Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
എക്സിമയ്ക്കുള്ള വീട്ടുചികിത്സകള്‍
എക്സിമ, സോറിയാസിസ് പോലുള്ള ചര്‍മ്മ രോഗങ്ങള്‍ ഏറെ അസ്വസ്ഥതകളാണ് ഉണ്ടാക്കുക. ഡെര്‍മാറ്റിറ്റിസ് എന്നും വിളിക്കപ്പെടുന്ന എക്സിമ ചര്‍മ്മത്തില്‍ ചെറിച്ചിലും തിണര്‍പ്പും ഉണ്ടാകുന്ന രോഗാവസ്ഥയാണ്.
ചെറിയ തിണര്‍പ്പുകള്‍ മുതല്‍ ചര്‍മ്മത്തിലെ വീക്കവും, ചുവപ്പ് നിറവും, കുരുക്കളും, ഇരുണ്ട നിറമുള്ള പാടുകളും, വരണ്ട സംവേദനത്വം കൂടിയ ചര്‍മ്മവും, ചൊറിച്ചിലും, നീരൊലിക്കലുമൊക്കെ എക്സിമയുടെ ലക്ഷണങ്ങളാണ്. കണ്ണിന്റെ കറുപ്പ് മാറ്റാന്‍ മുള്‍ട്ടാണി മിട്ടി
എക്സിമയ്ക്ക് മരുന്നുകളില്ലാത്തതിനാല്‍ അതിനെ നിയന്ത്രിക്കുന്നതിനാണ് ശ്രമിക്കുന്നത്. എക്സിമയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കുക.

എക്സിമയ്ക്കുള്ള വീട്ടുചികിത്സകള്‍
രോഗബാധയുള്ള സ്ഥലത്ത് വെളിച്ചെണ്ണ തേച്ച് ഉണങ്ങാന്‍ അനുവദിക്കുക. കൈകള്‍ കഴുകിയിട്ടുണ്ടെന്നും വൃത്തിയുള്ളതാണെന്നും ഉറപ്പാക്കുക. അവശ്യാനുസരണം ദിവസം മുഴുവനും ഇത് ചെയ്യാവുന്നതാണ്.

എക്സിമയ്ക്കുള്ള വീട്ടുചികിത്സകള്‍
രോഗബാധയുള്ള സ്ഥലത്ത് തേന്‍ നന്നായി തേച്ച് പിടിപ്പിക്കുക. 20-30 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ അത് കഴുകിക്കളയുക. ആവശ്യമാകുമ്പോള്‍ വീണ്ടും തേക്കാം.

എക്സിമയ്ക്കുള്ള വീട്ടുചികിത്സകള്‍
എക്സിമയ്ക്കുള്ള മറ്റൊരു പ്രതിവിധിയാണ് ചോളത്തിന്റെ സ്റ്റാര്‍ച്ചും ഓയിലും. ചോളത്തിന്റെ സ്റ്റാര്‍ച്ച് ഓയിലുമായി ചേര്‍ത്ത് തേച്ച് 20 മിനുട്ട് ഇരിക്കുക. തുടര്‍ന്ന് ഇത് ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. തുടര്‍ന്ന് വൃത്തിയുള്ള ഒരു ടൗവ്വല് ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. ആവശ്യമാകുമ്പോള്‍ ഇത് ആവര്‍ത്തിക്കുക.

എക്സിമയ്ക്കുള്ള വീട്ടുചികിത്സകള്‍
കറ്റാര്‍വാഴയുടെ ജെല്‍ എക്സിമയ്ക്ക് മികച്ച പരിഹാരം നല്‍കും. വിറ്റാമിന്‍ ഇ ഓയിലുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.

എക്സിമയ്ക്കുള്ള വീട്ടുചികിത്സകള്‍
2-3 ഓര്‍ഗാനിക് ക്യാരറ്റെടുത്ത് അവയുടെ തോല് കളഞ്ഞ്, മൃദുവാകുന്നത് വരെ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി രോഗബാധയുള്ള സ്ഥലങ്ങളില്‍ തേക്കുകയും 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുകയും ചെയ്യുക.

എക്സിമയ്ക്കുള്ള വീട്ടുചികിത്സകള്‍
മഞ്ഞള്‍പ്പൊടി വെള്ളവുമായി കലര്‍ത്തി രോഗബാധയുള്ള ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുക. മഞ്ഞളിലുള്ള കുര്‍കുമിനില്‍ ആന്റി ഇന്‍ഫ്ലമേറ്ററി,ബാക്ടീരിസിഡല് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

എക്സിമയ്ക്കുള്ള വീട്ടുചികിത്സകള്‍
എക്സിമയുള്ളവര് ഓര്‍മ്മിക്കേണ്ടുന്ന ഒരു കാര്യം അവരുടെ കുളി 10 മിനുട്ട് സമയത്തിനുള്ളില്‍ ഒതുക്കണം എന്നതാണ്. അമിതമായ കുളി ചര്‍മ്മത്തിന് നനവ് നല്കുന്ന ഓയില്‍ നഷ്ടമാകാന്‍ കാരണമാകും.



Click it and Unblock the Notifications
