For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈക്കുഴിയിലെ കറുപ്പിനേക്കാള്‍ പ്രശ്‌നം ദുര്‍ഗന്ധം

|

പലര്‍ക്കും വിയര്‍പ്പ് നാറ്റം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതിന്റെ പേരില്‍ മാനസികമായും ശാരീരികമായും തളര്‍ന്ന് പോകുന്നവര്‍ ചില്ലറയല്ല. കാരണം ഇത്തരത്തിലുണ്ടാകുന്ന ശാരീരിക ദുര്‍ഗന്ധം പലപ്പോഴും ഭാവിയെ തന്നെ അവതാളത്തിലാക്കുന്നു.

മറ്റുള്ളവരുടെ മുന്നില്‍ ചെല്ലാനുള്ള ബുദ്ധിമുട്ടും ചമ്മലും എല്ലാം ഈ ശരീര ദുര്‍ഗന്ധം നമുക്കുണ്ടാക്കിത്തരുന്നു. മോണപ്രശ്‌നവും പല്ലിലെ കറയും നിസ്സാരമല്ല

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും നമുക്ക് രക്ഷ നേടാം. പ്രത്യേകിച്ച് കൈക്കുഴിയിലെ കറുപ്പില്‍ നിന്നും വിയര്‍പ്പ ഗന്ധത്തില്‍ നിന്നും. എങ്ങനെ ഇതില്‍ നിന്നും രക്ഷ നേടാം എന്ന് നോക്കാം.

എന്തുകൊണ്ട് കറുപ്പ് നിറം?

എന്തുകൊണ്ട് കറുപ്പ് നിറം?

പല കാരണങ്ങള്‍ കൊണ്ടും കൈക്കുഴിയില്‍ കറുപ്പ് നിറം ഉണ്ടാവാം. എന്തൊക്കെ കാരണങ്ങള്‍ ആണ് ഇതിന് പുറകില്‍ എന്നു നോക്കാം.

ഷേവ് ചെയ്യുന്നത്

ഷേവ് ചെയ്യുന്നത്

ഷേവ് ചെയ്യുന്നത് തന്നെയാണ് പലപ്പോഴും പ്രശ്‌നങ്ങളുടെ തുടക്കം. കാരണം ഷേവ് ചെയ്യുമ്പോള്‍ അവിടെ കറുപ്പ് നിറം കൂടുതല്‍ ഉണ്ടാവാന്‍ കാരണമാകുന്നു. പലര്‍ക്കും അലര്‍ജി ഉണ്ടാവാനും ഇത് കാരണമാകുന്നുണ്ട.

 മധുരത്തിന്റെ അമിതോപയോഗം

മധുരത്തിന്റെ അമിതോപയോഗം

മധുരം അമിതമായ രീതിയില്‍ ഉപയോഗിക്കുന്നത പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത് വിയര്‍പ്പ് നാറ്റത്തിനും ശരീരഭാഗങ്ങളിലെ കറുപ്പിനും പ്രശ്‌നമുണ്ടാക്കുന്നുണ്ട്.

ആല്‍ക്കഹോള്‍ അടങ്ങിയ സ്‌പ്രേ

ആല്‍ക്കഹോള്‍ അടങ്ങിയ സ്‌പ്രേ

പലപ്പോഴും ആല്‍ക്കഹോള്‍ അടങ്ങിയ സ്‌പ്രേ അടിയ്ക്കുന്നതും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ശരീര ദുര്‍ഗന്ധം അകറ്റാന്‍

ശരീര ദുര്‍ഗന്ധം അകറ്റാന്‍

ശരീര ദുര്‍ഗന്ധം പലപ്പോഴും വില്ലനായി മാറാറുണ്ട്. എന്നാല്‍ അതിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൈക്കുഴയില്‍ തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് കക്ഷത്തിലെ കറുത്ത നിറത്തെ അകറ്റുകയും നിറം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ശരീര ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഏറ്റവും പറ്റിയ ഒന്നാണ് നാരങ്ങ നീര്.

പൗഡര്‍ ഉപയോഗിക്കാതിരിയ്ക്കുക

പൗഡര്‍ ഉപയോഗിക്കാതിരിയ്ക്കുക

പൗഡര്‍ ഉപയോഗിക്കാതിരിയ്ക്കുകയാണ് മറ്റൊന്ന്. പലരുടേയും ശീലങ്ങളില്‍ ഒന്നാണ് കുളി കഴിഞ്ഞാല്‍ കക്ഷത്തില്‍ പൗഡര്‍ ഇടുന്നത. എന്നാല്‍ ഇത് ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക എന്ന കാര്യത്തില്‍ സംശയമില്ല.

ബേക്കിംഗ് പൗഡര്‍

ബേക്കിംഗ് പൗഡര്‍

ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ച് കക്ഷത്തിലെ കറുപ്പകറ്റാം. കുളിക്കുന്നതിനു മുന്‍പ് അല്‍പം ബേക്കിംഗ് പൗഡര്‍ കറുത്ത നിറമുള്ള സ്ഥലത്ത് തേച്ചു പിടിപ്പിക്കുക. ഇത് നിറം വര്‍ദ്ധിപ്പിക്കും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ഇത്തരത്തില്‍ ചര്‍മ്മത്തെ വെളുപ്പിക്കുന്ന ഒന്നാണ. ഒലീവ് ഓയില്‍ കുളിയ്ക്കുന്നതിനു മുന്‍പ് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

English summary

Get White Under arms Naturally and Eliminate Armpits Odor

All those pretty women who have a hitch wearing their favorite sleeveless due to their dark underarms, need not worry.
Story first published: Friday, August 5, 2016, 11:14 [IST]
X
Desktop Bottom Promotion