Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുരുമുളകു പുരട്ടി വെളുക്കാം, എരിയാതെ.....
കുരുമുളക് ഭക്ഷണരൂപത്തില്‍ മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം ഉപയോഗിയ്ക്കാം. എരിയില്ലേ, തൊലി പോകില്ലേ തുടങ്ങിയ സംശയങ്ങള്‍ വേണ്ട. ഇത് ഇതിന്റേതായ രീതിയില്‍ വേണം ഉപയോഗിയ്ക്കാന്‍.
കുരുമുളകില്‍ പൊട്ടാസ്യം, അയേണ്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ സി എന്നിവയടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്.
ഏതെല്ലാം വിധത്തിലാണ് കുരുമുളക് ചര്‍മത്തിനും മുടിയ്ക്കും ഉപകരിയ്ക്കുന്നതെന്നറിയൂ,

മുഖക്കുരു
കുരുമുളക് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ മുഖക്കുരു വരാതിരിയ്ക്കാന്‍ സഹായിക്കും.

ബ്ലാക് ഹെഡ്സ്
ബ്ലാക് ഹെഡ്സ് നീക്കാനും ചര്‍മത്തിന് നിറം നല്‍കാനും ഇത് ഏറെ നല്ലതാണ്

പാണ്ടിന്
പാണ്ടിന് വളരെയേറെ പ്രകൃതിദത്ത പരിഹാരങ്ങളുണ്ടെന്നു പറയാനാകില്ല. എന്നാല്‍ കുരുമുളക് ഒരു പരിഹാരമാണ് ഇതിലെ പൈപ്പെറിന്‍ മെലാട്ടനിന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി പാണ്ടിന് പരിഹാരവുമാകും.

ചുളിവുകളും വരകളുമെല്ലാം നീങ്ങാന്‍
ഇതിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തിലെ ചുളിവുകളും വരകളുമെല്ലാം നീങ്ങാന്‍ ഏറെ നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും.

മൃതകോശങ്ങള്‍
ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

കുരുമുളകുപൊടി തൈരില്‍
അര ടീസ്പൂണ്‍ കുരുമുളകുപൊടി കട്ടിയുള്ള ഒരു ടീസ്പൂണ്‍ തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നതാണ് ഇത് ചര്‍മത്തില്‍ ഇത് ഉപയോഗിയ്ക്കുന്നതിനുള്ള വഴി. ഇതില്‍ വേണമെങ്കില്‍ അല്പം മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കാം.

കുരുമുളകു പുരട്ടി വെളുക്കാം
ആദ്യം ചര്‍മത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇത് പരീക്ഷിയ്ക്കുക. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നുറപ്പു വരുത്തി മുഴുവന്‍ തേയ്ക്കാം. മുഖം കഴുകിയ ശേഷം ഐസ് കൊണ്ടു മസാജ് ചെയ്യുന്നത് അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ നല്ലതാണ്.

താരനുള്ള നല്ലൊരു പരിഹാരമാണ്
മുടിയുടെ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണിത്. തൈരില്‍ ഇതു കലക്കി ശിരോചര്‍മത്തില്‍ പുരട്ടുന്നത് താരനുള്ള നല്ലൊരു പരിഹാരമാണ്. ഇത് അരമണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഷാംപൂ ഉപയോഗിയ്ക്കരുത്.

മുടിയ്ക്കു തിളക്കം
ചെറുനാരങ്ങയുടെ കുരു, കുരുമുളക് എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് മുടിയില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുടിയ്ക്കു തിളക്കം നല്‍കും. കട്ടി തോന്നിപ്പിയ്ക്കും.



Click it and Unblock the Notifications
