Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
വേനലില്‍ മുഖം തിളങ്ങാന്‍ വെറും ഐസ്ക്യൂബ്സ് മതി
വേനല്‍ക്കാലത്താണ് നമ്മള് ഏറ്റവും കൂടുതല്‍ സൗന്ദര്യപ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പലപ്പോഴും ഇല്ലാതാക്കാന്‍ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കേണ്ട ഗതികേടിലായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഒരു പണച്ചിലവില്ലാതെ തന്നെ മുഖത്തിന് തിളക്കം നല്‍കാം. അതും വേനല്‍ക്കാലത്ത്. മുഖത്തെ കറുത്ത പാടിന് ഉടന്‍ പരിഹാരം
ഐസ്ക്യൂബാണ് ഇതിന്റെ പിന്നില്‍. ഐസ് ഉപയോഗിച്ചുള്ള സൗന്ദര്യസംരക്ഷണ രീതികള്‍ നിരവധിയാണ്. മുഖചര്‍മ്മത്തിന് കൂടുതല്‍ മൃദുത്വം നല്‍കുന്നതാണ് ഐ്സ്ക്യൂബ്. എങ്ങനെ ഐസ്ക്യൂബ് ഉപയോഗിച്ച് വേനല്‍ക്കാലത്ത് സൗന്ദര്യസംരക്ഷണം നടത്താം എന്ന് നോക്കാം.

കണ്ണിനു താഴെ കറുപ്പ്
ദിവസം മുഴുവന്‍ കംമ്പ്യൂട്ടറിനു മുന്നിലാണോ നിങ്ങളുടെ ജീവിതം എങ്കില്‍ അതുമൂലമുണ്ടാകുന്ന കണ്‍തടത്തിലെ കറുപ്പ് മാറ്റാനും കണ്ണിന്റെ ക്ഷീണകറ്റാനും ഐസ്ക്യൂബ് വളരെ നല്ലതാണ്. പത്ത് മിനിട്ട് ഐസ്ക്യൂബ് ഉപയോഗിച്ച് കണ്ണിന് താഴെ മസ്സാജ് ചെയ്യുക.

മേക്കപ്പിനു മുന്‍പ് ഐസ്ക്യൂബ്
മേക്കപ് ചെയ്യുന്നതിനു മുന്‍പ് ഐസ്ക്യൂബ് ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കാം. ഇത് മേക്കപ്പ് കൂടുതല്‍ നേരം നില്ക്കാന് സഹായിക്കും. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍.

മുഖത്തെ നിര്‍ജ്ജലീകരണം
വേനല്‍ക്കാലത്ത് മുഖം എപ്പോഴും വരണ്ടതായി തോന്നും. എന്നാല്‍ ഐസ്ക്യൂബ് ഇതില്‍ നിന്നും നമ്മുടെ ചര്മ്മചത്തെ സംരക്ഷിക്കുന്നു.

എണ്ണമയമുള്ള ചര്‍മ്മത്തിന്
എണ്ണമയമുള്ള ചര്‍മ്മം മൂലമുണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങള്‍ക്കും ഐസ്ക്യൂബ് പരിഹാരമാണ്. ഐസ്ക്യൂബ് പച്ചവെള്ളം കൊണ്ട് തന്നെ ഉണ്ടാക്കണം എന്നില്ല ഫ്രൂട്ട്ജ്യൂസ് ഐസ്ക്യൂബാക്കിയും ഉപയോഗിക്കാം.

മുഖക്കുരുവിനും പരിഹാരം
മുഖക്കുരുവിനും പരിഹാരമാണ് ഐസ്ക്യൂബ്സ്. മുഖക്കുരു ഇല്ലാതാവാന്‍ എന്നും കിടക്കുന്നതിനു മുന്‍പ് ഐസ്ക്യൂബ് വെച്ച് മസ്സാജ് ചെയ്യുക. ഇത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും ഇല്ലാതാക്കുന്നു.

സൂര്യാഘാതം മൂലമുണ്ടാകുന്ന പ്രശ്നം
സൂര്യപ്രകാശം മൂലം വേനല്‍ക്കാലത്തുണ്ടാകുന്ന എല്ലാ വിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഐസ്ക്യൂബാണ് പ്രതിവിധി. അല്പം ഐസ് ക്യൂബ്സ് ഒരു തുണിയില്‍ പൊതിഞ്ഞ് മുഖത്ത് ഉരസുക. ഇത് സൂര്യാഘാതം മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നു.

മുഖത്തെ രക്തയോട്ടം
മുഖത്തെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഐസ്ക്യൂബിന് കഴിയും. ഐസ്ക്യൂബ് കൊണ്ട് മുഖം മസ്സാജ് ചെയ്യുമ്പോള്‍ മുഖത്തെ മൃതകോശങ്ങള്‍ ഇല്ലാതാവുകയും രക്തയോട്ടം വര്‍ദ്ധിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
