Latest Updates
-
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും!
ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താം
പൊടി, മലിനീകരണം, ശരിയല്ലാത്ത ചര്‍മ്മ സംരക്ഷണം എന്നിവയെല്ലാം ചര്‍മ്മത്തിന്റെ നിറം മങ്ങാന്‍ കാരണമാകും. ചര്‍മ്മത്തിന്റെ നിറം ചില ഇടങ്ങളില്‍ ഇരുണ്ടും ചിലയിടങ്ങളില്‍ തെളിഞ്ഞും ഇരിക്കുന്നതായി അനുഭവപ്പെടാറുണ്ടോ? മുഖക്കുരു പാട് മാറ്റാം ഏഴ് ദിവസത്തിനുള്ളില്‍
വിഷമിക്കേണ്ട ഈ പ്രശ്നത്തിന് വീട്ടില്‍ തന്നെ പരിഹാരം ഉണ്ട്. പതിവായി ഇവ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന്റെ നിറത്തില്‍ വ്യത്യാസം പ്രകടമാകും. കറുത്ത പാടുകളും വരകളും ഇല്ലാത്ത മനോഹര ചര്‍മ്മം എങ്ങനെ സ്വന്തമാക്കാം എന്നു നോക്കാം.

ഉരുളക്കിഴങ്ങ് നീര്
ഉരുളക്കിഴങ്ങിന്റെ നീരിന് പ്രകൃതിദത്തമായി ബ്ലീച്ചിങ് ഗുണമുണ്ട്. ചര്‍മ്മത്തിന്റെ നിറവ്യത്യാസം അകറ്റി തെളിച്ചം നല്കാന് ഇത് സഹായിക്കും.

ചെയ്യേണ്ട വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക. നീര് പിഴിഞ്ഞ് എടുക്കുക. പഞ്ഞി ഈ നീരില്‍ മുക്കി നിറം മങ്ങിയ ചര്‍മ്മ ഭാഗത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം കഴുകി കളയുക.

നാരങ്ങ നീര്
മറ്റൊരു പ്രകൃതി ദത്ത ബ്ലീച്ചിങ് ഏജന്റ് ആണ് ഇത്. ചര്‍മ്മത്തിന്റെ ഇരുണ്ട നിറം മാറ്റാന്‍ ഇത് സഹായിക്കും. നാരങ്ങ നീര് പുരട്ടി ഉടനെ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം മങ്ങാന്‍ ഇത് കാരണമായേക്കും. രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യുന്നതായിരിക്കും ഉത്തമം.

ചെയ്യേണ്ട വിധം
ഒരു നാരങ്ങ പിഴിഞ്ഞ് നീര് എടുക്കുക, കുരു ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഇതില്‍ അല്പം തേന്‍ ചേര്‍ക്കുക. നന്നായി ഇളക്കിയതിന് ശേഷം മുഖത്ത് ഇരുണ്ട ഭാഗങ്ങളില്‍ തേയ്ക്കുക. പത്ത് മിനുട്ടിന് ശേഷം കഴുകി കളഞ്ഞ് മുഖം തുടയ്ക്കുക

പാല്
ലാക്ടിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിന് തെളിഞ്ഞ നിറം പ്രകൃദത്തമായി നല്കാന് പാല് സഹായിക്കും. പച്ചപാല് ചര്‍മ്മത്തില്‍ പുരട്ടുന്നതാണ് നല്ലത്. സാധാരണ പാലോ തണുത്ത പാലോ ഉപയോഗിക്കാം . അതേസമയം ചൂടാക്കിയതോ ചൂടുള്ളതോ ആയ പാല് ഉപയോഗിക്കരുത്.

ചെയ്യേണ്ട വിധം
ഒരു പാത്രത്തില്‍ അല്‍പ്പം പാല് എടുത്ത് റോസ് വാട്ടര്‍ ചേര്‍ക്കുക. കട്ടി കൂട്ടണം എങ്കില്‍ അല്പം ചന്ദനപൊടി കൂടി ചേര്‍ക്കുക. ഈ മിശ്രിതം ഇരുണ്ട ചര്‍മ്മത്തില്‍ പുരട്ടി ഉണങ്ങുന്നത് വരെ കാത്തിരിക്കുക. തണുത്ത വെള്ളത്തില്‍ കഴുകി കളയുക

ബദാം എണ്ണ
ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ യ്ക്ക് ചര്‍മ്മത്തിന് തെളിച്ചം നല്‍കാനുള്ള കഴിവുണ്ട്. ചര്‍മ്മത്തില്‍ എണ്ണമയം ഉണ്ടാക്കുമെന്നതിനാല്‍ രാത്രിയില്‍ പുരട്ടുക. അങ്ങനെയെങ്കില്‍ ചര്‍മ്മത്തിലേക്ക് എണ്ണ നന്നായി വലിച്ചെടുക്കാന്‍ സമയം ലഭിക്കും.

ചെയ്യേണ്ട വിധം
ഏതെങ്കിലും ക്ലീന്സര് ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ചര്‍മ്മത്തില്‍ നിറം മങ്ങിയ ഭാഗത്ത് ബാദം എണ്ണ സാവധാനം തേയ്ക്കുക. അധികമാവുന്ന എണ്ണ ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടച്ച് കളയുക. രാത്രി തേച്ച് രാവിലെ കഴുകി കളയുക

ഓറഞ്ച് തൊലി
ഓറഞ്ച് തൊലിയില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായുള്ള ഇവയുടെ ബ്ലീച്ചിങ് സവിശേഷത ചര്‍മ്മത്തിന് തെളിച്ചം നല്കാന് സഹായിക്കും.ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചും വെറുതെ പിഴിഞ്ഞും മുഖത്ത് പുരട്ടാവുന്നതാണ്.കണ്ണില്‍ പുരളാതെ സൂക്ഷിക്കണം.

ചെയ്യേണ്ട വിധം
ഓറഞ്ചിന്റെ തൊലി കുറച്ച് ദിവസം വെയിലത്ത് വച്ച് ഉണക്കുക. അതിന് ശേഷം നന്നായി പൊടിച്ചെടുക്കുക. തേനും റോസ് വാട്ടറും ചേര്‍ത്ത് ഇളക്കി കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം സാധാരണ വെള്ളത്തില്‍ കഴുകുക. നേരിട്ട് ഉപയോഗിക്കുകയാണെങ്കില്‍, കണ്ണുകളടച്ചതിന് ശേഷം ഓറഞ്ച് തൊലി ചര്‍മ്മത്തിലേക്ക് പിഴിഞ്ഞ് തേയ്ക്കുക

ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍
സണ്‍സ്ക്രീന്‍ പുരട്ടാതെ പുറത്തേയ്ക്ക് ഇറങ്ങരുത് . സൂര്യ പ്രകാശം ചര്‍മ്മത്തിന് ഹാനികരമാണ്. നേര്‍ത്ത മോയ്സ്ച്യുറൈസര്‍ ഉപയോഗിച്ച് ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്തുക. ദിവസം രണ്ട് നേരം ചര്‍മ്മം വൃത്തിയാക്കാന്‍ മറക്കരുത്.

ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍
ആഴ്ചയില്‍ ഒരു പ്രാവശ്യമോ രണ്ടാഴ്ചയില്‍ ഒരിക്കലോ നശിച്ച ചര്‍മ്മ കോശങ്ങള്‍ ഉരച്ച് കളയുക. ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിര്‍ത്താന്‍ വിറ്റാമിനും ധാതുക്കളും ധാരാളം അടങ്ങിയ ആഹാരം ശീലമാക്കുക



Click it and Unblock the Notifications