നിവ എടുത്ത് അല്പം വെള്ളം ചേര്‍ത്ത് ഇളക്കി കുഴമ്പ് രൂപത്തിലാക്കുക. ചര്‍മ്മത്തില്‍ നിറം മങ്ങിയ ഭാഗങ്ങളില്‍ ഈ മിശ്രിതം പുരട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയുക.

കറ്റാര്‍ വാഴ മുഖലേപനം
രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ നീര്, മൂന്ന് ടേബിള്‍ സ്പൂണ്‍ തക്കാളി നീര്, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി , ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി എന്നിവ ചേര്‍ത്തിളക്കി ചര്‍മ്മത്തില്‍ പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം തണുത്ത പാല് പുരട്ടുക. അഞ്ച് മിനുട്ടിന് ശേഷം കഴുകി കളയുക.

ഉരുളക്കിഴങ്ങ് മുഖലേപനം
ഒരു ടേബിള്‍ സ്പൂണ്‍ ഉരുളക്കിഴങ്ങ് നീര്( അരിഞ്ഞ് പിഴിഞ്ഞെടുക്കുക),ഒരു ടേബിള്‍ സ്പൂണ്‍ തക്കാളി നീര്, രണ്ട് ടേബിള്‍ സ്പൂണ്‍ ചെറുപയര്‍ പൊടി എന്നിവ ചേര്‍ത്തിളക്കുക. ഈ മിശ്രിതം വെയില് കൊണ്ട് നിറം മങ്ങിയ ഭാഗങ്ങളില്‍ പുരട്ടുക. ഇരുപത് മിനുട്ടിന് ശേഷം കഴുകി കളയുക.



Click it and Unblock the Notifications
