Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രായം കുറയ്ക്കുന്ന ക്രീമുകള്‍ ചെയ്യുന്ന ദ്രോഹം
പ്രായം കൂടുന്തോറും എല്ലാവര്ക്കും ടെന്‍ഷനും ബുദ്ധിമുട്ടും പ്രയാസവും എല്ലാം തോന്നും. പ്രധാനമായും സൗന്ദര്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നവര്‍ക്ക്. അതുകൊണ്ട് തന്നെ ഇവരില്‍ പലരും മുഖത്തിനും ശരീരത്തിനും പ്രായം തോന്നാതിരിയ്ക്കാന്‍ പല തരത്തിലുള്ള ക്രീമുകളും മറ്റും വാങ്ങിത്തേയ്ക്കുന്നത്. എന്നാല്‍ ഇത്തരം ക്രീമുകള്‍ തേയ്ക്കുന്നത് എന്ത് വിശ്വാസത്തിന്റെ പുറത്താണ് എന്നതാണ് പലര്‍ക്കും അറിയാത്തത്.

പല ചര്‍മ്മസംരക്ഷണ ക്രീമുകളും സൗന്ദര്യത്തിന്റേയും നിറത്തിന്റേയും കാര്യത്തില്‍ മുന്നിലാണെങ്കിലും പലതിലും നമ്മള് വിശ്വസിക്കാന്‍ പ്രയാസപ്പെടുന്ന ചില കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. പ്രായം കുറയ്ക്കാന്‍ നമ്മള് ഉപയോഗിക്കുന്ന ക്രീമിലൂടെ നമ്മളില്‍ ഉറച്ചു പോയ ചില വിശ്വാസങ്ങള്‍ ഉണ്ട്. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും ക്രീമുകളിലൂടെ നമ്മുടെ പ്രായത്തെ പിടിച്ചു നിര്‍ത്താന്‍ പറ്റുമോ എന്നതാണ് ആദ്യം അറിയേണ്ടത്. ഒരു കഷ്ണം തക്കാളി, 3 ദിവസം പോയ നിറം താനേ വരും
ഒരു രാത്രി കൊണ്ട് മാറ്റം

പലര്‍ക്കും ഇന്‍സ്റ്റന്റ് റിസള്‍ട്ട് വേണം എന്നതായിരിക്കും ആഗ്രഹം. എന്നാല്‍ ഒരിക്കലും ഒറ്റരാത്രി കൊണ്ടോ അല്ലെങ്കില്‍ കുറച്ച് ദിവസങ്ങള്‍ കൊണ്ടോ മാറ്റം വരില്ല. എല്ല കാര്യങ്ങള്‍ക്കും സമയം എടുക്കും എന്നതാണ് കാര്യം. ഒരിക്കലും പെട്ടെന്നൊരു മാറ്റം ആരിലും സംഭവിയ്ക്കില്ല.
പ്രായം കുറയ്ക്കാന്‍ മാത്രമല്ല

ക്രീം ഉപയോഗിക്കുന്നവര്‍ കുറവല്ല. പ്രായം കുറയ്ക്കുക എന്നത് മാത്രമായിരിക്കില്ല നിങ്ങളുടെ ലക്ഷ്യം. ചര്‍മ്മത്തിന്റെ തിളക്കവും നിറവും എല്ലാം മുന്നില്‍ കണ്ടു കൊണ്ടായിരിക്കണം ഇത്തരം ക്രീമുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പരസ്യത്തില്‍ പറയും നിങ്ങളുടെ എല്ലാ ചര്മ്മപ്രശ്നങ്ങള്ക്കം ഇത് പരിഹാരമാണ് എന്നെല്ലാം എന്നാല്‍ ഇതെല്ലാം വെറും പരസ്യം മാത്രമായിരിക്കും എന്നതാണ് സത്യം.
പ്രായമനുസരിച്ച ക്രീം

പലരും ക്രീം വാങ്ങിക്കുന്നത് തങ്ങളുടെ പ്രായമനുസരിച്ച് ഉപയോഗിക്കാന്‍ പറ്റിയ തരത്തിലുള്ളതാണ്. എന്നാല്‍ പ്രായമനുസരിച്ചല്ല ഇത്തരം ക്രീമുകള്‍ വാങ്ങേണ്ടത് നമ്മുടെ ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയ്ക്കാണ്.
കൂടുതല്‍ വിലയുള്ളത് ഗുണം കൂടുതല്‍

പലര്‍ക്കും ഒരു ചിന്തയുള്ളത് ഇതാണ്. വില കൂടുതല്‍ കൊടുത്ത് വാങ്ങുന്ന സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ക്ക് ഗുണം കൂടുതലാണെനന് ചിന്ത. എന്നാല്‍ ഇത്തരത്തില്‍ വില കൂടുതല്‍ കൊടുത്ത് ക്രീം വാങ്ങിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്.



Click it and Unblock the Notifications

