Latest Updates
-
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് വെളുക്കാം
വെളുത്ത നിറമുള്ള തിളങ്ങുന്ന ചര്‍മ്മം ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല അതിനായി ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങി സമയവും പണവും ചിലവാക്കാന്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ക്കാകട്ടെ യാതൊരു വിധ മടിയും ഇല്ല. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം അനന്തരഫലം വിപരീതമായിരിക്കും എന്നതാണ് കാര്യം. തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?
എന്നാല്‍ ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കണം നമ്മള് മുഖത്ത് പരീക്ഷണങ്ങള്‍ നടത്തേണ്ടത്. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് അത്തരത്തിലും വരണ്ട ചര്‍മ്മത്തിന് അത്തരത്തിലുമായിരിക്കണം സൗന്ദര്യ സംരക്ഷണം. അതിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സൗന്ദര്യ സംരക്ഷണക്കൂട്ടുകള് ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

എണ്ണമയുള്ള ചര്‍മ്മക്കാര്‍ക്ക്
എണ്ണമയമുള്ള ചര്മ്മക്കാരാണ് സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടേണ്ടി വരിക. എന്നാല്‍ ഇവര്‍ക്കായി ചില സൗന്ദര്യക്കൂട്ടുകള്‍ മുഖം വെളുക്കുന്നതിനു വേണ്ടി ഉണ്ട്. അതും വീട്ടില്‍ തന്നെ ചെയ്യാവുന്നത്.

നാരങ്ങയും തേനും
രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ചേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 10 മിനിട്ടിനു ശേഷം പഞ്ഞി ഉപയോഗിച്ച് തുടച്ചു കളയുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത്തരത്തില്‍ ചെയ്തു നോക്കൂ. ഫലം അനുഭവിച്ചറിയാം.

തക്കാളികൊണ്ടൊരു മാജിക്
മുഖക്കുരു മൂലമുണ്ടാകുന്ന എല്ലാ പാടുകള്‍ക്കും മറ്റു സൗന്ദര്യ പ്രശ്നങ്ങള്‍ക്കും തക്കാളി ഉത്തമമാണ്. ചെറിയ തക്കാളി പിഴിഞ്ഞ് നീരെടുത്ത് അതില്‍ അല്പം റോസ് വാട്ടര്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിനു ശേം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മുഖത്തെ അമിതഎണ്ണമയം ഇല്ലാതാക്കും.

സെന്‍സിറ്റീവ് സ്കിന്നിന്
സെന്‍സിറ്റീവ് ചര്‍മ്മം ഉള്ളവര്‍ക്കാണ് പല തരത്തിലുള്ള ചര്‍മ്മപ്രശ്നങ്ങള്‍ക്ക് കൂടുതല്‍ സാധ്യത. അതുകൊണ്ട് തന്നെ ചര്‍മ്മസംരക്ഷണത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ അവര്‍ക്ക് നല്‍കാം.

പരിപ്പിലുണ്ട് സൗന്ദര്യ സംരക്ഷണം
പരിപ്പും സൗന്ദര്യ സംരക്ഷണത്തിന്റെ നല്ലൊരു ഭാഗമാണ്. ഒരു ടീസ്പൂണ്‍ ചെറുപയര്‍ പരിപ്പ് പാല്‍പ്പാടയുമായി മിക്സ് ചെയ്ത് മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ച് മസ്സാജ് ചെയ്യുക. അല്പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ തിളക്കമുള്ള ചര്‍മ്മത്തിന് ഇനി വേറെ വഴി നോക്കണ്ട.

ബോഡി സ്ക്രബ്ബ്
പഞ്ചസാര നല്ലൊരു സ്ക്രബ്ബറാണ് എന്ന കാര്യം നിങ്ങള്‍ക്കെല്ലാമറിയാമല്ലോ. നാല് ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും അര ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ തേനും മിക്സ് ചെയ്ത് മുഖത്ത് സ്ക്രബ്ബ് ചെയ്യുക. ഇത് ചര്‍മ്മത്തെ മൃദുലമാക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യുക.



Click it and Unblock the Notifications