Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
എണ്ണമയമുള്ള ചര്‍മ്മത്തിന് വീട്ടില്‍ പരിഹാരം
എണ്ണമയമുള്ള ചര്‍മ്മം എപ്പോഴും പ്രശ്നമാണ്. സൗന്ദര്യ സംരക്ഷണത്തില്‍ ഇത്രയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വെറൊന്നും ഇല്ലെന്നു തന്നെ പറയാം. മേക്കപ്പ് ഇട്ടാലും എന്ത് മാറ്റം സൗന്ദര്യ സംരക്ഷണത്തില്‍ വരുത്തിയാലും അതൊന്നും മുഖത്ത് നില്‍ക്കില്ല എന്നതാണ് ഇത്തരം ചര്‍മ്മത്തിന്റെ ഏറ്റവും വലിയ പ്രശ്നം.
എന്നാല്‍ ഇനി എണ്ണമയമുള്ള ചര്‍മ്മക്കാര്‍ വിഷമിക്കണ്ട. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ ഇനി ഈ ചര്‍മ്മത്തെ നേരെയാക്കാം. അതിനുള്ള ചില പൊടിക്കൈകള്‍ എന്തൊക്കയെന്ന് നോക്കാം. മുഖം വെളുപ്പിക്കാന്‍ വൈന്‍

കറ്റാര്‍ വാഴ
കറ്റാര്‍വാഴ മുഖത്ത് തേയ്ക്കുന്നത് നല്ലതാണ്. കറ്റാര്‍ വാഴയ്ക്ക് മുഖത്തെ എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

തണുത്ത വെള്ളത്തില്‍ മുഖം കഴുകുക
തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും ഇത്തരത്തില്‍ എണ്ണമയമുള്ള ചര്‍മ്മത്തെ പ്രതിരോധിയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ്. ദിവസവും മൂന്ന് പ്രാവശ്യമെങ്കിലും നന്നായി തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

പഴം കൊണ്ടുള്ള വിദ്യ
പഴങ്ങള്‍ പലപ്പോഴും മുഖത്തെ എണ്ണമയം പെട്ടെന്ന് വലിച്ചെടുക്കും. ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ മുഖത്ത് അരച്ചു പുരട്ടുക. ഇതും എണ്ണമയം. കുറയ്ക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
അല്പം വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇതും എണ്ണമയമുള്ള ചര്‍മ്മത്തെ പ്രതിരോധിയ്ക്കുന്നു.

നാരങ്ങാ നീര്
നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കുന്ന ഒന്നാണ് നാരങ്ങാ നീര്. നാരങ്ങാ നീരും ഇത്തരത്തില്‍ എണ്ണമയമുള്ള ചര്‍മ്മത്തെ വൃത്തിയാക്കുന്നു.

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ളയാണ് മറ്റൊരു സൗന്ദര്യസംരക്ഷണ വസ്തു. മുട്ടയുടെ വെള്ള ഉപയോഗിച്ച് മുഖം മസ്സാജ് ചെയ്യുക. ഉണങ്ങിക്കഴിഞ്ഞ ശേഷം ഇത് അടര്‍ത്തി മാറ്റുക. ഇതും എണ്ണമയമുള്ള ചര്‍മ്മത്തെ പ്രതിരോധിയ്ക്കുന്നു.



Click it and Unblock the Notifications
