For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുണ്ടിന്റെ കോണിലെ വിള്ളല്‍ ഗുരുതരം

|

ചുണ്ടില്‍ വിള്ളലുണ്ടാകുന്നത് സാധാരണമാണ്. പ്രത്യേകിച്ച് തണുപ്പുള്ള കാലാവസ്ഥയില്‍ ഇത് അല്‍പം കൂടുതല്‍ തന്നെയാണ്. പലവിധത്തിലുള്ള ഒറ്റമൂലികളിലൂടെയും ലിപ് ബാമുകളിലൂടെയും ഈ പ്രശ്‌നം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. എന്നാല്‍ ചുണ്ടിലെ കോണിലുള്ള പൊട്ടലുകള്‍ അത്ര നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. ചര്‍മ്മത്തിലെ കറുത്ത പുള്ളികള്‍ക്ക് സ്ഥിര പരിഹാരം

കാരണം ഇത് പിന്നീട് അപകടകരമായ അവസ്ഥയിലേക്ക് വരെ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ ഇതിനെ കാര്യമായി തന്നെ ശ്രദ്ധിക്കണം. എന്നല്‍ പ്രകൃതിദത്തമായ ചില വഴികളിലൂടെ ഇതിനെ പ്രതിരോധിയ്ക്കാം. എങ്ങനെയൊക്കെയെന്ന് നോക്കാം.

തേന്‍

തേന്‍

ഇന്‍ഫെകഷന്‍ ഉണ്ടാക്കുന്ന ചെറിയ കണങ്ങളെ വരെ തേന്‍ പ്രതിരോധിയ്ക്കുന്നു. ചുണ്ടിന്റെ കോണില്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെ പരിഹരിയക്കാന്‍ തേന്‍ ചുണ്ടില്‍ പുരട്ടിയാല്‍ മതി. തേനിനോടൊപ്പം തന്നെ വെള്ളരിയ്ക്ക നീരും ഉപയോഗിക്കുന്നത് നല്ലതാണ്.

കറ്റാര്‍വാഴ നീര്

കറ്റാര്‍വാഴ നീര്

കറ്റാര്‍വാഴ നീര് നല്ലൊരു പ്രതിവിധിയാണ്. കറ്റാര്‍വാഴ എടുത്ത് നെടുകേ മുറിച്ച് അതിന്റെ മാംസളമായ ഭാഗം ചുണ്ടിന്റെ കോണില്‍ ഉരസുക. അഞ്ച് മിനിട്ട് അങ്ങനെ ചെയ്തതിനു ശേഷം കഴുകിക്കളയാം. ആഴചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യാം.

 ലിപ് ബാം

ലിപ് ബാം

ലിപ് ബാം, മോയസ്ചുറൈസര്‍ ഒക്കെ ഉപയോഗിക്കുന്നതും ഈ പ്രശ്‌നത്തെ പരിഹരിയ്ക്കും. വെളിച്ചെണ്ണ, പെട്രോളിയം ജെല്ലി തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ചുണ്ടിലെ പ്രശ്‌നത്തെ പരിഹരിയക്കുന്നു.

വെള്ളം

വെള്ളം

നിര്‍ജ്ജലീകരണമായിരിക്കും ഒരു പക്ഷേ ഇത്തരം പ്രശ്‌നങ്ങളുടെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിയക്കാന്‍ ശ്രമിക്കുക. ഇത് ഇത്തരം സൗന്ദര്യപ്രശ്‌നങ്ങളെ പരിഹരിയക്കും.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ഇതുപോലെ വിണ്ടു കീറിയ ചുണ്ടുകള്‍ക്ക് പരിഹാരമാണ്. ടീ ട്രീ ഓയില്‍ ചുണ്ടില്‍ പുരട്ടുന്നത് ഇത്തരം സൗന്ദര്യ പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

 നാരങ്ങ

നാരങ്ങ

നാരങ്ങ ഇത്തരം പ്രശ്‌നമുള്ള ഭാഗങ്ങളില്‍ തേയ്ക്കുന്നത് നല്ലതാണ്. നാരങ്ങാനീരും തേനും മിക്‌സ് ചെയ്ത തേയ്ക്കുന്നതും ചുണ്ടിന്റെ പ്രശ്‌നത്തെ പരിഹരിയ്ക്കുന്നു.

വെള്ളരിയ്ക്ക

വെള്ളരിയ്ക്ക

വെള്ളരിയ്ക്ക നീര പുരട്ടുന്നതും ചുണ്ടിന്റെ വരള്‍ച്ചയും വിണ്ടു കീറലും ഇല്ലാതാക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പ് കയ്പ്പാണെങ്കിലും സൗന്ദര്യ പ്രശ്‌നങ്ങളുടെ അന്തകനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആ്‌ര്യവേപ്പ് അരച്ച് പുരട്ടുന്നത് ഇത്തരം സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കും.

English summary

Home Remedies for Cracks in Corners of the Lips

The symptoms of angular cheilitis may be mild to severe. But, the first sign is cracked lips.
Story first published: Thursday, July 21, 2016, 12:10 [IST]
X
Desktop Bottom Promotion