For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യ സംരക്ഷണത്തില്‍ ഓറഞ്ച്, കാരണങ്ങള്‍ ഇതാ

|

സൗന്ദര്യ സംരക്ഷണത്തില്‍ പ്രത്യേക സ്ഥാനമുള്ള പഴമാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസും ഓറഞ്ച് തൊലിയും, ഓറഞ്ചായും എല്ലാം സൗന്ദര്യത്തിനും ആരോഗ്യത്തിനും നമ്മള്‍ ഉപയോഗിക്കുന്നു.

എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന് ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്നവര്‍ക്ക് പ്രകൃതി ദത്തമായ സൗന്ദര്യ സംരക്ഷണം നടത്താനുള്ള വഴിയാണ് ഓറഞ്ചിലൂടെ തെളിഞ്ഞു വരുന്നത്. അത്രയേറെ സൗന്ദര്യ സംരക്ഷണത്തില്‍ ഓറഞ്ച് പങ്കു വഹിക്കുന്നുണ്ട്.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഓറഞ്ചിനെ മാറ്റി നിര്‍ത്താന്‍ പറ്റാത്തതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ചര്‍മ്മം വിണ്ടു കീറുന്നത്

ചര്‍മ്മം വിണ്ടു കീറുന്നത്

ഇക്കാലത്ത് ചര്‍മ്മം വിണ്ടു കീറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഓറഞ്ച് മുഖത്ത് പുരട്ടുന്നതിലൂടെ ഇത്തരം പേടി ഇല്ലാതാകുന്നു. ചര്‍മ്മം വിണ്ടു കീറുന്നത് തടയുന്നു.

തിളക്കം വര്‍ദ്ധിപ്പിക്കുന്നു

തിളക്കം വര്‍ദ്ധിപ്പിക്കുന്നു

എന്നും കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഓറഞ്ച് ജ്യൂസ് മുഖത്തു പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

പ്രായം കുറയ്ക്കുന്നു

പ്രായം കുറയ്ക്കുന്നു

പ്രായം കുറയ്ക്കാന്‍ ഓറഞ്ച് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ചുളിവുകള്‍ ഇല്ലാതാക്കി പ്രായം കുറയ്ക്കുന്നതിന് മുന്നിലാണ് ഓറഞ്ച്.

കണ്ടീഷണര്‍ ആയി ഉപയോഗിക്കാം

കണ്ടീഷണര്‍ ആയി ഉപയോഗിക്കാം

മികച്ച കണ്ടീഷണര്‍ ആയി ഉപയോഗിക്കാന്‍ ഓറഞ്ച് നല്ലതാണ്. മുടിയ്ക്ക് തിളക്കവും കരുത്തും നല്‍കുന്നു,

താരന്‍ ഇല്ലാതാക്കാം

താരന്‍ ഇല്ലാതാക്കാം

താരന്‍ കുറയ്ക്കുന്നതിന് ഏറ്റവും നല്ലതാണ് ഓറഞ്ച്. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മതി ഇത് താരന്റെ പൊടിപോലും ഇല്ലാതാക്കും.

 മൃത ചര്‍മ്മങ്ങള്‍ നീക്കം ചെയ്യുന്നു

മൃത ചര്‍മ്മങ്ങള്‍ നീക്കം ചെയ്യുന്നു

മൃത ചര്‍മ്മങ്ങള്‍ നീക്കം ചെയ്യുന്നതിന് ഓറഞ്ച് സഹായിക്കുന്നു. ഓറഞ്ച് ജ്യൂസ് കൊണ്ട് മുഖം മസ്സാജ് ചെയ്യുന്നത് മൃതകോശങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുഖക്കുരു കുറയ്ക്കുന്നു

മുഖക്കുരു കുറയ്ക്കുന്നു

സിട്രിക് ആസിഡ് ധാരാളം ഉള്ളതാണ് ഓറഞ്ച്. ഇത് മുഖക്കുരു കുറയ്ക്കുന്നു. മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമാണ് ഓറഞ്ച്.

ബോഡി സ്‌ക്രബ്ബ്

ബോഡി സ്‌ക്രബ്ബ്

നല്ലൊരു ബോഡി സ്‌ക്രബ്ബ് ആണ് ഓറഞ്ചിന്റെ തൊലി. അതുകൊണ്ട് തന്നെ ഓറഞ്ച് കഴിച്ചു കഴിഞ്ഞ് ഇതിന്റെ തൊലി ഉണക്കിപ്പൊടിച്ച് സ്‌ക്രബ്ബ് ആക്കി ഉപയോഗിക്കാം.

English summary

How To Use Orange In Your Beauty Applications

Some beauty uses of oranges are easy to use and effective.
Story first published: Thursday, March 3, 2016, 16:56 [IST]
X
Desktop Bottom Promotion