Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
അപകടം ഒളിച്ചിരിയ്ക്കുന്ന സൗന്ദര്യസംരക്ഷണം
നിറം വര്‍ദ്ധിപ്പിക്കാനും മുടിയുടെ നീളം കൂട്ടാനും ആരോഗ്യമുള്ള ചര്‍മ്മത്തിനുമായി എന്ത് പരീക്ഷണത്തിനും നമ്മളില്‍ പലരും മുതിരാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള സൗന്ദര്യസംരക്ഷണം നമ്മളെ അപകടത്തിലേക്കാണ് എത്തിയ്ക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ബ്യൂട്ടി പാര്‍ലറുകളില്‍ പോയില്ലെങ്കിലും സ്ഥിരമായി നമ്മള് ചെയ്യുന്ന ചില സൗന്ദര്യസംരക്ഷണം മാര്‍ഗ്ഗങ്ങളുണ്ട്. വീണ്ടും ഒന്നു കൂടി ആലോചിച്ച് ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ അത്രയേറെ അപകടമുണ്ടാക്കാവുന്ന മാര്‍ഗ്ഗങ്ങളാണ് അതില്‍ പലതും.
എന്തൊക്കെയാണ് നമ്മള് സ്ഥിരമായി ചെയ്യുന്ന സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ നിന്നും ഉപേക്ഷിക്കേണ്ടവ എന്നു നോക്കാം. ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ പിന്നീട് ചികിത്സിച്ചു പോലും മാറ്റാന്‍ പറ്റില്ല എന്നതാണ് കാര്യം. മുടി വളരാന്‍ ഈ മരുന്നു പുരട്ടൂ

നാരങ്ങയിലൂടെ സൗന്ദര്യം
നാരങ്ങ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ ഇത് ഗുരുതരമായ ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന ആസിഡിന്റെ അളവ് മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തും.

പെട്രോളിയം ജെല്ലി
പെട്രോളിയം ജെല്ലിയും ചുണ്ട് വരണ്ടതാകുന്നതിനും ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നതിനും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും അത്രയേറെ ദോഷകരമാണ് എന്നുള്ളതാണ് സത്യം.

മുഖത്ത് ആവി പിടിയ്ക്കുന്നത്
മുഖത്തെ അഴുക്കും ബ്ലാക്ക്ഹെഡ്സും പോവാനായി മുഖം ആവി പിടിയ്ക്കുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ചൂട് ആവി മുഖത്ത് പതിക്കുമ്പോള്‍ ഇത് ചര്‍മ്മം കൂടുതല്‍ വരണ്ടതാവാന്‍ കാരണമാകുന്നു.

ടൂത്ത് പേസ്റ്റ്
പലരും മുഖക്കുരു ഇല്ലാതാവാനും മുഖക്കുരു പാട് മാറാനും വേണ്ടി ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ടൂത്ത് പേസ്റ്റ് ഒരിക്കലും നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധിയല്ല.

ബേക്കിംഗ് സോഡ
ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നവര്‍ കുറവല്ല. എന്നാല്‍ പലപ്പോഴും ഇത് ചര്‍മ്മത്തിന്റെ പുറത്തെ പാളിയെ നശിപ്പിക്കുകയും ഇതിലൂടെ ബാക്ടീരിയയ്ക്ക് വഴിയൊരുക്കുകയുമാണ് ചെയ്യുന്നത്.

ബോഡി ലോഷന്‍
ബോഡി ലോഷന്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ബോഡി ലോഷന്റെ ഉപയോഗവും ചര്‍മ്മത്തെ ദോഷകരമായാണ് ബാധിയ്ക്കുക.

പശ ഉപയോഗിക്കുന്നവര്‍
ചിലര്‍ പ്രത്യേകതരം പശ ഉപയോഗിച്ച് ബ്ലാക്ക്ഹെഡ്സ് കളയാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് നമ്മുടെ ചര്‍മ്മത്തിന്റെ പല ഭാഗത്തും അലര്‍ജി ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

ഹെയര്‍സ്പ്രേ
ഹെയര്‍സ്പ്രേ ഉപയോഗിക്കുന്നവരും കുറവല്ല. ഹെയര്‍സ്പ്രേയുടെ അമിതോപയോഗം മുടിയുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിയ്ക്കുന്നു.

വിവിധ തരത്തിലുള്ള ജെല്ലുകള്‍
കൈകളിലെ വരള്‍ച്ച മാറ്റാനായി നമ്മളില്‍ പലരും വിവിധ തരത്തിലുള്ള ജെല്ലുകള്‍ ഉപയോഗിക്കാറുണ്ട്. ഇത് കൈക്ക് വേദനയും മറ്റു പ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications
