Latest Updates
-
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും!
പാലുണ്ണി ഒരാഴ്ച കൊണ്ടു മാറ്റാം
ശരീരത്തിന്റ തൊലിപ്പുറത്തുള്ള ഒന്നാണ് പാലുണ്ണി. കാഴ്ചയ്ക്ക് ഭംഗിക്കുറവുണ്ടാക്കുന്ന, അറപ്പുളവാക്കുന്ന ഒന്നാണ്. പ്രത്യേകിച്ചു കഴുത്തിലാണ് പാലുണ്ണി കൂടുതലായി കാണപ്പെടുന്നത്.
പോക്സ് വൈറസാണ് പാലുണ്ണിയ്ക്കുള്ള ഒരു കാരണം. ഇതുകൊണ്ടുതന്നെ ഇവ പൊട്ടിക്കുകയോ മുറിയ്ക്കുകയോ ചെയ്താല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് ഇവ പടരാന്‍ സാധ്യതയേറെയാണ്.
രണ്ടുതരം പാലുണ്ണിയണ് സാധാരണ ഉണ്ടാകാറുള്ളത്. ഇതിലൊന്ന് എണ്ണ ഗ്രന്ഥികള്‍ പൂര്‍ണമായും വികസിയ്ക്കാത്തതു മൂലം ഉണ്ടാകുന്നത്. ശരീരത്തിലുണ്ടാകുന്ന പരുക്കുകളുടെ ഫലമായും ഇവയുണ്ടാകാം. സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നത്, രാസവസ്തുക്കളുടെ ഉപയോഗം എന്നിവയും പലപ്പോഴും പാലുണ്ണിയ്ക്കുള്ള കാരണങ്ങളാകാറുണ്ട്.
പാലുണ്ണി മാറ്റാനും വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇവയെക്കുറിച്ചറിയൂ,
പാലുണ്ണി മാറ്റാനുള്ള ഈ വഴികള്‍ ഒരാഴ്ച അടുപ്പിച്ചു ചെയ്യുക. ഇവ മുറിയ്ക്കുകയോ നൂല് കൊണ്ടു കളയാന്‍ ശ്രമിയ്ക്കുകയോ ഇതില്‍ നുള്ളുകയോ ചെയ്യരുത്. വൈറസായതു കൊണ്ടുതന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു പകരും.

ഇരട്ടി മധുരം, എള്ള്
ഇരട്ടി മധുരം, എള്ള് എന്നിവ തുല്യ അളവിലെടുത്ത് അരച്ചു പാലുണ്ണിയുള്ളിടത്തു പുരട്ടുക. ഇതില്‍ നെയ്യു ചേര്‍ത്തു പുരട്ടുന്നതും ഗുണം ചെയ്യും.

വെളുത്തുള്ളി
വെളുത്തുള്ളി അരച്ച് ആഴ്ചയില്‍ നാലു ദിവസമെങ്കിലും ഇതിനു മുകളില്‍ വയ്ക്കാം.

സവാള
സവാള മുറിച്ച് ഇതില്‍ ഉപ്പു പുരട്ടി രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഇതുപയോഗിച്ച് പാലുണ്ണിയ്ക്കു മുകളില്‍ ഉരസാം. ഇത് അടുപ്പിച്ചു ചെയ്യുക.

കടുകെണ്ണ, ബേക്കിംഗ് സോഡ
കടുകെണ്ണ, ബേക്കിംഗ് സോഡ എന്നിവ കലര്‍ത്തി ഇതിനു മുകളില്‍ പുരട്ടാം. പാലുണ്ണി പോകാന്‍ ഇത് നല്ലൊരു വഴിയാണ്.

പൈനാപ്പിള്‍
പൈനാപ്പിള്‍ മുറിച്ച് പാലുണ്ണിയുടെ മുകളില്‍ ഉരസുന്നതും പാലുണ്ണി പോകാന്‍ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുക.

ആവണക്കെണ്ണ, ബേക്കിംഗ് സേഡാ
2 ടീസ്പൂണ്‍ ആവണക്കെണ്ണ, 1 ബേക്കിംഗ് സേഡാ എന്നിവ ചേര്‍ത്തിളക്കുക. ഇത് പാലുണ്ണിയ്ക്കു മുകളില്‍ പുരട്ടുന്നത് നല്ലതാണ്.

കറുവാപ്പട്ട
എള്ളെണ്ണ ചൂടാക്കി ഇതില്‍ കറുവാപ്പട്ട പൊടിച്ചത് ചേര്‍ത്തിളക്കി പാലുണ്ണിയ്ക്കു പുറത്തു പുരട്ടാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം ചെയ്യും.



Click it and Unblock the Notifications
