Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഐസ്ക്യൂബ് ചില്ലറക്കാരനല്ല...
ചൂടില്‍ നിന്ന് രക്ഷപ്പെടാനും ശരീരത്തെ തണുപ്പിക്കാനും മാത്രമല്ല ഐസ്ക്യൂബ് ഉപയോഗിക്കുന്നത്. ചില സൗന്ദര്യ രഹസ്യങ്ങളും ഈ ഐസ്ക്യൂബില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് കാര്യം. കരിഞ്ചുണ്ട് ചെഞ്ചുണ്ടാക്കാം
ഐസ് ക്യൂബ് ഫേഷ്യല്‍ എന്ന് കേട്ടാല്‍ അതിശയം തോന്നുമെങ്കിലും ഇത് വളരെ ഫലപ്രദമാണ്. ചൂടില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്നതിന് പുറമെ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.

സുഷിരങ്ങള്‍ സങ്കോചിക്കും
മുഖത്ത് ആവി പിടിച്ചാല്‍ എന്തു സംഭവിക്കുമെന്ന് നമുക്കറിയാം. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കും. ചര്‍മ്മത്തില്‍ ഐസ് കട്ട തേയ്ച്ചാല്‍ നേരെ വിപരീതമാണ് സംഭവിക്കുക. സുഷിരങ്ങള്‍ സങ്കോചിക്കും, പ്രത്യേകിച്ച് വലിയ സുഷിരങ്ങള്‍ അടയും.ഇങ്ങനെ ചെയ്യുന്നതിലൂടെ ചര്‍മ്മത്തിലെ അമിത എണ്ണ ഉത്പാദനം കുറയ്ക്കാന്‍ കഴിയും. ചര്‍മ്മം മൃദുലവും മിനുസവും ആകും.

മുഖക്കുരു അകറ്റും
മുഖക്കുരു നിങ്ങളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍ ഐസ് കട്ട ഇതിന് പരിഹാരം നല്‍കും. ഐസ് കട്ട കൊണ്ട് ഉരയ്ക്കുന്നത് മുഖക്കുരു അകറ്റാന്‍ സഹായിക്കുന്ന ലളിതമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ചര്‍മ്മത്തിലെ സൂഷ്മ രക്തവാഹിനികള്‍ ലോലമാതിനാല് ഐസ് കട്ട നേര്‍ത്ത തുണിയില്‍ പൊതിഞ്ഞ് തേയ്ക്കുന്നത് പരുപരുപ്പ് ഒഴിവാക്കാന്‍ സഹായിക്കും.

തിളങ്ങുന്ന ചര്‍മ്മം
ഐസ് കട്ട വെറുതെ തേയ്ക്കുന്നതിന് പുറമെ മറ്റു ചിലതു കൂടി ഇതിന് വേണ്ടി ചെയ്യാനുണ്ട് . വെള്ളരിക്ക അരിഞ്ഞത്, തേന്‍, നാരങ്ങ നീര്, എന്നിവ ചേര്‍ത്തിളക്കി ശീതീകരിച്ച് ഐസ് കട്ടയാക്കുക. ഇത് ഇളക്കിയെടുത്ത് മുഖത്ത് തേയ്ച്ചാല്‍ പെട്ടെന്ന് ഫല ഉണ്ടാകും.

കറുത്ത വലയങ്ങള്‍
ചീര്‍ത്ത കണ്ണും കറുത്ത വലയങ്ങളും അകറ്റാന്‍ ഐസ് ക്യൂബ് സഹായിക്കും. കുറച്ച് ഗ്രീന്‍ ടീ ഉണ്ടാക്കുക. ഇത് അരിച്ച് ഐസ് ക്യൂബ് ട്രേയില്‍ ഒഴിച്ച് വയ്ക്കുക. ഈ ഐസ് കട്ടകള്‍ 30 സെക്കന്‍ഡ് ഇടവിട്ട് കണ്ണുകളില്‍ വയ്ക്കുക. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റും നേര്‍ത്ത് അളവില്‍ കഫീനും അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകള്‍ ചീര്‍ക്കുന്നതിന് വളരെ വേഗത്തില്‍ പരിഹാരം നല്‍കും,

ചെറുപ്പം നിലനിര്‍ത്തും
ഐസ് കട്ട കൊണ്ട് തടവുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ വരുന്നതിനെ പ്രതിരോധിക്കാനും സഹായിക്കും. സ്പായിലേത് പോലുള്ള അനുഭവം വേണമെന്നുണ്ടെങ്കില്‍ ഏതാനം തുള്ളി സുഗന്ധ തൈലങ്ങള്‍ കൂടി ചേര്‍ത്ത് ഐസ് കട്ട ശീതീകരിച്ചെടുക്കുക.



Click it and Unblock the Notifications
