Latest Updates
-
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം -
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗം: അന്ധവിശ്വാസത്തിൽ വീഴാതെ ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10-16: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, പണവും കരിയറും മെച്ചപ്പെടും - അറിയേണ്ടതെല്ലാം -
ഭായ് ദൂജ് 2026: ആഘോഷം സുരക്ഷിതമാക്കാം, സഹോദരങ്ങൾക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 നവംബർ 10 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? -
10 നവംബർ രാശിഫലം: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം നേട്ടമോ? അറിയാം സമ്പൂർണ്ണ ഫലം -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: ജാഗ്രത വേണം, സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗജകേസരി യോഗം ഇന്ന്: നിങ്ങളുടെ രാശിയിൽ ഉണ്ടോ? പണമിടപാടുകളിൽ ഈ ജാഗ്രത വേണം -
നവംബർ 9: രാഹുകാലവും ഗുളികകാലവും കൃത്യമായി അറിയാം; ഈ തെറ്റുകൾ വരുത്തരുത്! -
ദീപാവലി പുകമഞ്ഞ്: ഉപ്പുപാത്രവും കർപ്പൂരവും വെച്ചാൽ വായു ശുദ്ധമാകുമോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ
ചര്‍മ്മ സ്വഭാവമനുസരിച്ച് വെളുക്കാന്‍ 7 ദിവസം
ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ചര്‍മ്മമാണ്. ചിലര്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമായിരിക്കും ചിലര്‍ക്ക് വരണ്ട ചര്‍മ്മമായിരിക്കും ചിലര്‍ക്കാകട്ടെ മുഖക്കുരു കൂടുതലുള്ള തരത്തിലുള്ള ചര്‍മ്മമായിരിക്കും.
എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മുഖത്തിന് നിറം വരണം എന്ന ഉദ്ദേശം മാത്രം മനസ്സില്‍ വെച്ചുകൊണ്ട് നമ്മള് ചെയ്യുന്ന പല ചര്‍മ്മസംരക്ഷണ പണികളും നമുക്ക് തരുന്നത് എട്ടിന്റെ പണി തന്നെയാണ് എന്നതില്‍ സംശയമില്ല. വരണ്ട ചര്‍മ്മമുള്ളവര്‍ ഒരിക്കലും ചെയ്യരുതാത്തത്
എന്നാല്‍ ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ചാണ് നമ്മള് വെളുക്കാനുള്ള മാര്‍ഗ്ഗം സ്വീകരിക്കുന്നതെങ്കില്‍ എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമായും ചെയ്യേണ്ടതെന്നു നോക്കാം.

എണ്ണമയമുള്ള ചര്‍മ്മത്തിന് നാരങ്ങ ഫേസ്പാക്ക്
ഫേസ്പാക്ക് ഉപയോഗിക്കുന്നതില്‍ നമ്മള് കൊടുക്കുന്ന ശ്രദ്ധയാണ് പലപ്പോഴും ചര്‍മ്മത്തിന്റെ സ്വഭാവം തന്നെ മാറ്റി മറിയ്ക്കുന്നത്. മുഖത്തിനനുയോജ്യമായ ഫേസ്പാക്ക് ആണെങ്കില്‍ രണ്ടാഴ്ച കൊണ്ട് തന്നെ പ്രത്യക്ഷമായ മാറ്റം നിങ്ങള്‍ക്ക് ഉണ്ടാവും.

ഫേസ്പാക്ക് തയ്യാറാക്കുന്നത്
രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും, ഒരു ടേബള്‍ സ്പൂണ്‍ തേനും ഒരു ചെറിയ സ്പൂണ്‍ ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിനു ശേഷം പഞ്ഞി ഉപയോഗിച്ച് തണുത്ത വെള്ളം കൊണ്ട് തുടച്ചു മാറ്റുക. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ രണ്ട് ആഴ്ച കൊണ്ട് ഗുണം കാണും എന്ന കാര്യം തീര്‍ച്ചയാണ്.

മുഖക്കുരുവുള്ള ചര്‍മ്മത്തിന് തക്കാളി
തക്കാളി ആഹാരത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും തക്കാളി തന്നെയാണ് മുന്നില്‍. മുഖക്കുരു അധികമായി നിങ്ങളെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍ അതെല്ലാം മാറി ചര്‍മ്മത്തിന് തിളക്കം ലഭിയ്ക്കാന്‍ തക്കാളി മതി. അല്പം കടലമാവിന്റെ പൊടിയും തക്കാളി നീരും റോസ്വാട്ടറില് മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

എല്ലാ ചര്‍മ്മത്തിനും അനുയോജ്യം
എല്ലാ ചര്‍മ്മത്തിനും യോജിക്കുന്ന തരത്തിലുള്ള ചില ഫേസ്പാക്ക് ഉണ്ട്. വീട്ടില്‍ തന്നെ നമുക്കുണ്ടാക്കാവുന്നതാണ് ഈ ഫേസ്പാക്ക്. ഉപ്പില്ലാത്ത വെണ്ണ നാല് ടേബിള്‍ സ്പൂണ്‍ എടുത്ത് ചെറുതായി ചൂടാക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അല്പം റോസ് വാട്ടര്‍, ഒരു നുള്ള മഞ്ഞള്‍പ്പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴയുടെ നീര് എന്നിവ മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത ശേഷം രാത്രി മുഴുവന്‍ മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളയുക.

സെന്‍സിറ്റീവ് ചര്‍മ്മത്തിന് പരിപ്പ്
പരിപ്പ് കൊണ്ടും സൗന്ദര്യ സംരക്ഷണം നടത്താം. ഒരു ടീസ്പൂണ്‍ പരിപ്പ് പൊടിച്ചത് അല്പം പാലില്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. രണ്ട് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുകിക്കളയാം.

വരണ്ട ചര്‍മ്മത്തിന് പ്രകൃതിദത്തം
വരണ്ട ചര്‍മ്മത്തിന് പ്രകൃതി ദത്തമായ രീതിയിലുള്ള ഫേസ്പാക്ക് തയ്യാറാക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ ഒരു ടേബിള്‍ സ്പൂണ്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, എന്നിവ എല്ലാം മിക്സ് ചെയ്ത് മുഖത്ത് തേച്ച് അഞ്ച് മിനിട്ട് മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുകിക്കളയുക.

വാര്‍ദ്ധക്യം ബാധിച്ച ചര്‍മ്മത്തിന്
വാര്‍ദ്ധക്യം പലപ്പോഴും നമ്മുടെ സൗന്ദര്യത്തിന് വില്ലനാണ്. അതുകൊണ്ട് തന്നെ ഇതിനെ ഒഴിവാക്കാന്‍ ഏറ്റവും പറ്റിയ ഫേസ്പാക്ക് ഏതാണെന്ന് നോക്കാം. പപ്പായയില്‍ രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്ത് ഉപയോഗിക്കുക. ഇത് ഏത് ബ്യൂട്ടി പാര്‍ലറില്‍ പോയാല്‍ ലഭിയ്ക്കുന്നതിനേക്കാള്‍ യുവത്വമുള്ള ചര്‍മ്മം നല്‍കും.



Click it and Unblock the Notifications
