For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാര്‍ശ്വഫലമില്ലാതെ തന്നെ നിറം വര്‍ദ്ധിപ്പിക്കാം

|

നല്ല വെളുത്ത മുഖമാണ് എല്ലാവരുടേയും ആവശ്യം. എന്നാല്‍ മുഖത്തിന്‍െ നിറം പലര്‍ക്കും ജന്മസിദ്ധമായി ലഭിയ്ക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ഇതില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് കഴിയും. എന്നാല്‍ അതും ഓരോരുത്തരുടേയും ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കും. ചിലരില്‍ പെട്ടെന്ന് മാറ്റം വരുമെങ്കിലും മറ്റു പലര്‍ക്കും പതുക്കെയായിരിക്കും മാറ്റങ്ങള്‍ സംഭവിക്കുക. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഒട്ടുമില്ലാത്ത ചില വഴികളുണ്ട് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍.

How to get fair skin naturally and quickly at home

നിറം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മാത്രമല്ല നിറം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആരോഗ്യത്തിനും അല്‍പം പ്രാധാന്യം കൂടുതല്‍ നല്‍കാം.
ഇതിനായി ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കേണ്ട എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. വീട്ടിലിരുന്നു തന്നെ പാര്‍ശ്വഫലങ്ങള്‍ ഏതുമില്ലാതെ നമുക്ക് നിറം വര്‍ദ്ധിപ്പിക്കാം. അതിനായി എന്തൊക്കെ സൂത്രപ്പണികളാണ് ചെയ്യേണ്ടതെന്നു നോക്കാം.

തൈരും പാലും

തൈരും പാലും മുഖത്ത് തേക്കുന്നത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും. എന്നും രാവിലെയും വൈകിട്ടും തൈരോ പാലോ മുഖത്ത് പുരട്ടുക. പെട്ടെന്ന് ഫലം വേണമെന്ന അത്യാഗ്രഹം ഒഴിവാക്കണം. കാരണം പ്രകടമായ മാറ്റം കാണാന്‍ ഒരു മ്‌സമെങ്കിലും കാത്തിരിയ്‌ക്കേണ്ടി വരും. ഓയിലി സ്‌കിന്‍ എന്ന ദു:സ്വപ്നം

തക്കാളി

tomato

തക്കാളിയാണ് മറ്റൊരു നിറം വര്‍ദ്ധിപ്പിക്കുന്ന വസ്തു. തക്കാളിയില്‍ ഒലിയിക് ആസിഡിന്റെ സാന്നിധ്യം ഉള്ളതു തന്നെയാണ് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നത്.

ചെറുനാരങ്ങ

സിട്രിക് ആസിഡ് ആണ് ചെറുനാരങ്ങയില്‍ ഉള്ളത്. ഇത് സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരല്‍പം മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ മുഖത്തിന് നിറം നല്‍കാന്‍ ചെറുനാരങ്ങ ബെസ്റ്റാണ്. പാര്‍ശ്വഫലവുമില്ല.

വെള്ളം കുടിയ്ക്കുക

water

ഒരു കാരണവശാലും വെള്ളം കുടിയ്ക്കാതിരിക്കരുത്. വെള്ളം കുടിയ്ക്കുന്നത് നമ്മുടെ ചര്‍മ്മത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്നും സംരക്ഷിക്കും. നിറം വര്‍ദ്ധിപ്പിക്കാന്‍ നല്ലൊരു വഴിയാണ് വെള്ളം കുടിയ്ക്കുന്നത്.

English summary

How to get fair skin naturally and quickly at home

Having a fair skin is the wish of every individual and this becomes even more common in women.
Story first published: Saturday, January 23, 2016, 16:53 [IST]
X
Desktop Bottom Promotion