Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മുഖത്തെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാം
സ്ത്രീകളുടെ മുഖത്തെ അനാവശ്യ രോമങ്ങള്‍ എന്നും എപ്പോഴും പ്രശ്നം തന്നെയാണ്. ഇത് പലപ്പോഴും മറ്റുള്ളവരുടെ കളിയാക്കലിന് നമ്മളെ ഇടയാക്കിയിട്ടുണ്ടാവും. സൗന്ദര്യ സംരക്ഷണത്തില്‍ അത്രയധികം ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നതാണ് മേല്‍ച്ചുണ്ടിലെ രോമങ്ങള്‍. തക്കാളിയും നാരങ്ങയും മുഖത്തിന്റെ നിറത്തിന്
എന്നാല്‍ വേദന ഇല്ലാതെ തന്നെ ഇനി എങ്ങനെ മുഖത്തെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാം എന്ന് നമുക്ക് നോക്കാം. അതും വീട്ടില്‍ വെച്ചു തന്നെ. ഇനി മുതല്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി പ്രശ്നമാകാതെ തന്നെ ഇത്തരം രോമങ്ങള്‍ നമുക്ക് നീക്കം ചെയ്യാം.

മഞ്ഞളും കടലമാവും
ഒരു സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും പാലില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് അല്പ ദിവസം പരീക്ഷിച്ചു കഴിയുമ്പോള്‍ രോമം പൂര്‍ണമായും ഇല്ലാതാകും.

നാരങ്ങയും പഞ്ചസാരയും
നാരങ്ങയും പഞ്ചസാരയും മിക്സ് ചെയ്ത് പുരട്ടാം. എന്നാല്‍ പഞ്ചസാര ഉരുക്കി പാനിയാക്കിയ ശേഷം മാത്രം വേണം മുഖത്ത് പുരട്ടാന്‍ ഇതും അപ്പര്ലിപ്സിലെ രോമങ്ങള്‍ ഇല്ലാതാവാന്‍ സഹായിക്കും.

പാലും മഞ്ഞളും
പാലും മഞ്ഞളും ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം. മഞ്ഞളില്‍ അല്പം പാല് ചേര്‍ത്ത് നല്ല കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി മുഖത്തെ രോമമുള്ള സ്ഥലത്ത് പുരട്ടുക. ഉണങ്ങിക്കഴിഞ്ഞാല്‍ കഴുകിക്കളയാം. ഇത് രോമം കൊഴിഞ്ഞു പോകാന്‍ സഹായിക്കും.

മഞ്ഞളും വെള്ളവും
പാല് തന്നെ വേണമെന്നില്ല, പച്ചവെള്ളവും മഞ്ഞളും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം.

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള അല്പം പഞ്ചസാര എന്നിവ നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. ഇതും അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കും.

നാരങ്ങയും തേനും
നാരങ്ങയും തേനും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് തിളക്കം നല്‍കുകയും രോമങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും



Click it and Unblock the Notifications
