Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
മുഖക്കുരു മാറ്റും ഗ്രീന്‍ ടീ പായ്ക്കുകള്‍
ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് ഗ്രീന്‍ ടീ. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.
ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഗ്രീന്‍ ടീ വളരെയേറെ ഗുണം ചെയ്യും. പലരേയും അലട്ടുന്ന ചര്മപ്രശ്നമായ മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഗ്രീന്‍ ടീ.
ഗ്രീന്‍ ടീ ഉപയോഗിച്ചുള്ള വിവിധ പായ്ക്കുകള്‍ മുഖക്കുരു മാറാന്‍ സഹായിക്കും. ഇത്തരത്തിലുള്ള ചില പായ്ക്കുകളെക്കുറിച്ചറിയൂ,

ചെറുനാരങ്ങ
ഗ്രീന്‍ ടീ തണുത്ത ശേഷം ഇതില്‍ അല്പം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിയ്ക്കുക. ഗ്രീന്‍ ടീ തിളപ്പിച്ച ശേഷമുള്ള ടീ ബാഗോ ചായക്കൊറ്റനോ വെള്ളത്തില്‍ കലക്കിയും ഉപയോഗിയ്ക്കാം. ഇതിലും ചെറുനാരങ്ങാനീര് ചേര്‍ത്താല്‍ മതിയാകും. ഇത് മുഖത്തു പുരട്ടി കുറേക്കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

ടീ ട്രീ ഓയില്‍
ഗ്രീന്‍ ടീ മിക്സ്ചറില്‍ അല്പം ടീ ട്രീ ഓയില്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടി കുറേക്കഴിയുമ്പോള്‍ കഴുകിക്കളയാം.

മുട്ടവെള്ള
ഗ്രീന്‍ ടീ വെള്ളത്തില്‍ മുട്ടവെള്ള ചേര്‍ത്തിളക്കി പേസ്റ്റാക്കാം. ഇതു മുഖത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം

തൈര്
ഗ്രീന്‍ ടീ ബാഗ് അല്പനേരം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ബാഗിനുള്ളിലെ മിശ്രിതം എടുക്കുക. ഇത് തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം.

പനിനീര്
പനിനീര് ചൂടാക്കുക. ഇതില്‍ ഗ്രീന്‍ ടീ ബാഗ് ഇട്ടു വയ്ക്കുക. ഈ മിശ്രിതം തണുക്കുമ്പോള്‍ മുഖത്തു പുരട്ടാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
രണ്ടു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കപ്പ് ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് കുടിയ്ക്കാം. ഇത് ശരീരത്തില്‍ ആന്റിഓക്സിഡന്റ് ഉല്പാദനത്തിന് സഹായിക്കും. മുഖക്കുരു വരുന്നതു തടയും.

വെളുത്തുള്ളി
വെളുത്തുള്ളിയുടെ ജ്യൂസ് ഗ്രീന്‍ ടീയില്‍ ചേര്‍ത്തോ, വെളുത്തുള്ളി ചതച്ചതു ചേര്‍ത്തോ കുടിയ്ക്കാം. ഇത് മുഖക്കുരു മാറാന്‍ സഹായിക്കും.



Click it and Unblock the Notifications
