Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഫ്രക്കിള്‍സിന് വീട്ടൂവൈദ്യങ്ങള്
മുഖത്തു പലതരം കറുത്ത കുത്തുകളുണ്ടാകാം, കാക്കാപ്പുള്ളി മുതല്‍ സണ്‍സ്പോട്ട് വരെ.
മുഖത്തുണ്ടാകൂന്ന ചെറിയ നിറത്തിലെ കറുത്ത കുത്തുകളാണ് ഫ്രക്കിള്‍സ് എന്നറിയപ്പെടുന്നത്. കാക്കാപ്പുള്ളിയെപ്പോലെ കടുത്ത കറുപ്പിലോ വലിപ്പത്തിലോ അല്ല ഇവ കാണപ്പെടുക. ഇതിനേക്കാളും കറുപ്പും വലിപ്പവും കുറഞ്ഞവയാണ് ഇവ.
സൂര്യപ്രകാശമേല്‍ക്കുന്നതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. കടുത്ത വെയില് ഈ പ്രശ്നങ്ങളുള്ളവര്‍ ഒഴിവാക്കുക. മാത്രമല്ല, പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ പോലുള്ളവ ഉപയോഗിയ്ക്കുകയും ചെയ്യുക.
ഫ്രക്കിള്‍സിന് ചില വീട്ടുവൈദ്യപരിഹാരങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ചെറുനാരങ്ങ
ചെറുനാരങ്ങാനീരു പിഴിഞ്ഞെടുക്കുക. ഇതില്‍ പഞ്ഞി മുക്കി ഫ്രക്കിള്സിനു മുകളില്‍ പുരട്ടാം. ഇത് ഫ്രക്കിള്‍സിന്റെ നിറം കുറയ്ക്കാന്‍ സഹായിക്കും.അടുപ്പിച്ചു ചെയ്യുന്നത് നല്ലൊരു പരിഹാരമാണ്.

സ്ട്രോബെറി
സ്ട്രോബെറി ഉടച്ചു മുഖത്തു പുരട്ടുന്നത് ഫ്രക്കിള്‍സ് ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്.

പപ്പായ, തേന്‍
പപ്പായ, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇതും ഫ്രക്കിള്‍സിനുള്ള നല്ലൊരു പരിഹാരമ മാര്‍ഗമാണ്.

ആവണക്കെണ്ണ
ആവണക്കെണ്ണ പുരട്ടുന്നതും ഫ്രക്കിള്‍സ് ഒഴിവാക്കാന്‍ സഹായിക്കും. ഇതിലെ റിസിനോയിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

ജോജോബ ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍, വിര്‍ജിന്‍ ഒലീവ് ഓയില്‍
ജോജോബ ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍, വിര്‍ജിന്‍ ഒലീവ് ഓയില്‍ എന്നിവ ഇതുപോലെ മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. ഇവ ഫ്രക്കിള്‍സ് പൂര്‍ണമായി മാറ്റിയില്ലെങ്കിലും ഇവയുടെ കറുപ്പു കുറയ്ക്കും.

എളള്
എളള് കുതിര്‍ത്തി അരച്ചു മഞ്ഞള്‍പ്പൊടിയുമായി കലര്‍ത്തി തേയ്ക്കുന്നതും നല്ലതാണ്.

സവാള നീര്
സവാള നീര് ഫ്രക്കിള്സിനു മുകളില്‍ പുരട്ടുന്നത് നിറം കുറയ്ക്കും.

മോരോ തൈരോ
പാലിലെ ലാക്ടിക് ആസിഡ് ഫ്രക്കിള്‍സ് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. മോരോ തൈരോ ഓട്സില്‍ കലക്കി പുരട്ടി അല്പം കഴിയുമ്പോള്‍ കഴുക്ിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഫ്രക്കിള്‍സിന്റെ നിറം കുറയ്ക്കും.

കെമിക്കല്‍ പീലിംഗ്, റെറ്റിനോയ്ഡ് അടങ്ങിയ ക്രീമുകള്‍, ലേസര്‍ ട്രീറ്റ്മെന്റ്
കെമിക്കല്‍ പീലിംഗ്, റെറ്റിനോയ്ഡ് അടങ്ങിയ ക്രീമുകള്‍, ലേസര്‍ ട്രീറ്റ്മെന്റ് എന്നിവ ഫ്രക്കിള്‍സിനുള്ള മറ്റു ചികിത്സാവഴികളാണ്.



Click it and Unblock the Notifications
