Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അരിമ്പാറ എളുപ്പത്തില്‍ കളയാന്‍
അരിമ്പാറ ഹ്യുമന്‍ പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന ഒരു ചര്‍മപ്രശ്നമാണ്. ഇതിന് പ്രത്യേകിച്ചു ദോഷവശങ്ങളില്ലെങ്കിലും ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്കു പകരാന്‍ സാധ്യതയുള്ള ഒന്നാണ്.
ഇതില്‍ നിന്നു ദ്രാവകം വഴിയോ ഇത് ആരെങ്കിലും പൊട്ടിക്കാന്‍ ശ്രമിയ്ക്കുകയോ ചെയ്യുമ്പോഴാണ് ഇത് പകരാന്‍ സാധ്യത കൂടുതലും.
ഇത് മാറ്റാനായി എച്ച്പിവി അഥവാ ഹ്യുമണ്‍ പാപ്പിലോമ വൈറസിനെ നശിപ്പിയ്ക്കുകയാണ് വേണ്ടത്. ഇതിനായി ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

അരിമ്പാറ എളുപ്പത്തില്‍ കളയാന്‍
വെളുത്തുള്ളി ഒരല്ലിയെടുത്തു ചുട്ട് ചതച്ചോ അല്ലെങ്കില്‍ ചുടാതെയോ അരിമ്പാറയ്ക്കു മുകളില്‍ വച്ചു കെട്ടുക.

ചണവിത്ത്
ചണവിത്ത് കുഴമ്പ് രൂപത്തില്‍ പുരട്ടുന്നത് അരിമ്പാറക്ക് പ്രതിവിധിയാണ്. ഇതിനായി പൊടിച്ച ചണവിത്ത് ചണവിത്തിന്റെ എണ്ണയുമായി കലര്‍ത്തി അല്പം തേനും ചേര്‍ക്കുക. ഇത് അരിമ്പാറയില്‍ തേച്ച് ബാന്‍ഡേജ് കൊണ്ട് പൊതിയുക. ദിവസവും പുതിയതായി നിര്‍മ്മിച്ച് വേണം ഈ ലേപനം ഉപയോഗിക്കാന്‍.

പച്ചഇഞ്ചി
പച്ചഇഞ്ചി ചെത്തി കൂര്‍പ്പിച്ച് ഇത് ചുണ്ണാമ്പില് മുക്കി അരിമ്പാറയ്ക്കു മുകളില്‍ കുറേ നേരം ഉരസുന്നതും ഗുണം ചെയ്യും.

കര്‍പ്പൂര എണ്ണ
കര്‍പ്പൂര എണ്ണ അരിമ്പാറ നീക്കുന്നതിന് ഫലപ്രദമാണ്. ഇത് ദിവസം പല പ്രാവശ്യം രോഗബാധയുള്ളിടത്ത് പൊതിയുക.

ഉരുളക്കിഴങ്ങ്
ഒരു ചോക്ക് കഷ്ണം, അല്ലെങ്കില്‍ മുറിച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഉരസുക. ഫലം ലഭിക്കും.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ അരിമ്പാറയുള്ളിടത്ത് തേക്കുന്നത് ഫലപ്രദമായ മാര്‍ഗ്ഗമാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
അരിമ്പാറയുള്ളിടം ചൂട് വെള്ളം ഉപയോഗിച്ച് 15-20 മിനുട്ട് കുതിര്‍ക്കുക. തുടര്‍ന്ന് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് പുരട്ടി ഉണങ്ങാനനുവദിക്കുക. തുടര്‍ന്ന് പച്ചവെള്ളത്തില്‍ കഴുകി ഉണക്കുക.

പഴം
വാഴപ്പഴത്തിന്റെ തോല് ഉള്‍ഭാഗം സ്പര്‍ശിക്കുന്ന വിധത്തില്‍ അരിമ്പാറയുടെ മേല്‍ വെയ്ക്കുക. 12-24 മണിക്കൂറിനിടെ ഈ തൊലി മാറ്റി പുതിയത് വെയ്ക്കുക.

സവാള
സവാള മുറിച്ച് തലേ രാത്രി വിനാഗിരിയില്‍ മുക്കി വെയ്ക്കുക. രാവിലെ ഇതെടുത്ത് അരിമ്പാറയുള്ളിടത്ത് വെച്ച് ബാന്‍ഡേജിടുക.

ചിത്രപാലയുടെ പാല്
ചിത്രപാലയുടെ പാല് അരിമ്പാറയ്ക്കു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ പോയിക്കിട്ടും.

എരിക്കിന്റെ ചുന
ഇതുപോലെ എരിക്കിന്റെ ചുന അരിമ്പാറയ്ക്കു മുകളില്‍ പുരട്ടുന്നതും ഏറെ ഗുണം നല്കുന്ന ഒന്നാണ്.

സോപ്പ്. ചുണ്ണാമ്പ്
സോപ്പ്. ചുണ്ണാമ്പ് എന്നിവ തുല്യഅളവില്‍ യോജിപ്പിച്ച് അരിമ്പാറയ്ക്കു മുകളില്‍ പുരട്ടുന്നതും നല്ലതാണ്. സോപ്പും കാരവും ഇതേ രീതിയില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

ഇലമുളച്ചി, ഉപ്പ്
ഇലമുളച്ചി, ഉപ്പ് എന്നിവ തുല്യഅളവില്‍ യോജിപ്പിച്ച് അരിമ്പാറയ്ക്കു മുകളില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്.

പൈനാപ്പിള്‍
പൈനാപ്പിള്‍ ചതച്ച് അരിമ്പാറയ്ക്കു മുകളില്‍ വച്ചു കെട്ടുന്നതും അരിമ്പാറയിലെ വൈറസിനെ കൊല്ലാനും ഇതകറ്റാനും നല്ലതാണ്.



Click it and Unblock the Notifications
