For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തോട് ചെയ്യുന്ന ദ്രോഹങ്ങള്‍

|

നമ്മള്‍ ചര്‍മ്മത്തോട് ചെയ്യുന്ന ചില ദ്രോഹങ്ങളുണ്ട്. അറിഞ്ഞാ അറിയാതെയോ നമ്മള്‍ ചെയ്ത് കൂട്ടുന്ന ഇത്തരം കാര്യങ്ങള്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. പുരുഷന്‍മാര്‍ മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കാം

ആവശ്യത്തിന് ഭക്ഷണം കഴിയ്ക്കാതെയും വ്യായാമത്തിന്റെ കാര്യത്തില്‍ ശരിയായ ചിട്ടയില്ലാത്തതും എല്ലാം നമ്മുടെ സൗന്ദര്യത്തെ കാര്യമായി തന്നെ ബാധിയ്ക്കും.

വേനല്‍ക്കാലത്താണ് സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. എന്നാല്‍ നമ്മുടെ ചര്‍മ്മത്തോട് നമ്മള്‍ ചെയ്യുന്ന ചില ദ്രോഹങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വെള്ളം കുടിയ്ക്കാതിരിക്കുക

വെള്ളം കുടിയ്ക്കാതിരിക്കുക

ആവശ്യത്തിന് വെള്ളം കുടിയക്കാതിരിയ്ക്കുക എന്നതാണ് ആദ്യം ചെയ്യുന്ന ദ്രോഹം. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. നിര്‍ജ്ജലീകരണം സംഭവിയ്ക്കുക.ും ശരീരത്തില്‍ നിന്ന് വിഷാംശത്തെ പുറംന്തള്ളാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇത് ചര്‍മ്മം വരണ്ടതാവാന്‍ കാരണമാകുന്നു.

മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍

മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍

മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും സൗന്ദര്യസംരക്ഷണത്തിന്റെ വെല്ലുവിളിയാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുകയും പ്രായം കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുകയും ചെയ്യും.

കാപ്പികുടിയെന്ന ശീലം

കാപ്പികുടിയെന്ന ശീലം

കാപ്പി കുടിയെന്ന ശീലത്തെ ഇല്ലാതാക്കുന്നതും നല്ലതാണ്. ഇത്തരം ശീലം പലപ്പോഴും നമ്മുടെ ചര്‍മ്മത്തെ നശിപ്പിക്കുന്നു. കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിനും ഇത് കാരണമാകുന്നു.

മദ്യം

മദ്യം

മദ്യം ഉപയോഗിക്കുന്നതിന് ഇപ്പോള്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ല. അതുകൊണ്ട് അകാല വാര്‍ദ്ധക്യം എന്ന വില്ലന്‍ നമ്മുടെ തലമുറയെ ഉടന് തന്നെ പിടികൂടുകയാണോ?

 പുകവലി

പുകവലി

പുകവലിയും ഇതുപോലെ തന്നെയുള്ള ഒന്നാണ്. ഇത് ആരോഗ്യപരമായും മാനസികപരമായും നമ്മളെ തകര്‍ക്കുന്നു. പല്ലിനും മോണയ്ക്കും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ ഭാഗമായി ചര്‍മ്മത്തില്‍ ചുളിവു വീഴുകയും മറ്റും ചെയ്യുന്നു.

വെജിറ്റബിള്‍ ജ്യൂസ് വേണ്ട

വെജിറ്റബിള്‍ ജ്യൂസ് വേണ്ട

വെജിറ്റബിള്‍ ജ്യൂസ് ആരോഗ്യത്തിന് നല്ലതാണെങ്കിലും പലപ്പോഴും വെജിറ്റബിള്‍ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തെ ഉഷ്ണത്തിലാക്കുന്നു. ഇത് മുഖത്ത് തന്നെ തളര്‍ച്ചയും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

ശരിയായ ഉറക്കമില്ലായ്മ

ശരിയായ ഉറക്കമില്ലായ്മ

ശരിയായ ഉറക്കമില്ലായ്മ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പാരപണിയുന്നതാണ്. ഇത് അമിത ക്ഷീണവും കണ്ണിനു ചുറ്റും കറുപ്പും ഉണ്ടാക്കുന്നു.

English summary

Seven deadly Skin Sins

How you age is not just a matter of your genes. Your skin is pretty much a reflection of your lifestyle, which, in turn, is all about how you eat, drink and live.
Story first published: Thursday, April 21, 2016, 15:11 [IST]
X
Desktop Bottom Promotion