For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേല്‍ച്ചുണ്ടിലെ രോമത്തിന് മൂന്ന് മിനിട്ടില്‍ വിട

|

പല സ്ത്രീകളുടേയും സൗന്ദര്യ സംരക്ഷണത്തിന് വില്ലനായി നില്‍ക്കുന്നതാണ് മേല്‍ച്ചുണ്ടിലെ രോമം. ത്രെഡിംഗ്, വാക്‌സിംഗ് എന്നീ കലാപരിപാടികളിലൂടെ ഇത്തരം പ്രശ്‌നത്തെ പരിഹരിയ്ക്കാമെങ്കിലും ഇത് വീണ്ടും ഉണ്ടാവും എന്നതാണ മറ്റൊരു പ്രശനം. തിലുപരി ത്രെഡിംഗും വാക്‌സിംഗും സമ്മാനിയ്ക്കുന്ന വേദന വേറെയും.

ഇതല്ലാതെയും ഹെയര്‍റിമൂവല്‍ ക്രീം ലേസര്‍ തെറാപ്പി തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും ഇതെല്ലാം വിവിധ തരത്തിലുള്ള ഇന്‍ഫെക്ഷന് കാരണമാകും എന്നതാണ് മറ്റൊന്ന്. എന്നാല്‍ വീട്ടിലിരുന്ന നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അനാവശ്യ രോമങ്ങളെ നീക്കം ചെയ്യാവുന്നതാണ്. അതിനായി എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

മഞ്ഞളും കടലമാവും

മഞ്ഞളും കടലമാവും

മഞ്ഞളും കടലമാവും മിക്‌സ് ചെയ്ത് പാലില്‍ ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മേല്‍ച്ചുണ്ടില്‍ രോമം ഉള്ള ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. മൂന്ന് മിനിട്ട് ഉണങ്ങാന്‍ അനുവദിയ്ക്കുക. അതിനു ശേഷം കഴുകിക്കളയാം. തുടര്‍ച്ചയായി മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്താല്‍ രോമങ്ങള്‍ കൊഴിഞ്ഞു പോവും എന്ന കാര്യത്തില്‍ സംശയമില്ല.

നാരങ്ങയും പഞ്ചസാരയും

നാരങ്ങയും പഞ്ചസാരയും

നാരങ്ങനിരും പഞ്ചസാരയും നന്നായി മിക്‌സ് ചെയ്ത് അല്‍പ നേരം ചൂടാക്കുക. പഞ്ചസാര നല്ലതു പോലെ ഉരുകിക്കഴിഞ്ഞാല്‍ മുഖത്ത് പുരട്ടുക. ഇത് തുര്‍ച്ചയായി ചെയ്യുക. രോമങ്ങള്‍ കൊഴിഞ്ഞു പോയി വൃത്തിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പാലും മഞ്ഞളും

പാലും മഞ്ഞളും

പാലും മഞ്ഞളും ഇത്തരത്തില്‍ മേല്‍ച്ചുണ്ടിലെ രോമങ്ങള്‍ കൊഴിയാന്‍ സഹായിക്കുന്ന ഒന്നാണ്. പാലും മഞ്ഞളും മിക്‌സ് ചെയ്ത് രോമങ്ങള്‍ക്ക് മുകളില്‍ തേച്ച് പിടിപ്പിക്കുക. ഇതും മൂന്ന് മിനിട്ടിന്റെ പണി മാത്രമേ ഉള്ളൂ.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള തേച്ച് പിടിപ്പിച്ച് അതിനു മുകളില്‍ ടിഷ്യൂ വെയ്ക്കുക. ഉണങ്ങിക്കഴിഞ്ഞതിനു ശേഷം ടിഷ്യൂ പറിച്ചെടുത്താല്‍ അതിനോടൊപ്പം രോമവും കൊഴിഞ്ഞു പോരും.

തൈര്

തൈര്

തൈര് നല്ലതു പോലെ മേല്‍ച്ചുണ്ടില്‍ തേച്ച് പിടിപ്പിക്കുക. ഇതിനു മുകളില്‍ പഞ്ചസാര കൊണ്ട് നല്ലതു പോലെ സ്‌ക്രബ്ബ് ചെയ്യുക. മൂന്ന് മിനിട്ട് ഇങ്ങനെ ചെയ്ത ശേഷം നല്ലതു പോലെ കഴുകിക്കളയുക.

നാരങ്ങാനീരും കടലമാവും

നാരങ്ങാനീരും കടലമാവും

നാരങ്ങാ നീരും കടലമാവും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അല്‍പ സമയത്തിനു ശേഷം കഴുകിക്കളയാം. ഇതും നല്ലൊരു പരിഹാരമാണ്.

English summary

Simple ways to remove upper lip hair naturally in three minutes

Does your lip hair often put you in embarrassment? Wondering how to remove upper lip hair naturally? Here are the simple ways for you to check out to get rid of upper lip hair.
Story first published: Saturday, August 6, 2016, 11:29 [IST]
X
Desktop Bottom Promotion