Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
ചര്‍മ്മത്തിന് നിറം വേണോ, അടുക്കളയിലുണ്ട്..
നിറം സൗന്ദര്യത്തിന്റെ അളവ് കോലാണ് എന്നും, എന്നാല്‍ പലപ്പോഴും നിറം വര്‍ദ്ധിക്കാന്‍ ബ്യൂട്ടി പാര്‍ലര്‍ തോറും കയറിയിറങ്ങുന്നവര്‍ നമുക്കിടയില്‍ ചുരുക്കമല്ല. എന്നിട്ട് കിട്ടുന്നതാകട്ടെ പലപ്പോഴും എട്ടിന്റെ പണിയായിരിക്കും. മാത്രമല്ല മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കണ്ണില്‍ കണ്ട പല ക്രീമുകളും വാരിത്തേച്ച് മുഖത്തിന്റെ ഉള്ള ഭംഗിയങ്ങു കളയും. ദോഷം ചെയ്യും സണ്‍സ്ക്രീന്‍ തെറ്റുകള്‍
എന്നാല്‍ സ്വന്തം അടുക്കളയില്‍ തന്നെ ശരീരത്തിന്റേയും ചര്‍മ്മത്തിന്റേയും നിറം വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍ ഉള്ളപ്പോള്‍ പിന്നെ ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങി സമയവും പണവും കളയേണ്ട ആവശ്യമുണ്ടോ? ധനനഷ്ടവും ആരോഗ്യഹാനിയും കുറയ്ക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെന്തൊക്കെയെന്ന് നോക്കാം. മടിയുള്ളവര്‍ക്കായി ചില പൊടിക്കൈകള്‍
മാത്രമല്ല ഇത്തരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നറിഞ്ഞിട്ടും പലപ്പോഴും മാര്‍ക്കറ്റിലെ ക്രീമിന്റേയും ലോഷന്റേയും പിറകേ പോകുന്നതെന്തിനെന്നതാണ് ആലോചിക്കേണ്ടത്. എന്നാല്‍ ഇനി നമ്മുടെ ചര്‍മ്മത്തിന് തിളക്കമേകാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ നമ്മുടെ അടുക്കളയിലുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ചെറുനാരങ്ങ
നാരങ്ങാ വെള്ളം നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ ഇതില്‍ ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് മുഖത്ത് പുരട്ടി നോക്കൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെന്നാല്‍ പഞ്ചസാര അലിയുന്നത് വരെ മുഖം മസാജ് ചെയ്യണം എന്നതാണ്.

പാലും മാങ്ങയും
ഒരു സ്പൂണ്‍ പാലില്‍ മാങ്ങയുടെ തൊലി ചേര്‍ത്ത് മുഖത്തും കഴുത്തിലും നന്നായി മസാജ് ചെയ്യുക. ചര്മ്മതിന് തിളക്കം വര്‍ദ്ധിക്കുകയും മൃദുത്വം ലഭിയ്ക്കുകയും ചെയ്യും.

ക്യാബേജെന്ന മരുന്ന്
ക്യാബേജിന്റെ ഇലയിട്ട് ചൂടാക്കിയ വെള്ളം കൊണ്ട് മുഖം കഴുകുക. ഇത് ചര്‍മ്മത്തിന് നല്ല തിളക്കം നല്കാന് സഹായിക്കും.

ചെറുപയര്‍ പൊടി
ചെറുപയര്‍ പൊടി കൊണ്ട് മുഖം മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

തൈര്
തൈര് നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. മുഖം സ്ക്രബ് ചെയ്യാന്‍ തൈര് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും.

അരിപ്പൊടി നല്ല സ്ക്രബ്ബ്
അരിപ്പൊടി നല്ല സ്ക്രബ്ബാണ് എന്നത് സത്യമാണ്. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
