For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കഷ്ണം തക്കാളി, 3 ദിവസം പോയ നിറം താനേ വരും

|

തക്കാളി ഭക്ഷണത്തിനായി മാത്രം ഉപയോഗിക്കുന്ന ഒന്നല്ലെന്ന് നമുക്കെല്ലാം അറിയാം. കാരണം അത്രയ്ക്കുണ്ട് തക്കാളിയുടെ സൗന്ദര്യഗുണങ്ങള്‍. ഗുണങ്ങള്‍ മാത്രമല്ല ഉപയോഗങ്ങളും ചെറുതൊന്നുമല്ല. തക്കാളി പല വിധത്തിലുള്ള നമ്മുടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. മുഖത്തിന്റെ നിറം തന്നെയാണ് ഇതിലൂടെ ലഭിയ്ക്കുന്ന ഏറ്റവും വലിയ നേട്ടം. കാരണം മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ നെട്ടോട്ടമോടുന്ന പലര്‍ക്കും പലപ്പോഴും അറിയാത്ത ഒന്നായിരിക്കും ഇത്. കാരണം ഇതുകൊണ്ടൊന്നും തീര്‍ന്നില്ല തക്കാളിയുടെ വിശേഷം. ഭംഗിയുള്ള ചുണ്ടിന് ഈ വഴി പരീക്ഷിയ്ക്കൂ

Homemade beauty tips with tomatoes

മുഖക്കുരു നിങ്ങളെ വിടാതെ ശല്യം ചെയ്യുന്നുണ്ടോ? എന്നാല്‍ വിഷമിക്കേണ്ട മൂന്നേ മൂന്ന് ദിവസത്തിനുള്ളില്‍ തക്കാളി ഉപയോഗിച്ച് തന്നെ മുഖക്കുരു എന്ന വില്ലനെ നമുക്ക് ഇല്ലാതാക്കാം. ദിവസവും ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങുന്നവര്‍ക്കാണ് ഇതിന്റെ ഗുണം എന്നതാണ് സത്യം.

വീട്ടിലിരുന്ന് മുത്തശ്ശിക്കൂട്ടുകള്‍ ഉപയോഗിക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് പലപ്പോഴും ഇതിന്റെ ഗുണം ലഭിയ്ക്കുക എന്നത് പ്രത്യേകം എടുത്തു പറയണം. കാരണം മറ്റുള്ളവര്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി മുഖത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടാവും എന്നതാണ് സത്യം. നിങ്ങളുടെ ദിവസവുമുള്ള ചര്‍മ്മസംരക്ഷണത്തില്‍ തക്കാളി ഉള്‍പ്പെടുത്തിയാല്‍ മാറ്റം ഉണ്ടാവുന്നത് വളരെ പെട്ടെന്നായിരിക്കും. തൂങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ

Homemade beauty tips with tomatoes

വിറ്റാമിന്‍ ബി6, എ, സി, ഇ, കെ എന്നിവയെല്ലാം സുന്ദരന്‍ തക്കാളിയിലുണ്ട്. ഇത് മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും വേരോടെ ഇല്ലാതാക്കും എന്നതാണ് സത്യം. മാത്രമല്ല മുഖം എപ്പോഴും ജലാംശം ഉള്ളതായി മാറ്റുകയും ചെയ്യും. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ആസിഡ് ചര്‍മ്മത്തിന്റെ എച്ച് പി ലെവല്‍ കൃത്യമാക്കുകയും ചെയ്യുന്നു.

ഉപയോഗിക്കുന്ന വിധം

Homemade beauty tips with tomatoes

പകുതി മുറിച്ച തക്കാളി മുഖക്കുരുവും മറ്റും ചര്‍മ്മപ്രശ്‌നങ്ങലും ഉള്ള ഭാഗത്ത് ഉരസുക. അല്‍പ സമയത്തിനു ശേഷം മുഖം കഴുകിക്കളയാം. ദിവസവും രണ്ട് നേരം ഇത്തരത്തില്‍ ചെയ്യുക. ഇത് ചര്‍മ്മത്തെ ക്ലീന്‍ ആക്കുകയും മുഖക്കുരുവിനെ തുടച്ച് നീക്കുകയും ചെയ്യുന്നു.

തക്കാളി മാസ്‌ക് മുഖത്തിന്

Homemade beauty tips with tomatoes

തക്കാളി ഉപയോഗിച്ചുള്ള ഫേസ്പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. തക്കാളിയുടെ പകുതി എടുത്ത് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. അല്‍പസമയത്തിനു ശേഷം തക്കാളിയുടെ തോലും കുരുവും കളയുക. ഇത് പേസ്റ്റാക്കി മുഖത്ത് തേച്ചു പിടിപ്പിക്കുക. ഉണങ്ങുന്നതിനു മുന്‍പ് അല്‍പം തൈര് കൂടി ഇതിനോടൊപ്പം മുഖത്ത് തേച്ചു പിടിപ്പിക്കാം. ഇത് എത്ര വലിയ മുഖക്കുരു ആണെങ്കിലും ഇല്ലാതാക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

English summary

Homemade beauty tips with tomatoes

Acne can be irritating, and even embarrassing, at nearly any age. And the red, inflamed skin can be painful. You can use tomato in few ways for glowing skin.
Story first published: Friday, June 17, 2016, 10:59 [IST]
X
Desktop Bottom Promotion