Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ബ്ലാക് ഹെഡ്സ് വീട്ടില്‍ തന്നെ മാറ്റാം
സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് മുഖത്തുണ്ടാകുന്ന കാര അഥവാ ബ്ലാക്ക് ഹെഡ്സ്. ഇത് പൂര്‍ണ്ണമായി വേഗത്തില്‍ നീക്കം ചെയ്യണമെങ്കില്‍ തുടക്കത്തില്‍ തന്നെ ചികിത്സിക്കേണ്ടതുണ്ട്. കാരയുള്ള ഭാഗത്ത് ഉള്ളില്‍ നിന്ന് രോമം പുറത്തേക്ക് വളരുമ്പോള്‍ അത് വേദനാജനകമായിത്തീരും.
വേദനയില്ലാതെ കാര നീക്കം ചെയ്യുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അറിയുക.

1. തക്കാളി ജ്യൂസ്
വേദനയില്ലാതെ കാര നീക്കം ചെയ്യുന്നതിന് മികച്ച മാര്‍ഗ്ഗമാണ് തക്കാളി ജ്യൂസ്. ഇതില്‍ ആന്റിസെപ്റ്റിക് ഘടകങ്ങളുള്ളതിനാല്‍ കാരയ്ക്ക് ചുറ്റുമുള്ള ചര്‍മ്മം ഉണങ്ങും. എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഇത് ഉപയോഗിച്ചാല്‍ രോഗമുക്തി നേടാം.

2. ഉരുളക്കിഴങ്ങ് ജ്യൂസ്
ഉരുളക്കിഴങ്ങ് ജ്യൂസില്‍ പ്രകൃതിദത്തമായ ബ്ലീച്ചിങ്ങ്, ക്ലെന്‍സിങ്ങ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതിന് സുരക്ഷിതമാണ്. ഒരു ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കാരയുള്ള ഭാഗത്ത് മുകളിലേക്കുള്ള ദിശയില്‍ ഉരയ്ക്കുക.

3. പഞ്ചസാര സ്ക്രബ്ബ്
ഒരു പാത്രത്തില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ പഞ്ചസാര എടുക്കുക. അതിലേക്ക് രണ്ട് തുള്ളി റോസ് വാട്ടര്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് മുഖത്ത് കാരയുള്ള ഭാഗങ്ങളില്‍ തേച്ച് മുകളിലേക്കുള്ള ദിശയില്‍ മസാജ് ചെയ്യുക.

4. ബേക്കിങ്ങ് സോഡ
ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിങ്ങ് സോഡ ഒരു പാത്രത്തിലെടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി കലര്‍ത്തുക. ഇത് ചര്‍മ്മത്തില്‍ തേച്ച് ഉണങ്ങുമ്പോള്‍ കട്ടിയുള്ള പേസ്റ്റ് മുഖത്ത് നിന്ന് പൊളിച്ച് കളയുക.

5. നാരങ്ങ നീര്
മുഖത്തിന് നിറം ലഭിക്കാനും കറുത്ത പാടുകള്‍ നീക്കം ചെയ്യാനും ഫലപ്രദമായ ഒന്നാണ് നാരങ്ങനീര്. നാരങ്ങനീര് ഉപയോഗിച്ച് ചര്‍മ്മത്തില്‍ മസാജ് ചെയ്ത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുന്നതിന് മുമ്പ് ചര്‍മ്മത്തിലെ സുഷിരങ്ങളിലേക്ക് ഇറങ്ങുന്നതിന് 15 മിനുട്ട് നല്‍കുക.

6. തേന്‍
തേന്‍ ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ഔഷധമാണ്. തേന്‍ ഒരു ടീസ്പൂണ്‍ നാരങ്ങനീരില്‍ ചേര്‍ത്ത് കാരകളില് തേയ്ക്കാം. തുടര്‍ന്ന് തേന്‍ ഉപയോഗിച്ച് മുകളിലേക്കുള്ള ദിശയില്‍ മസാജ് ചെയ്യുന്നത് വഴി ചര്‍മ്മം വൃത്തിയാക്കാം.

7. കറ്റാര്‍ വാഴ
ചര്‍മ്മത്തിലെ ഏത് തരത്തിലുള്ള പ്രശ്നവും മാറ്റാന്‍ കഴിവുള്ളതാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ജെല്‍ കാരകളില് തേച്ച് അല്പം ഉണങ്ങുമ്പോള്‍ മുകളിലേക്ക് പൊളിച്ച് കളയുക.



Click it and Unblock the Notifications
