Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
മേല്‍ച്ചുണ്ടിലെ രോമം കളയാന്‍ മുട്ടവിദ്യ!!
മേല്‍ച്ചുണ്ടിലെ രോമം പല സ്ത്രീകളുടേയും സൗന്ദര്യപ്രശ്നമാണ്. ത്രെഡിംഗാണ് പലരും ഇതിനു പരിഹാരമായി പ്രയോഗിയ്ക്കുന്നതും.
എന്നാല്‍ ത്രെഡിംഗ് ചെയ്യാന്‍ മിക്കവാറും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കണം. മാത്രമല്ല, ഇത് വേദനിപ്പിയ്ക്കുന്ന ഒരു പ്രക്രിയയുമാണ്.
ഇതൊന്നും വേണ്ട, മേല്‍ച്ചുണ്ടിലെ രോമം നീക്കം ചെയ്യാന്‍ നമുക്കു തന്നെ വീട്ടില്‍ ചെയ്യാവുന്ന ഒരു ലളിതമായ വഴിയുണ്ട്. മുട്ടവെള്ള ഉപയോഗിച്ച്. ഈ രീതി പരീക്ഷിച്ചു നോക്കൂ, മേല്‍ച്ചുണ്ടിലെ രോമം പോകും.

മുട്ടവെള്ള-1
കടലമാവ്-1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍

ഈ മൂന്നു മിശ്രിതങ്ങളും നല്ലപോലെ ചേര്‍ത്തിളക്കുക. ഈ പേസ്റ്റ് മേല്‍ച്ചുണ്ടില്‍ പുരട്ടുക.
അര മണിക്കൂര്‍ കഴിയുമ്പോള്‍ ഉണങ്ങിയ ഇത് ഒരു മാസ്ക് പോലെയാകും.

രോമ വളര്‍ച്ചയുടെ വിപരീതഭാഗത്തേയ്ക്ക് ഇത് ബലമായി പൊളിച്ചെടുക്കുക. ഒരാഴ്ചയില്‍ മൂന്നു നാലു തവണ ഇതു ചെയ്യുന്നത് രോമം നീക്കുക മാത്രമല്ല, രോമവളര്‍ച്ച കുറയ്ക്കുകയും ചെയ്യും.
കടലമാവിന് പകരം കോണ്‍ഫ്ളോറും ഉപയോഗിയ്ക്കാം.

മുട്ടവെള്ളയ്ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തും ഈ വഴി പരീക്ഷിയ്ക്കാം. ഈ മിശ്രിതം മുഖത്തു മുഴുവന്‍ പുരട്ടുന്നത് മുഖത്തിന് നിറവും തിളക്കവും നല്‍കുകയും ചെയ്യും.



Click it and Unblock the Notifications

