Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വരണ്ട ചര്‍മ്മമുള്ളവര്‍ ഒരിക്കലും ചെയ്യരുതാത്തത്
വരണ്ട ചര്‍മ്മം സൗന്ദര്യ സംരക്ഷണത്തില്‍ എന്നും വില്ലനാണ്. എത്രയൊക്കെ മോയ്സ്ചുറൈസര്‍ ഇട്ടാലും അതൊന്നും ചര്‍മ്മത്തിന്റെ ഏഴയലത്ത് പോലും വരില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ ചര്മ്മസംരക്ഷണമെന്നത് തലവേദനയാണ് പലപ്പോഴും വരണ്ട ചര്‍മ്മക്കാര്‍ക്ക്.
എന്നാല്‍ ഇത്തരം ചര്‍മ്മം നമ്മുടെ തന്നെ അശ്രദ്ധ കാരണം പലപ്പോഴും വീണ്ടും മോശം അവസ്ഥയിലേക്ക് എത്താറുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ വരണ്ട ചര്‍മ്മക്കാര്‍ ചര്‍മ്മത്തോട് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്ന് നോക്കാം. ആരും കൊതിയ്ക്കും മുടിയഴകിന് ഫലപ്രദമായ മാര്‍ഗ്ഗം

മുഖം കഴുകുന്നത്
എപ്പോഴും എപ്പോഴും മുഖം കഴുകുന്നത് പലപ്പോഴും വരണ്ട ചര്‍മ്മക്കാരുടെ ശീലമായിരിക്കും. എന്നാല്‍ ഇത്തരം ശീലത്തിന് വിട നല്‍കുകയാണ് ചെയ്യേണ്ടത്. കാരണം ഇത് ചര്‍മ്മം കൂടുതല്‍ വരള്‍ച്ചയിലേക്ക് മാത്രമാണ് നയിക്കുന്നത്.

മോയ്സ്ചുറൈസര്‍ ഉപയോഗം
പലപ്പോഴും മോയ്സ്ചുറൈസറിന്റെ അമിതോപയോഗം പലപ്പോഴും ചര്‍മ്മം കൂടുതല്‍ വരണ്ടതാക്കാന്‍ മാത്രമേ സഹായിക്കൂ.

സോപ്പിന്റെ ഉപയോഗം
സോപ്പിന്റെ ഉപയോഗവും ശ്രദ്ധിക്കേണ്ടതാണ്. സോപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍ ചര്‍മ്മത്തിന്റെ മൃദുത്വം ഇല്ലാതാവുകയും വരണ്ടതാവുകയും ചെയ്യുന്നു.

ചൂടുവെള്ളത്തിലുള്ള കുളി
തണുപ്പാണെങ്കിലും ചൂടാണെങ്കിലും ചൂടുവെള്ളത്തിലുള്ള കുളി പ്രശ്നമുണ്ടാക്കുന്നതാണ്. ഇതും ചര്‍മ്മം കൂടുതല്‍ വരണ്ടതാവാന്‍ കാരണമാകും.

ആസ്ട്രിജന്റെ ഉപയോഗം
ചര്‍മ്മത്തിന്റെ അസ്വസ്ഥതയും ചൊറിച്ചിലും മാറ്റാനാണ് ആസ്ട്രിജന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നതും വരണ്ട ചര്‍മ്മമാകാന്‍ കാരണമാകും.

ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരിക്കുക
ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരിക്കുന്നതും പ്രശ്നമുണ്ടാക്കുന്നതാണ്. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കണം എന്നാണ് പറയുന്നത്.



Click it and Unblock the Notifications
