For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ പാടുകള്‍ക്ക് മൂന്ന് ദിവസം കൊണ്ട് പരിഹാരം

|

സൗന്ദര്യം സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു തലമുറയാണ് ഇന്ന് ഉള്ളത്. എന്നാല്‍ കൃത്രിമ സൗന്ദര്യക്കൂട്ടുകളില്‍ നിന്നല്ലാതെ പ്രകൃതി ദത്തമായ രീതിയില്‍ സൗന്ദര്യം സംരക്ഷിക്കുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യവും. മുഖസൗന്ദര്യം മാത്രമല്ല പലപ്പോഴും ആരോഗ്യവും ശരീരസൗന്ദര്യത്തെ ബാധിയ്ക്കുന്നവയാണ്. യോനീ ദുര്‍ഗന്ധമകറ്റാന്‍ പ്രകൃതി ദത്ത വഴികള്‍

മുഖത്ത് എന്തെങ്കിലും തരത്തിലുള്ള പാടുകള്‍ വന്നാല്‍ അതിനെ മാറ്റുന്നതിനായി പഠിച്ച പണി പതിനെട്ടും നമ്മള്‍ ശ്രമിക്കാറുണ്ട്. മുഖക്കുരു പാടുകളോ ചര്‍മ്മത്തിന്റെ ചുളിവുകളോ എല്ലാം ഇത്തരത്തില്‍ നമ്മുടെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നതാണ്. അരിമ്പാറ,പാലുണ്ണി മണിക്കൂറുകള്‍ കൊണ്ട് നീക്കാം

ഇതിനെയെല്ലാം മൂന്ന് ദിവസം കൊണ്ട് ഇല്ലാതാക്കുന്ന ഫേസ്പാക്ക്‌ ഉണ്ട്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത.

കറുവപ്പട്ടയും തേനും

കറുവപ്പട്ടയും തേനും

ആരോഗ്യകാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കറുവപ്പട്ടയും തേനും. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് മുന്നില്‍ തന്നെയാണ്. മുഖക്കുരുവുണ്ടാക്കുന്ന ഫംഗസ് പ്രശ്‌നങ്ങളേയും മറ്റും ഇല്ലാതാക്കാനുള്ള കഴിവ് ഇതിനുണ്ട്. എന്നാല്‍ കറുവപ്പട്ടയോടും തേനിനോടും ഒപ്പം അല്‍പം ജാതിയ്ക്ക കൂടി ചേരുമ്പോള്‍ ഇതൊരു ഉഗ്രന്‍ ഫേസ്പാക്ക് ആയി മാറുന്നു.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത്, ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചത് ഇവയെല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്യുക. കട്ടിയുള്ള പേസ്റ്റ് ആക്കി മാറ്റി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തിന് തിളക്കവും പാടുകളില്‍ നിന്ന് മോചനവും നല്‍കുന്നു.

മഞ്ഞള്‍ കറ്റാര്‍വാഴ ഫേസ്പാക്ക്

മഞ്ഞള്‍ കറ്റാര്‍വാഴ ഫേസ്പാക്ക്

ഒരു ടീസ്പൂണ്‍ കറ്റാര്ഡവാഴയുടെ നീരും അല്‍പം മഞ്ഞള്‍പ്പൊടിയും മിക്‌സ് ചെയ്ത് മുഖത്ത് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകി കളയു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

പാലും തേനും

പാലും തേനും

പാലും തേനും ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലൊരു മുതല്‍ക്കൂട്ടാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം.

പഴവും ആവക്കാഡോയും ചേര്‍ന്ന ഫേസ്പാക്ക്

പഴവും ആവക്കാഡോയും ചേര്‍ന്ന ഫേസ്പാക്ക്

ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ പഴവും ആവക്കാഡോയും വളരെ നല്ലതാണ.് രണ്ടും കൂടി മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കി മുഖത്ത് പുരട്ടുക. നല്ലതുപോലെ മുഖം വൃത്തിയാക്കിയതിനു ശേഷം മാത്രമേ മുഖത്ത് ഇവ പുരട്ടാവൂ.

തേന്‍-പപ്പായ മാസ്‌ക്

തേന്‍-പപ്പായ മാസ്‌ക്

തേന്‍ പപ്പായയും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗമുള്ളതാണ്. തേന്‍ പപ്പായയും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖത്ത് മാത്രമല്ല കഴുത്തിലും ഇത് പുരട്ടാവുന്നതാണ്. കഴുത്തിലെ കറുപ്പകറ്റാനും തിളക്കം വര്‍ദ്ധിപ്പിക്കാനും ഈ മാസ്‌ക് സഹായിക്കും. 25 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യാം.

English summary

Face Mask That Magically Removes Stains, Acne Scars And Wrinkles

The natural face mask that we are about to present in this article, you will be able to soother and remove these issues. Don’t hesitate to use this mask for wrinkles, spots, spots and problematic skin in general.
X
Desktop Bottom Promotion