Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
തക്കാളിയും നാരങ്ങയും മുഖത്തിന്റെ നിറത്തിന്
പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ തന്നെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന രണ്ട് വസ്തുക്കളാണ് തക്കാളിയും നാരങ്ങയും. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും തക്കാളിയും നാരങ്ങയും അല്പം മുന്നിലാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ സുന്ദരമാക്കുന്നതോടൊപ്പം നിറവും വര്‍ദ്ധിപ്പിക്കുന്നു.
ചര്‍മ്മത്തെ സുന്ദരമാക്കാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങളാണ് തക്കാളി നാരങ്ങ ബ്ലീച്ച്. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. എങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് പച്ചക്കറികള്‍ ഉപയോഗിക്കാം എന്നു നോക്കാം.

തക്കാളി ബ്ലീച്ച്
വിറ്റാമിന്‍ സിയുടെ കലവറയാണ് തക്കാളി. ചര്‍മ്മത്തിന് ഏറെ നല്ലതാണെന്നതും തക്കാളിയുടെ പ്രിയം വര്‍ദ്ധിപ്പിക്കുന്നു. ആദ്യം പഴുത്ത തക്കാളിയെടുത്ത് പിഴിയുക. ഇതില്‍ തൈര് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അല്പ സമയം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ മുഖം കഴുകുക.

വെള്ളരിക്ക് ബ്ലീച്ച്
വെള്ളരിക്കയും സൗന്ദര്യം നല്കുന്ന മറ്റൊരു പച്ചക്കറിയാണ്. വെള്ളരി തൊലി കളഞ്ഞ് അരിഞ്ഞ് ജ്യൂസാക്കി മാറ്റുക. ഇതിലേക്ക് അല്പം കറ്റാര്‍ വാഴ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടാം.

ഓറഞ്ച് ഫേസ്പാക്ക്
ഓറഞ്ച് തൊലി വെയിലത്ത് ഉണക്കി പൊടിച്ച് മിക്സിയില്‍ പൊടിച്ചെടുക്കുക. ഇതിലേക്ക് അല്പം തനും റോസ് വാട്ടറും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. പിന്നീട് കഴുകിക്കളയുക.

നാരങ്ങാ നീര്
ചെറുനാരങ്ങാ നീര് നേരിട്ട് മുഖത്ത് പുരട്ടാം. ഇതു കൂടാതെ ചെറുനാരങ്ങാ നീരില്‍ റോസ് വാട്ടര്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.

ഉരുളക്കിഴങ്ങ് ബ്ലീച്ച്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് റോസ് വാട്ടര്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടാം.



Click it and Unblock the Notifications
