Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
തിളങ്ങുന്ന ചര്‍മ്മത്തിന് ലെമണ്ഫേഷ്യല് വീട്ടില്‍
ഫേഷ്യല്‍ ചെയ്യാനും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാനും നമ്മളില്‍ മിക്കവരും ആശ്രയിക്കുന്നത് ബ്യൂട്ടി പാര്‍ലറുകളെയാണ്. പക്ഷേ അമിതമായ തോതില്‍ രാസവസ്തുക്കളും മറ്റും ഉപയോഗിച്ച് ചെയ്യുന്ന ഇത്തരത്തിലുള്ള ഫേഷ്യല്‍ പലപ്പോഴും ചര്‍മ്മത്തിന് നെഗറ്റീവ് ഫലം ആണ് ഉണ്ടാക്കുക എന്നതാണ് കാര്യം. വാര്‍ദ്ധക്യം പ്രതിരോധിയ്ക്കാന്‍ ഒലീവ് ഓയില്‍
എന്നാല്‍ വെറും നാരങ്ങ ഉപയോഗിച്ചു തന്നെ നമുക്ക് ചര്‍മ്മസംരക്ഷണം നടത്താം. വീട്ടില്‍ തന്നെ നാരങ്ങ ഉപോഗിച്ച് ചെയ്യാവുന്ന ലെമണ്‍ ഫേഷ്യല്‍ ഉണ്ട്. അതെങ്ങനെയെന്ന് നോക്കാം. എന്താണ് അതിന്റെ ഗുണങ്ങളെന്നും.

ക്ലെന്‍സര്‍ ആയി ആദ്യം
ചര്‍മ്മത്തിന് നിറം നല്കാന് നാരങ്ങയ്ക്കു കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ആസിഡും എന്‍സൈമുകളും ചര്‍മ്മത്തിലെ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ തേനില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് മൂന്ന് മിനിട്ടോളം മുഖത്ത് മസ്സാജ് ചെയ്യുക. അതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

ടോണര്‍ പിന്നീട്
അതിനു ശേഷം രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും നാല് ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗറും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അല്പസമയത്തിനു ശേഷം പഞ്ഞി ഉപയോഗിച്ച് ഇത് തുടച്ചു കളയാം.

പ്രകൃതിദത്ത സ്ക്രബ്ബ്
രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും പകുതി നാരങ്ങയുടെ നീരും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ഫെയര്‍നെസ്സ് മസ്സാജ് ക്രീം
ഫെയര്‍നെസ്സ് മസ്സാജ് ക്രീം നമുക്ക് തന്നെ തയ്യാറാക്കാവുന്നതാണ്. ഷിയബട്ടര്‍ കുറഞ്ഞ ചൂടില്‍ ഉരുക്കി ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴയുടെ നീരും മൂന്ന് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും മിക്സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും വട്ടത്തില്‍ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ഇല്സ്തികത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മള്‍ട്ടി വിറ്റാമിന്‍ ഫേസ്പാക്ക്
രണ്ടോ മൂന്നോ കഷ്ണം പൈനാപ്പിളും അതോടൊപ്പം അല്പം നാരങ്ങാ നീരും രണ്ട് ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും അല്പം കളിമണ്ണും ഒര മുട്ടയുടെ വെള്ളയും മിക്സ് ചെയ്ത് ബ്രഷ് ഉപയോഗിച്ച് മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം.

മുഖക്കുരുവും കറുത്ത പാടുകളും
മുകളില്‍ പറഞ്ഞതു പോലെ ലെമണ്‍ ഫേഷ്യല്‍ ചെയ്താല്‍ മുഖക്കുരുവും കറുത്ത പാടുകളും മാറുകയും മുഖം സുന്ദരമാകുകയും ചെയ്യുന്നു.

പാര്‍ശ്വഫലങ്ങളില്ല
കെമിക്കലുകള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്നതും ഈ ഫേഷ്യലിന്റെ പ്രത്യേകതയാണ്.



Click it and Unblock the Notifications
