Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
മുഖക്കുരു ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം
മുഖക്കുരു ഇന്നത്തെ കാലത്ത് ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും സൗന്ദര്യസംരക്ഷണത്തിന് പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ്. ചര്‍മ്മ പ്രശ്നങ്ങളില്‍ പ്രധാനമായും വില്ലനാണ് മുഖക്കുരു എന്ന കാര്യത്തില്‍ പ്രശ്നമില്ല. എന്നാല്‍ പലപ്പോഴും മുഖക്കുരു മാറിയാലും അതിന്റെ പാടും അതുകൊണ്ടുണ്ടാകുന്ന മറ്റു പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതില്‍ പലപ്പോഴും നമ്മളില്‍ പലരും പരാജയപ്പെട്ടരിക്കും. രക്ത ചന്ദനത്തിലുണ്ട് ബ്ലാക്ക്ഹെഡ്സിന് പരിഹാരം
എന്നാല്‍ മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനും മുഖക്കുരു പാട് മാറ്റാനും ചില ഒറ്റമൂലികളുണ്ട്. പ്രകൃതിദത്തമായ വഴികളായതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ലെന്നതു തന്നെയാണ് കാര്യം. 24 മണിക്കൂറു കൊണ്ട് മുഖക്കുരുവിനേയും മുഖക്കുരു പാടിനേയും ഇല്ലാതാക്കാം.

വെളുത്തുള്ളി പ്രയോഗം
മുഖക്കുരുവിന്റെ പാട് മാറ്റാനും മുഖക്കുരുവില്‍ നിന്നും രക്ഷ നേടാനും ആകെ വേണ്ടത് വെളുത്തുള്ളിയാണ്. വെളുത്തുള്ളിയിലുള്ള ചില എന്‍സൈമുകള്‍ മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നു.

എങ്ങനെ തയ്യാറാക്കാം
അല്പം വെളുത്തുള്ളിയെടുത്ത് ചെറുതായി അരിഞ്ഞ് മുഖക്കുരു ഉള്ള ഭാഗത്ത് നല്ലതുപോലെ അമര്‍ത്തി തേച്ചു പിടിപ്പിക്കുക. 10 മിനിട്ട് ഇങ്ങനെ ചെയ്തതിനു ശേഷം മുഖം നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. ദിവസവും അഞ്ച് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യണം.

24 മണിക്കൂറിനുള്ളില്‍ ഫലം
ഇത്തരത്തില്‍ ദിവസവും അഞ്ച് തവണ വീതം ചെയ്താല്‍ 24 മണിക്കൂറുകൊണ്ട് മുഖക്കുരുവും അതുപോലുള്ള ചര്‍മ്മ പ്രശ്നങ്ങളും ഇല്ലാതാവും എന്നത് നിസ്സംശയം പറയാം.

പ്രകൃതി ദത്ത ആന്റിബയോട്ടിക്
പ്രകൃതി ദത്തമായ ആന്റി ബയോട്ടിക് ആണ് വെളുത്തുള്ളിയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ മുഖക്കുരു മാത്രമല്ല പല ചര്‍മ്മ പ്രശ്നങ്ങളും പരിഹരിയ്ക്കാന്‍ വെളുത്തുള്ളിയ്ക്ക് കഴിയുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍
ചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റാനും വെളുത്തുള്ളിയെ കഴിഞ്ഞേ മറ്റു ചികിത്സയ്ക്ക സ്ഥാനമുള്ളൂ. ചൊറിച്ചിലുള്ള ഭാഗത്ത് അല്പം വെളുത്തുള്ളി പിഴിഞ്ഞ് നീരൊഴിച്ചാല്‍ മതി ഏത് തരത്തിലുള്ള ചൊറിച്ചിലും മാറും എന്നതാണ് സത്യം.

അരിമ്പാറയെ പ്രതിരോധിയ്ക്കാന്‍
അരിമ്പാറ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിരോധിയ്ക്കാന്‍ വെളുത്തുള്ളി മതി. വെളുത്തുള്ളി ചതച്ച് അരിമ്പാറയ്ക്ക് മുകളില്‍ വെച്ച് പ്ലാസറ്റര്‍ ഇട്ടാല്‍ മതി. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അരിമ്പാറയെ വേരോടെ പിഴുതു മാറ്റും.

സൂര്യാഘാതം മാറാന്‍
സൂര്യാഘാതം മൂലം പലരിലും ശരീരത്തില്‍ ചുവന്ന് തടിച്ച പാടുകള്‍ കാണും. ഇതിനെ ഇല്ലാതാക്കാനും വെളുത്തുള്ളിയ്ക്ക് കഴിയുന്നു.



Click it and Unblock the Notifications
