Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
പോയ നിറം വീണ്ടെടുക്കാം, അഞ്ച് ദിവസത്തിനുള്ളില്‍
സൗന്ദര്യസംരക്ഷണത്തില്‍ നിറത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പലപ്പോഴും നിറത്തിന്റെ കാര്യത്തില്‍ പരിതപിക്കുന്നവരാണ് നമ്മളില്‍ പലരും. നിറം വര്‍ദ്ധിപ്പിക്കുക എന്നതിലുപരി ഉള്ള നിറത്തിന് കോട്ടം തട്ടാത്ത രീതിയില്‍ സംരക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ബ്ലാക്ക്ഹെഡ്സ് കൊണ്ട് പൊറുതി മുട്ടുമ്പോള്‍
ഭക്ഷണങ്ങളും ജീവിത സാഹചര്യവും വരെ പലപ്പോഴും നിറം ഇല്ലാതാക്കാന്‍ കാരണമാകും. എന്നാല്‍ ഇതിനെല്ലാം പരിഹാരം അഞ്ച് ദിനസത്തിനുള്ളില് നല്കാന് കഴിയും. എങ്ങനെ നഷ്ടപ്പെട്ട നിറം അഞ്ച് ദിവസത്തിനുള്ളില്‍ വീണ്ടെടുക്കാം എന്ന് നോക്കാം.

കുങ്കുമപ്പൂവ്
കുങ്കുമപ്പൂവ് അല്പം വിലപിടിച്ചതാണെങ്കില് പോലും സൗന്ദര്യസംരക്ഷണത്തില്‍ സ്ഥിരമായി കുങ്കുമപ്പൂ ഉപയോഗിച്ചാല്‍ അത് നിറത്തിന്റെ കാര്യത്തില്‍ യാതൊരു കോംപ്രമൈസിനും നില്‍ക്കില്ല. എന്നും കിടക്കുന്നതിനു മുന്‍പ് കുങ്കുമപ്പൂവരച്ച് പാലില്‍ കലക്കി കുടിച്ചാല്‍ നഷ്ടപ്പെട്ട നിറം വീണ്ടെടുക്കാവുന്നതാണ്. അഞ്ച് ദിവസം തുടര്‍ച്ചയായി ചെയ്ത് നോക്കൂ ഇതുണ്ടാക്കുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും.

തൈര്
സൗന്ദര്യസംരക്ഷണത്തില്‍ ഇത്രയേറെ സഹായകമായ മറ്റൊരു വസ്തു ഇല്ലെന്നു തന്നെ പറയാം. സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന കരുവാളിപ്പ് മാറ്റാനും നഷ്ടപ്പെട്ട മുഖത്തിന്റേയും കഴുത്തിന്റേയും നിറം വീണ്ടെടുക്കാനും തൈര് സഹായിക്കുന്നു.

ആല്‍മണ്ട് ഓയില്‍ നാരങ്ങാ നീര്
ബദാം ഓയിലും നാരങ്ങാ നീരും പാലില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

കുക്കുമ്പര്‍
കുക്കുമ്പര്‍ നീരും നാരങ്ങ നീരും മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള കരുവാളിപ്പും ഇല്ലാതാക്കും.

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള സൗന്ദര്യസംരക്ഷണത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. മുട്ടയുടെ വെള്ള മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് നഷ്ടപ്പെട്ടു പോയ നിറം വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

തക്കാളി നീരും തൈരും
തക്കാളി നീരും തൈരും ഓട്സ് പൗഡറും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് നഷ്ടപ്പെട്ട മുഖത്തിന്റെ നിറം തിരിച്ചു പിടി്ക്കാന്‍ സഹായിക്കുന്നു.

പാലും റോസ് വാട്ടറും
പാലും റോസ് വാട്ടറും മിക്സ് ചെയ്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക. രാത്രി കിടക്കുമ്പോള്‍ മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളയാം.

നാരങ്ങാ നീരും തക്കാളിയും
സിട്രിക് ആസിഡ് നിറഞ്ഞതാണ് നാരങ്ങ നീരും തക്കാളിയും. ഇത് രണ്ടും സമം എടുത്ത് മുഖത്ത് പുരട്ടി അല്പസമയം കളഞ്ഞ് കഴുകിക്കളയാം. ഇതുണ്ടാക്കുന്ന തിളക്കം ദിവസങ്ങളോളം മുഖത്ത് നിലനില്ക്കും.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയും നല്ലൊരു സൗന്ദര്യസംരക്ഷണ വസ്തുവാണ്. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കഴുകിക്കളയാം.

നാരങ്ങാ നീരും തേനും
നാരങ്ങാ നീരും തേനും നല്കുന്ന ഗുണം പറഞ്ഞറിയിക്കാനാവാത്തതാണ്. നാരങ്ങാ നീരില്‍ തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. സ്ഥിരമായി അഞ്ച് ദിവസം കിടക്കുന്നതിനു മുന്‍പ് ഇത്തരത്തില്‍ ചെയ്യാം.



Click it and Unblock the Notifications
