Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സൗന്ദര്യ സംരക്ഷണത്തിന് മസാലകള്‍!
മഞ്ഞള്‍, മല്ലി പോലുള്ള മസാലകള്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് ഏറെ രുചി പകരും എന്ന കാര്യം നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ ഇത്തരം മസാലകള്‍ പാചകത്തിന് പുറമേ ചര്‍മ്മ, കേശ സംരക്ഷണത്തിനും സഹായിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?
മുത്തശ്ശിമാര്‍ ഒരിക്കല്‍ പറഞ്ഞിരുന്നത് ഇന്ന് സത്യമായി വന്നിരിക്കുകയാണ്. മുഖക്കുരു തടയാനും, അടഞ്ഞ ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയാക്കാനും, നിറം വര്‍ദ്ധിപ്പിക്കാനുമൊക്കെ ഇന്ത്യന്‍ മസാലകള്‍ ഫലപ്രദമാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പല മസാലകളും നിങ്ങളുടെ ചര്‍മ്മത്തിന് ഗുണകരമാകും. ഏലക്ക, കറുവപ്പട്ട, വെളുത്തുള്ളി തുടങ്ങിയവ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്.

കറുവപ്പട്ട
പലരും തിരിച്ചറിഞ്ഞിട്ടില്ലാത്ത മികച്ച ഗുണങ്ങളുള്ളതാണ് കറുവപ്പട്ട. ഇതില്‍ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. രക്തചംക്രമണം മെച്ചപ്പെടുത്താനും മുഖക്കുരു ഭേദമാക്കാനും ഇത് ഫലപ്രദമാണ്. കറുവപ്പട്ട ഉപയോഗിച്ച് ഒരു പേസ്റ്റ് തയ്യാറാക്കി മുഖത്ത് തേയ്ക്കുക. മുഖത്ത് മുഴുവന്‍ തേച്ചാല്‍ ചര്‍മ്മത്തിന് പുനരുജ്ജീവനം ലഭിക്കുകയും രക്തചംക്രമണം വര്‍ദ്ധിക്കുകയും ചെയ്യും.

മഞ്ഞള്‍
മഞ്ഞളില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ തടയുന്ന ഘടകങ്ങള്‍ക്കൊപ്പം ആന്റിബയോട്ടിക്, ആന്റിസെപ്റ്റിക് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഒരു സൗന്ദര്യസംരക്ഷണ ഉത്പന്നം എന്ന നിലയില്‍ ഇത് സ്കിന്‍ ക്രീമുകളില്‍ ഉപയോഗിക്കുന്നു. ചര്‍മ്മത്തിന് നിറം നല്കുന്ന ഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. മികച്ച ഫലം ലഭിക്കാന്‍ മഞ്ഞള്‍ തേന്‍ ചേര്‍ത്ത് ഫേസ്പായ്ക്ക് ആയി ഉപയോഗിക്കാം.

കുരുമുളക്
എക്സ്ഫോലിയേഷന്‍ ഉപയോഗിക്കാവുന്ന മികച്ച വസ്തുവാണ് കുരുമുളക്. ഇത് പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി പാടുകളിലും മുഖക്കുരുവിന്റെ അടയാളങ്ങളിലും ഉപയോഗിക്കാം. ഈ ഭാഗത്തെ ചര്‍മ്മം നീക്കം ചെയ്യാനും കൂടുതല്‍ തെളിച്ചം നല്‍കാനും ഇത് സഹായിക്കും. മുഖക്കുരു അകറ്റാനും ഇത് ഫലപ്രദമാണ്. അല്പം തൈര് കുരുമുളക് പൊടിയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

ഇഞ്ചി -
ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തിനും നിറവും ഘടനയും മെച്ചപ്പെടുത്താനും ഇഞ്ചി ഫലപ്രദമാണ്. അത് പേസ്റ്റ് രൂപത്തിലാക്കി അല്പസമയത്തേക്ക് ചര്‍മ്മത്തില്‍ തേയ്ക്കാം. ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടാന്‍ ഇത് സഹായിക്കും. പാടുകള്‍ മങ്ങാനും ഇഞ്ചി ഫലപ്രദമാണ്.

പരിപ്പ് -
പരിപ്പ് മസാലകളില്‍ പെട്ടതല്ലെങ്കിലും ഒരു സൗന്ദര്യവര്‍ദ്ധക ഉത്പന്നമാണ്. ഇത് ഫേസ് പായ്ക്കുകളില്‍ ഉപയോഗിക്കാം. നല്ല നിറം ലഭിക്കാനും ഇത് ഫലപ്രദമാണ്. ബോഡി സ്ക്രബ്ബായി പരിപ്പ് ഉപയോഗിക്കാം - പ്രത്യേകിച്ച് വരണ്ട ചര്‍മ്മത്തിന്. ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നതിന് ജലാംശം കുറഞ്ഞ പേസ്റ്റ് രൂപത്തിലാക്കി ചന്ദനം, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് ഉപയോഗിക്കുക. ഫേസ് പായ്ക്കും, പേസ്റ്റും തയ്യാറാക്കുന്നതിന് പരിപ്പ് പൊടിച്ച് വായു കടക്കാത്ത പാത്രത്തില്‍ അടച്ച് സൂക്ഷിക്കാം.

മല്ലി
തണുപ്പും വേദനയ്ക്ക് ശമനവും നല്‍കുന്നതാണ് മല്ലി . മല്ലി തലേ രാത്രി വെള്ളമൊഴിച്ച് കുതിര്‍ത്ത് വെച്ച് പിറ്റേന്ന് ആ വെള്ളം കണ്ണിലൊഴിച്ചാല്‍ കണ്ണിന് തെളിച്ചം ലഭിക്കും. കൂടാതെ കണ്ണിന് നല്ല തണുപ്പും തിളക്കവും കൂടുതല്‍ വെളുപ്പും ലഭിക്കും.

ഓര്‍മ്മിക്കേണ്ടുന്ന കാര്യങ്ങള്‍
. പേസ്റ്റ് അല്ലെങ്കില്‍ മിക്സചര്‍ ശരിയായി ഉപയോഗിക്കുക. ഇത് കണ്ണില്‍ വീഴരുത്. സുരക്ഷിതമായി ഉപയോഗിക്കുന്നതിന് കണ്ണും, പുരികവും പൂര്‍ണ്ണമായും ഒഴിവാക്കുക.
2. ചില മസാലകള്‍ ബ്ലീച്ച് ചെയ്യും എന്നതിനാല്‍ തലമുടിയില്‍ പുരളാതിരിക്കാന്‍ ശ്രദ്ധിക്കുക.
3. കൈമുട്ടിനുള്ളിലെ ചര്‍മ്മത്തില്‍ ആദ്യം ഒരു പാച്ച് ടെസ്റ്റ് നടത്തിയ ശേഷം മാത്രം മുഖത്ത് ഉപയോഗിക്കുക. ചര്‍മ്മത്തില്‍ ചുവപ്പ് നിറം കണ്ടാല്‍ പിന്നെ ഉപയോഗിക്കരുത്.



Click it and Unblock the Notifications
