Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ബ്ലാക്ക്ഹെഡ്സ് കൊണ്ട് പൊറുതി മുട്ടുമ്പോള്‍
ബ്ലാക്ക്ഹെഡ്സ് നമ്മുടെ മുഖത്തുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. എത്രയൊക്കെ ഒളിപ്പിച്ചു വെച്ചാലും പലപ്പോഴും ഇത് മുഖത്ത് അഭംഗിയായി എടുത്ത് കാണിയ്ക്കും എന്നത് സത്യം.
എന്നാല്‍ ഇനി ബ്ലാക്ക് ഹെഡ്സിനെ എന്നന്നേക്കൂമായി ഇല്ലാതാക്കാം. അതിനായി ബ്യൂട്ടിപാര്‍ലറില്‍ പോയി കാശ് കളയേണ്ട ആവശ്യമില്ല. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട് ഇവിടെ
വീട്ടിലിരുന്നു കൊണ്ട് തന്നെ ബ്ലാക്ക്ഹെഡ്സിനെ തുരത്താവുന്നതാണ്. അതും ഇനിയയൊരിക്കലും വരാത്ത രീതിയില്‍ ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കാം. 15 മിനിട്ട് നേരം മാത്രം ബുദ്ധിമുട്ടിയാല്‍ ബ്ലാക്ക്ഹെഡ്സിനെ പൂര്‍ണമായും തുരത്താവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

നാരങ്ങ നീര് സ്ക്രബ്ബ്
നാരങ്ങ നീര് നല്ലൊരു ആസ്ട്രിജന്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാ തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളേയും ഇത് മാറ്റിയെടുക്കുന്നു. എങ്ങനെ നാരങ്ങാ നീര് സ്ക്രബ്ബ് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
നാരങ്ങ, തേന്‍, അല്പം ഉപ്പ്, തൈര്, നാരങ്ങാ നീര്, റോസ് വാട്ടര്‍ അല്ലെങ്കില്‍ പാല് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടുക. 10 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ പിന്നീടൊരിക്കലും ബ്ലാക്ക് ഹെഡ്സ് എന്നു പറഞ്ഞ് വിഷമിക്കേണ്ടി വരില്ല.

മുട്ടയുടെ വെള്ള മാസ്ക്
മുട്ടയുടെ വെള്ള മുഖത്ത് തേയ്ക്കുന്നത് സൗന്ദര്യ പ്രശ്നങ്ങളെ പരിഹരിക്കും. ചര്‍മ്മത്തിന് നിറം നല്‍കാനും ബ്ലാക്ക്ഹെഡ്സിനെ തുരത്താനും മുട്ടയുടെ വെള്ള എങ്ങനെ സഹായിക്കും എന്ന് നോക്കാം.

മുട്ടയുടെ വെള്ള മാസ്ക്
മുട്ടയുടെ വെള്ള മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അതിനു മുകളില്‍ അല്പം ടിഷ്യൂ പേപ്പര്‍ പതിപ്പിക്കുക. ഇത് ഉണങ്ങിയതിനു ശേഷം വീണ്ടും മുട്ടയുടെ വെള്ള തേയ്ക്കുക. അതിനു ശേഷം ഒരു ലെയര്‍ ടിഷ്യൂ കൂടി പതിപ്പിക്കാം. ഇങ്ങനെ മൂന്ന് തവണ ചെയ്തതിനു ശേഷം ഇത് ഉണങ്ങുന്നതു വരെ കാത്തിരിയ്ക്കുക. നല്ലതു പോലെ ഉണങ്ങിയതിനു ശേഷം എടുത്തു മാറ്റാവുന്നതാണ്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ആരോഗ്യഗുണങ്ങള്‍ കൊണ്ടും സൗന്ദര്യഗുണങ്ങള്‍ കൊണ്ടും സമ്പന്നമാണ്. ആരോഗ്യപരമായും മാനസികപരമായും നമ്മളെ ഉത്തേജിപ്പിക്കുന്നതില്‍ ഗ്രീന്‍ ടീയുടെ പങ്ക് വളരെ വലുതാണ്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയുടെ ഇല വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഗ്രീന്‍ ടീയുടെ ഇല ഉണക്കിപ്പൊടിച്ച് അല്പം വെള്ളത്തില്‍ ചാലിച്ച് പേസ്റ്റാക്കി ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളില്‍ തേച്ചു പിടിപ്പിക്കുക. 5 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

പഞ്ചസാര സ്ക്രബ്ബ്
പഞ്ചസാരയും തേനും മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ബ്ലാക്ക് ഹെഡ്സിനെ തുരത്തുന്നു.

കറുവപ്പട്ട സ്ക്രബ്ബ്
പഞ്ചസാര മാത്രമല്ല കറുവപ്പട്ടയും തേനും നല്ലൊരു ഫേസ്മാസ്ക് ആണ്. കറുവപ്പട്ട പൊടിച്ചതും തേനും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇതും ബ്ലാക്ക്ഹെഡ്സിനെ പ്രതിരോധിയ്ക്കുന്നു.



Click it and Unblock the Notifications
