For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരപ്പതിനേഴിന് വീട്ടിലുണ്ടാക്കാം ക്രീം

|

അയഞ്ഞ ചര്‍മവും ചുളിവുകളുമാണ് മുഖത്ത് നമുക്കു പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്നത്. നല്ല ഭക്ഷണവും വെള്ളവും വ്യായാമവുമെല്ലാം ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ്. ഒപ്പം ചര്‍മസംരക്ഷണവും.

ചിലതരം ക്രീമുകളുണ്ട്, ചര്‍മം ചുളിയുന്നതു തടയാനും ചര്‍മത്തിന് മുറുക്കം നല്‍കാനുമെല്ലാം. ഇവ നമുക്കു തന്നെ തയ്യാറാക്കാമെന്നതാണ് കൂടുതല്‍ ഗുണകരം. തികച്ചും സുരക്ഷിതമായ ചേരുവകളുപയോഗിച്ച് ഇവയെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, മധുരപ്പതിനേഴിന് വീട്ടിലുണ്ടാക്കാം ക്രീം

ഷിയ ബട്ടര്‍ ക്രീം

ഷിയ ബട്ടര്‍ ക്രീം

ചേരുവകള്‍

ഷിയ ബട്ടര്‍-1 ടേബിള്‍ സ്പൂണ്‍

ജൊജോബ ഓയില്‍-1 ടീസ്പൂണ്‍

ബദാം ഓയില്‍-കാല്‍ കപ്പ്

വെളിച്ചെണ്ണ-2 ടേബിള്‍ സ്പൂണ്‍

ബീ വാക്‌സ്-2 ടേബിള്‍ സ്പൂണ്‍

സാന്റല്‍വുഡ് ഓയില്‍-1 ടീസ്പൂണ്‍

ഷിയ ബട്ടര്‍ ക്രീം

ഷിയ ബട്ടര്‍ ക്രീം

ബീ വാക്‌സ്, വെളിച്ചെണ്ണ, ഷിയ ബട്ടര്‍, ബദാം ഓയില്‍ എന്നിവ കുറവു ചൂടില്‍ 5 മിനിറ്റ് ചൂടാക്കുക. ചെറുതായി ഉരുകിയാല്‍ മതി.

പിന്നീട് ഇതിലേയ്ക്ക് ജൊജോബ ഓയില്‍, സാന്റല്‍വുഡ് ഓയില്‍ എന്നിവ ചേര്‍ത്തിളക്കണം.

ഇത് ഒരു ഗ്ലാസ് ജാറിലേയ്ക്കു മാറ്റി തണുക്കാന്‍ വയ്ക്കുക. ഇത് ചര്‍മത്തില്‍ രാവിലെയും വൈകീട്ടും പുരട്ടാം.

കുക്കുമ്പര്‍ കറ്റാര്‍വാഴ ക്രീം

കുക്കുമ്പര്‍ കറ്റാര്‍വാഴ ക്രീം

ചേരുവകള്‍

കുക്കുമ്പര്‍ ഗ്രേറ്റ് ചെയ്തത്-കാല്‍ കപ്പ്

ഷിയ ബട്ടര്‍-1 ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ-2 ടേബിള്‍ സ്പൂണ്‍

തൈര്-അരക്കപ്പ്

കറ്റാര്‍വാഴ ജെല്‍-കാല്‍ കപ്പ്

പകുതി ചെറുനാരങ്ങയുടെ നീര്

കുക്കുമ്പര്‍ കറ്റാര്‍വാഴ ക്രീം

കുക്കുമ്പര്‍ കറ്റാര്‍വാഴ ക്രീം

വെളിച്ചെണ്ണ, ഷിയ ബട്ടര്‍ എന്നിവ കുറഞ്ഞ തീയില്‍ ചൂടാക്കുക.

കുക്കുമ്പര്‍ മിക്‌സിയില്‍ അരച്ച് ഇതില്‍ നിന്നും ജ്യൂസ് എടുക്കുക. ഇതും തൈരും കറ്റാര്‍ വാഴയും ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് ഉരുക്കിയ വെളിച്ചെണ്ണ, ഷിയ ബട്ടര്‍ എന്നിവ ചേര്‍ത്തിളക്കാം. ഇത് റെഫ്രിജറേറ്ററില്‍ ക്രീം പരുവമാകുന്നതു വരെ വയ്ക്കാം.

അവോക്കാഡോ ക്രീം

അവോക്കാഡോ ക്രീം

പഴുത്ത അവോക്കാഡോ-പകുതി

ബീ വാക്‌സ്-1 ടേബിള്‍ സ്പൂണ്‍

ഒലീവ് ഓയില്‍ -1 ടേബിള്‍ സ്പൂണ്‍

വീറ്റ്ഗ്രാസ് ജ്യൂസ്-1 ടേബിള്‍ സ്പൂണ്‍

അവോക്കാഡോ ക്രീം

അവോക്കാഡോ ക്രീം

ബീവാക്‌സ് ചൂടാക്കുക. ഇതിലേയ്ക്ക് മറ്റു ചേരുവകള്‍ കൂട്ടിയിളക്കുക. ഇത് തണുക്കുമ്പോള്‍ ഉപയോഗിയ്ക്കാം.

മധുരപ്പതിനേഴിന് വീട്ടിലുണ്ടാക്കാം ക്രീം

മധുരപ്പതിനേഴിന് വീട്ടിലുണ്ടാക്കാം ക്രീം

ഇത്തരം ക്രീമുകള്‍ മുഖത്തു പുരട്ടി വിരല്‍ത്തുമ്പു കൊണ്ട് മൃദുവായി മസാജ് ചെയ്യാം. താഴെ നിന്നും മുകളിലേയ്‌ക്കെന്ന ക്രമത്തിലാണ് മസാജ് ചെയ്യേണ്ടത്. മസാജ് ചെയ്യുമ്പോള്‍ ഇടയ്ക്കിടെ റോസ് വാട്ടര്‍ മുഖത്തു തളിയ്ക്കുന്നതും നല്ലതാണ്.

English summary

Home Made Anti Ageing Creams

here are homemade antigaeing creams to make your skin wrinkle free and young. Read on how to make natural creams for wrinkles.
Story first published: Thursday, January 28, 2016, 13:10 [IST]
X
Desktop Bottom Promotion