Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മഞ്ഞുകാലത്ത് ചര്‍മം പൊളിയുന്നുവോ??
ശൈത്യകാലം നിങ്ങളുടെ ചര്‍മ്മത്തിന് ഏറെ ദോഷങ്ങള്‍ ചെയ്യും. കൈകള്‍, കാല്‍വിരലുകള്‍, കവിളുകള്‍ എന്നിവടങ്ങളിലെ മൃദുലമായ ചര്മ്മത്തിനാവും ഇത് ഏറെ പ്രശ്നമാവുക. കൈകളിലെ ചര്‍മ്മം വരളുകയും പൊളിഞ്ഞ് വരാന്‍ തുടങ്ങുകയും ചെയ്യും. ഇത് വേദനാജനകവുമായിരിക്കും.
തണുപ്പ് കാലത്ത് നിങ്ങളുടെ കൈകള്‍ മൃദുലമായി സൂക്ഷിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുക.

നെയ്യ്
കൈകള്‍ മോയ്സ്ചറൈസ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്ന നെയ്യ് മിക്ക വീടുകളിലും ഉള്ള വസ്തുവാണ്. അല്പം നെയ്യ് കൈകകളിലും വിരലറ്റത്തും തേയ്ക്കുക. ചര്‍മ്മത്തിലേക്ക് നെയ്യ് ശരിക്കും ആഗിരണം ചെയ്യുന്നത് വരെ കൈകളും കവിളുകളും മസാജ് ചെയ്യുക. ദിവസവും രാത്രിയില്‍ ഇത് ചെയ്യുകയും രാവിലെ മൃദുലമായ കൈകളുമായി ഉറക്കമുണര്‍ന്ന് എഴുന്നേല്ക്കുകയും ചെയ്യുക.

വെളിച്ചെണ്ണ
നെയ്യ് ഇഷ്ടമല്ലെങ്കില്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. മികച്ച മോയ്സ്ചറൈസിങ്ങ് ഏജന്റായ വെളിച്ചെണ്ണ ചര്‍മ്മത്തെ മൃദുലമാക്കി നിലനിര്‍ത്തും. ദിവസവും രാത്രി കടക്കുന്നതിന് മുമ്പായി കൈകള്‍ വെളിച്ചെണ്ണ തേച്ച് മസാജ് ചെയ്യുക. ചര്‍മ്മം ഉണങ്ങി പൊളിയുന്നത് തടയാന്‍ ഇത് ഫലപ്രദമാണ്.

പെട്രോളിയം ജെല്ലി
സുരക്ഷിതമായ ഒരു മാര്‍ഗ്ഗമാണ് പെട്രോളിയം ജെല്ലി. കിടക്കുന്നതിന് മുമ്പ് ഇത് കൈകളിലും കാല് വിരലുകളിലും തേച്ച ശേഷം സോക്സ് ധരിക്കുക. ദിവസം മുഴുവന്‍ ചര്‍മ്മത്തിന്റെ തിളക്കം ഉറപ്പ് വരുത്താന്‍ മോയ്സ്ചറൈസറിന് പകരം പെട്രോളിയം ജെല്ലി ഉപയോഗിക്കാം.

ഓട്ട്മീല്‍
ചര്‍മ്മം ഉണങ്ങിപ്പൊളിയുന്നത് ശൈത്യകാലത്ത് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും. ഇത് പരിഹരിക്കാന്‍ അല്പം ഓട്ട്മീല്‍ ചൂട് വെള്ളത്തില്‍ നന്നായി കലര്‍ത്തുക. ഇത് ഒരു കപ്പെടുത്ത് കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാം. കൈകളും കാലുകളും ഇതില്‍ മുക്കി വെയ്ക്കുകയും ചെയ്യാം.

വെള്ളം കുടിക്കുക
ശൈത്യകാലത്ത് പൊതുവെ വെള്ളം കുടിക്കുന്നത് കുറയും. ഇത് ചര്‍മ്മം വരളാനും പരുക്കനാകാനും പൊളിയാനും കാരണമാകും. ദിവസം കുറഞ്ഞത് ഏഴ്-എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നതിന് ഫോണില്‍ ഓരോ മണിക്കൂര്‍ സമയത്തേക്കും റിമൈന്‍ഡറും വെയ്ക്കാം.



Click it and Unblock the Notifications
