Latest Updates
-
ബുധാദിത്യ രാജയോഗം: സാമ്പത്തിക ഇടപാടുകൾക്ക് സുവർണ്ണാവസരം, ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആഘോഷങ്ങൾക്കിടയിൽ മെഹന്ദി ഇടുന്നവരാണോ? കടും കറുപ്പ് നിറം നൽകുന്ന 'ബ്ലാക്ക് ഹെന്ന'യിലെ ഈ അപകടം അറിയാതെ പോകരുത് -
വീട്ടിൽ ലോക്കർ വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്; സ്വർണ്ണവും പണവും സുരക്ഷിതമാക്കാൻ വാസ്തു ടിപ്സ് -
ഓണം 2026: ആഘോഷം പൊളിക്കാൻ 12 രാശിക്കാർക്കും ഒരു ക്വിക്ക് ഗൈഡ്, ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
ഓണത്തിരക്കിലും പൂജാമുറി സുരക്ഷിതമാക്കാം; 10 മിനിറ്റ് കൊണ്ട് ചെയ്യാവുന്ന വാസ്തു മാറ്റങ്ങൾ ഇതാ -
നാലാം ഓണം: അതിഥികൾ എത്തുന്നതിന് മുൻപ് വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും! -
ഓണം ഷോപ്പിംഗ്: ഇന്ന് ഈ 6 രാശിക്കാർക്ക് വൻ ലാഭം; സമയം ശ്രദ്ധിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ചൊറിച്ചിലും ഫംഗൽ അണുബാധയും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്!
മുഖത്തിന്റെ നിറത്തിന് മുപ്പത് ദിവസം മാത്രം
മുഖത്തിന്റെ തിളക്കം ഒരു മാസം കൊണ്ട് വീണ്ടെടുക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കാം.
എന്നും എപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്നത് മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും നിറം കുറവും എല്ലാമാണ്. എന്നാല്‍ ഇനി മുപ്പത് ദിവസത്തെ പൊടിക്കൈ കൊണ്ട് മുഖത്തന് നിറം വര്‍ദ്ധിപ്പിക്കാം. അതും പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകളിലൂടെ. മുഖത്തിന്റെ നിറത്തെക്കുറിച്ചാലോചിച്ച് ഇനി നിങ്ങള്‍ കഷ്ടപ്പെടേണ്ട ആവശ്യമില്ല.
കാരണം മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഇനി വെറുതെ ബ്യൂട്ടിപാര്‍ലറിലും മറ്റും കയറിയിറങ്ങി സമയവും പണവും കളയേണ്ട ആവശ്യമില്ല. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

തേനും നാരങ്ങ നീരും
തേനും നാരങ്ങ നീരും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാം. ഇത് മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു.

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള മുഖത്ത് തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. മുട്ടയുടെ വെള്ള മുഖത്ത് തേച്ച് പിടിപ്പിച്ച് അതിനു മുകളില്‍ അല്പം ടിഷ്യൂ പേപ്പര്‍ കൊണ്ട് പൊതിയുക. അരമണിക്കൂറിനു ശേഷം ഇത് എടുത്ത് മാറ്റാം. ഇത് ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കും.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയും മുഖത്തിന് നിറം നല്‍കുന്നതാണ്. ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. അല്പസമയത്തനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

നാരങ്ങ നീര്
ആസ്ട്രിജന്റെ ഗുണം നല്‍കുന്നതാണ് നാരങ്ങ നീര്. നാരങ്ങ നീര് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖത്ത് കറുത്ത പാടുകളും കറുത്ത കുത്തുകളും ഇല്ലാതാക്കുന്നു.

ഓട്സ്
ഓട്സ് മുഖത്തിന് നിറം നല്‍കുന്നതാണ്. ഓട്സ് അരച്ച് തേനില്‍ ചാലിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ആഴ്ചയില്‍ നാല് ദിവസം തുടര്‍ച്ചയായി ഒരു മാസം ചെയ്യാം. ഇത് മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു.

മോര്
നല്ലൊരു ക്ലെന്‍സര്‍ ആയി ഉപയോഗിക്കാവുന്നതാണ് മോര്. മോര് ഉപയോഗിച്ച് മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാം. മോര് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ അല്പസമയത്തിനകം തന്നെ ഗുണം മനസ്സിലാക്കാം എന്നതാണ് സത്യം.

മുള്‍ട്ടാണി മിട്ടി
മുള്‍ട്ടാണി മിട്ടിയാണ് മറ്റൊന്ന്. മുള്‍ട്ടാണി മിട്ടി മുഖത്ത് തേച്ച് പിടിപ്പിച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയുന്നത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications