Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുഖത്തെ കറുത്ത കുത്തുകള്‍ക്കു പരിഹാരം
പിഗ്മെന്റേഷന് സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഒരു പ്രശ്നമാണ്. മുഖത്ത് നിറയെ കറുത്ത കുത്തുകള്‍ വരുന്ന അവസ്ഥ. ശരീരത്തിലെ മെലാനിന്‍ വര്‍ദ്ധിയ്ക്കുന്നതാണ് ഇതിന് കാരണം. പിഗ്മെന്റേഷന് വര്‍ദ്ധിയ്ക്കുന്ന ചര്‍മത്തിന് നിറവ്യത്യാസം വരുത്താനും ഇടയാക്കും.
പ്രായമേറുന്നത് പിഗ്മെന്റേഷനുള്ള ഒരു കാരണമാണ്. ഇതിനു പുറമെ കൂടുതല്‍ സൂര്യപ്രകാശമേല്‍ക്കുന്നതും മുഖത്തവശേഷിയ്ക്കുന്ന മുഖക്കുരു പാടുകളുമെല്ലാം കാരണമാകും.
ഇത് മാറ്റുമെന്നവകാശപ്പെട്ട് ധാരാളം ക്രീമുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവയില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്ന കാര്യം തള്ളിക്കളയാനാവില്ല.
പിഗ്മെന്റേഷന് പരിഹാരമായി വീട്ടുവൈദ്യങ്ങളും ഏറെയുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

ചെറുനാരങ്ങ
ചെറുനാരങ്ങ നല്ലൊരു പരിഹാരവഴിയാണ്. ഇതിന് സ്വാഭാവിക ബ്ലീച്ചിംഗ് ഇഫക്ടുള്ളതുതന്നെ കാരണം. ഇതില്‍ അല്പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടി ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് പാലിനൊപ്പമോ ചെറുനാരങ്ങാനീരിനൊപ്പമോ കലര്‍ത്തി മുഖത്തിടാം.

കറ്റാര്‍വാഴ ജെല്‍
കറ്റാര്‍വാഴ ജെല്‍ പിഗ്മെന്റേഷനുള്ള സ്ഥലങ്ങളില്‍ പുരട്ടുന്നത് മുഖത്തെ പിഗ്മെന്റേഷന് നല്ലതാണ്.

ചന്ദനം, പനിനീര്
ചന്ദനം, പനിനീര് എന്നിവ കലര്‍ത്തി മുഖത്തിടുന്നതും മുഖത്തെ പിഗ്മെന്റേഷന് മാറാന്‍ ഏറെ നല്ലതാണ.്

ഓട്ട്സും, തൈരും
പൊടിച്ച ഓട്ട്സും, തൈരും ഏതാനും തുള്ളി നാരങ്ങ നീരും, തക്കാളി നീരും ചേര്‍ത്ത് ഇളക്കുക.

പപ്പായ
പപ്പായ തിളപ്പിക്കാത്ത പാലുമായി ചേര്‍ത്ത് പത്തുമിനുട്ട് നേരം മുഖം മസാജ് ചെയ്യുക. ഇത് മുഖത്തെ പാടുകള്‍ നീക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
