Latest Updates
-
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തോ? സി.ഇ.സിക്കെതിരെ കേരള നിയമസഭയുടെ പ്രമേയം, വോട്ടർമാർ ഉടൻ ചെയ്യേണ്ടത് -
2026-ലെ സാമ്പത്തിക നൊബേൽ: ആർ.ബി.ഐയുടെ പുതിയ നീക്കങ്ങൾ നിങ്ങളുടെ ഇ.എം.ഐയെ എങ്ങനെ ബാധിക്കും? -
നവരാത്രി ഗർബ: മേക്കപ്പ് ഒലിച്ചുപോകാതെ മണിക്കൂറുകളോളം തിളങ്ങാൻ ഈ 'സ്വെറ്റ്-പ്രൂഫ്' വിദ്യകൾ പരീക്ഷിക്കൂ -
നവരാത്രി മൂന്നാം നാൾ: അടുക്കളയിൽ വാസ്തു നോക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഒപ്പം സുരക്ഷാ ടിപ്പുകളും -
ഡൽഹിയിൽ കനത്ത മഴയും കാറ്റും: റെഡ് അലർട്ട് പ്രഖ്യാപിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു; യാത്രക്കാർ ശ്രദ്ധിക്കുക! -
വാടകവീടാണോ? നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ പരീക്ഷിക്കൂ -
നവരാത്രി പൂജാമുറി: ഐശ്വര്യത്തിനായി ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഫ്ലാറ്റുകാർക്കും അനുയോജ്യം! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുവോ? 'മാസ്ക്നെ' തടയാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
40 ദിവസത്തിൽ 15 കിലോ കുറഞ്ഞു! ഡയറ്റിംഗല്ല, ഇഷിത ദത്തയുടെ ഭാരം കുറയാൻ കാരണം ഇതായിരുന്നു
ചര്‍മ്മത്തിനു ദോഷം ചെയ്യുന്ന ഭക്ഷണ ശീലങ്ങള്‍
ഭക്ഷണത്തിന് ആരോഗ്യ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യ കാര്യത്തിലും പ്രത്യേക പങ്കുണ്ട്. പൊതുവേ ചര്‍മ്മത്തിന്റേയും ശരീരസംരക്ഷണത്തിന്റേയും കാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മളെല്ലാവരും. ചര്‍മ്മത്തെ ഭംഗിയുള്ളതാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി എന്തൊക്കെ ഭക്ഷണ രീതികള്‍ നമ്മള് പിന്തുടരണം എന്നു നിങ്ങള്‍ക്കറിയാമോ?
നമ്മള് പിന്തുടരുന്ന പല ഭക്ഷണ രീതികളും പലപ്പോഴും ചര്‍മ്മത്തിന് ദോഷകരമായി ബാധിയ്ക്കുന്നവയാണ്. അതുകൊണ്ട് തന്ന നിങ്ങള്‍ക്ക് ആരോഗ്യവും തിളക്കവുമാര്‍ന്ന ചര്‍മ്മത്തിനായി ഏഴ് തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാം. അവ ഏതൊക്കെയെന്ന് നോക്കാം.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പല ഭക്ഷണങ്ങളും ചര്‍മ്മത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ബ്രഡ്, പാസ്ത, മിഠായി, ജ്യൂസ് തുടങ്ങിയവയെല്ലാം മുഖക്കുരുവിനും മറ്റു സൗന്ദര്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.

ഉപ്പിന്റെ ഉപയോഗം
കണ്ണിനു താഴെയായി കാണപ്പെടുന്ന കറുത്ത പാടുകള്‍ക്ക് പലപ്പോഴും കാരണം ഉപ്പിന്റെ അമിത ഉപയോഗമാണ് എന്നതാണ് സത്യം. മാത്രമല്ല ഉപ്പ് അമിതമായ തോതില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് മുഖവും കണ്‍തടങ്ങളും ചീര്‍ക്കാന്‍ കാരണമാകും.

മദ്യപാനം
മദ്യപിക്കുന്നത് നല്ലതല്ല, എന്നാല്‍ മിതമായ രീതിയില്‍ മദ്യപിക്കുന്നത് കുഴപ്പമില്ലാത്ത കാര്യമാണ്. എന്നാല്‍ അമിത മദ്യപാനം പലപ്പോഴും നമ്മുടെ ശരീരത്തിലെ ജലാംശത്തെ ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും ത്വക്ക് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും.

പാലും പാലുല്‍പ്പന്നങ്ങളും
പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിന് നല്ലതാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ അല്പം ദോഷകരമാണ് പാല്. മുഖത്ത് കറുപ്പും വെളുപ്പും പാടുകള്‍ ഉണ്ടാക്കാന്‍ കാരണമാകും.

കാപ്പി കുടിയ്ക്കുന്നത്
കാപ്പി കുടിയ്ക്കുന്നത് നിര്‍ത്താന്‍ നമ്മള് മലയാളികള്‍ക്ക് പ്രശ്നമുണ്ടാക്കും. എന്നാല്‍ കാപ്പി നമ്മുടെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുന്നു.

പഞ്ചസാരയുടെ അമിതോപയോഗം
പഞ്ചസാരയുടെ അമിതോപയോഗവും പലപ്പോഴും സൗന്ദര്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇത് അമിത പ്രായം തോന്നിക്കാന്‍ ഇടയാക്കും.



Click it and Unblock the Notifications
