Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
പുട്ടിന്റെ കൂട്ടു മതി വെളുക്കാന്...
വെളുക്കാന് വിദ്യകള് പലതുണ്ട്. ബ്യൂട്ടിപാര്ലറുകാരേയും കൃത്രിമ മരുന്നുകളേയും ആശ്രയിക്കാതെ വെളുക്കാനുള്ള തികച്ചും പ്രകൃതിദത്ത വഴികളുണ്ട്.
ഇതിലൊന്നാണ് അരിപ്പൊടി. പലഹാരങ്ങളുണ്ടാക്കാന് ഉപയോഗിയ്ക്കുന്ന അരിപ്പൊടി കൊണ്ടും വെളുക്കാം.

അരിപ്പൊടി ഉപയോഗിച്ചുള്ള സൗന്ദര്യമാര്ഗങ്ങള് ജപ്പാനില് പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണ്.
ചര്മത്തിലെ അഴുക്കുകള് നീക്കം ചെയ്യാന്, സൂര്യരശ്മികളിലെ അള്ട്രാവയലറ്റ് രശ്മികള് തടയാന്, മുഖത്ത് സ്ക്രബ് ചെയ്യാന് എല്ലാം അരിപ്പൊടി ഏറെ നല്ലതാണ്.
ഇതിലെ വൈറ്റമിന് ബി ചര്മത്തിലെ ചുളിവുകള് അകറ്റും. എണ്ണമയമുള്ള ചര്മത്തിലെ അധികമുള്ള എണ്ണമയം നീക്കാനും അരിപ്പൊടി നല്ലതാണ്.
അരിപ്പൊടി കൊണ്ടുണ്ടാക്കാവുന്ന സൗന്ദര്യക്കൂട്ടുകളെക്കുറിച്ചറിയൂ, ചര്മം വെളുക്കാന് സഹായിക്കുന്നവയാണ് ഈ കൂട്ടുകള്

അരിപ്പൊടി-1 ടീസ്പൂണ്
ഓട്സ്-അര ടേബിള് സ്പൂണ്
തേന്-1 ടേബിള് സ്പൂണ്
ഇവയെല്ലാം ചേര്ത്തരച്ച് മുഖത്തു പുരട്ടി ഉണങ്ങുമ്പോള് കഴുകിക്കളയാം. നിറം വര്ദ്ധിയ്ക്കും.
അരിപ്പൊടി-1 ടേബിള് സ്പൂണ്
കടലമാവ്-അര ടേബിള് സ്പൂണ്
പഞ്ചസാര-1 ടേബിള് സ്പൂണ്
പനിനീര്
ഇവയെല്ലാം ചേര്ത്തു മുഖത്തു മസാജ് ചെയ്യാം. പിന്നീട് കഴുകിക്കളയാം. മുഖചര്മം വരണ്ടതാകുന്നതു കാരണമുള്ള മാര്ക്കുകള് തടയാനും ഇത് നല്ലതാണ്.
അരിപ്പൊടി, തേന്, മുട്ട വെള്ള എന്നിവ കലര്ത്തിയും മിശ്രിതമുണ്ടാക്കി പുരട്ടാം. ഇത് വെളുക്കാന് മാത്രമല്ല, ചര്മസുഷിരങ്ങല് അടയ്ക്കാനും നല്ലതാണ്. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്നങ്ങള് അകറ്റാം.



Click it and Unblock the Notifications
