Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
മുഖത്തെ പാടുകള്‍ക്ക് മൂന്ന് ദിവസം കൊണ്ട് പരിഹാരം
സൗന്ദര്യം സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്കുന്ന ഒരു തലമുറയാണ് ഇന്ന് ഉള്ളത്. എന്നാല്‍ കൃത്രിമ സൗന്ദര്യക്കൂട്ടുകളില്‍ നിന്നല്ലാതെ പ്രകൃതി ദത്തമായ രീതിയില്‍ സൗന്ദര്യം സംരക്ഷിക്കുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യവും. മുഖസൗന്ദര്യം മാത്രമല്ല പലപ്പോഴും ആരോഗ്യവും ശരീരസൗന്ദര്യത്തെ ബാധിയ്ക്കുന്നവയാണ്. യോനീ ദുര്‍ഗന്ധമകറ്റാന്‍ പ്രകൃതി ദത്ത വഴികള്‍
മുഖത്ത് എന്തെങ്കിലും തരത്തിലുള്ള പാടുകള്‍ വന്നാല്‍ അതിനെ മാറ്റുന്നതിനായി പഠിച്ച പണി പതിനെട്ടും നമ്മള് ശ്രമിക്കാറുണ്ട്. മുഖക്കുരു പാടുകളോ ചര്‍മ്മത്തിന്റെ ചുളിവുകളോ എല്ലാം ഇത്തരത്തില്‍ നമ്മുടെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നതാണ്. അരിമ്പാറ,പാലുണ്ണി മണിക്കൂറുകള്‍ കൊണ്ട് നീക്കാം
ഇതിനെയെല്ലാം മൂന്ന് ദിവസം കൊണ്ട് ഇല്ലാതാക്കുന്ന ഫേസ്പാക്ക് ഉണ്ട്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത.

കറുവപ്പട്ടയും തേനും
ആരോഗ്യകാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കറുവപ്പട്ടയും തേനും. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് മുന്നില്‍ തന്നെയാണ്. മുഖക്കുരുവുണ്ടാക്കുന്ന ഫംഗസ് പ്രശ്നങ്ങളേയും മറ്റും ഇല്ലാതാക്കാനുള്ള കഴിവ് ഇതിനുണ്ട്. എന്നാല്‍ കറുവപ്പട്ടയോടും തേനിനോടും ഒപ്പം അല്പം ജാതിയ്ക്ക കൂടി ചേരുമ്പോള്‍ ഇതൊരു ഉഗ്രന്‍ ഫേസ്പാക്ക് ആയി മാറുന്നു.

തയ്യാറാക്കുന്ന വിധം
അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത്, ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചത് ഇവയെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക. കട്ടിയുള്ള പേസ്റ്റ് ആക്കി മാറ്റി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തിന് തിളക്കവും പാടുകളില്‍ നിന്ന് മോചനവും നല്കുന്നു.

മഞ്ഞള്‍ കറ്റാര്‍വാഴ ഫേസ്പാക്ക്
ഒരു ടീസ്പൂണ്‍ കറ്റാര്ഡവാഴയുടെ നീരും അല്പം മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്ത് മുഖത്ത് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകി കളയു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

പാലും തേനും
പാലും തേനും ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലൊരു മുതല്‍ക്കൂട്ടാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം.

പഴവും ആവക്കാഡോയും ചേര്‍ന്ന ഫേസ്പാക്ക്
ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ പഴവും ആവക്കാഡോയും വളരെ നല്ലതാണ.് രണ്ടും കൂടി മിക്സ് ചെയ്ത് പേസ്റ്റ് ആക്കി മുഖത്ത് പുരട്ടുക. നല്ലതുപോലെ മുഖം വൃത്തിയാക്കിയതിനു ശേഷം മാത്രമേ മുഖത്ത് ഇവ പുരട്ടാവൂ.

തേന്‍-പപ്പായ മാസ്ക്
തേന്‍ പപ്പായയും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗമുള്ളതാണ്. തേന്‍ പപ്പായയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖത്ത് മാത്രമല്ല കഴുത്തിലും ഇത് പുരട്ടാവുന്നതാണ്. കഴുത്തിലെ കറുപ്പകറ്റാനും തിളക്കം വര്‍ദ്ധിപ്പിക്കാനും ഈ മാസ്ക് സഹായിക്കും. 25 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യാം.



Click it and Unblock the Notifications
