For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭംഗിയുള്ള ചുണ്ടിന് ഈ വഴി പരീക്ഷിയ്ക്കൂ

By Super
|

അരോമാതെറാപ്പി ക്ഷീണിച്ച മനസ്സിനും ശരീരത്തിനും നവോന്മേഷം നല്‍കുകയും വിശ്രാന്തി ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് മസ്തിഷ്കവും, ശരീരവും, മനസ്സും, വികാരങ്ങളും തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുകയും നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സുഗന്ധ തൈലങ്ങള്‍ അനുയോജ്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെടുന്നിടത്ത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

എങ്ങനെയാണ് ഈ സുഗന്ധതൈലങ്ങള്‍ നിര്‍‌മ്മിക്കുന്നത്? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അവ സസ്യങ്ങളില്‍ നിന്നുള്ള സത്തുകള്‍ പോലുള്ള പ്രകൃതിദത്ത ഉത്പന്നങ്ങളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. ക്യാന്‍സര്‍, മറ്റ് ഉപദ്രവകരമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന സ്വതന്ത്രമൂലകങ്ങളെ തടയുന്ന ഘടകങ്ങളാണ് ആന്‍റിഓക്സിഡന്‍റുകള്‍. ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ലിപ് ബാമുകള്‍.

Lips

വീട്ടില്‍ തയ്യാറാക്കുന്ന ലിപ് ബാമുകള്‍ വൈവിധ്യപൂര്‍ണ്ണമാണ്. കാരണം അവ ലോഷനോ ഫേസ് മോയ്സ്ചറൈസറോ ആയും ഉപയോഗിക്കാം. മറ്റ് ഉത്പന്നങ്ങള്‍ നിരാശപ്പെടുത്തുകയോ അല്ലെങ്കില്‍ വിവിധോദ്ദേശ്യ ബാമുകള്‍ തയ്യാറാക്കേണ്ടി വരുകയോ ചെയ്യുമ്പോള്‍ ഇവ ഉപയോഗിക്കാം. അത്തരം ചില ലിപ് ബാമുകള്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

1. വെളിച്ചെണ്ണ, തേന്‍ മെഴുക്, ബ്രൗണ്‍ ചോക്കലേറ്റ് ലിപ് ബാം - കട്ടിയുള്ള ഒരു പാന്‍ എടുത്ത് അതില്‍ കുറച്ച് വെള്ളം ഒഴിക്കുക. അതില്‍ മുക്കി വെയ്ക്കാവുന്ന ഒരു പാത്രം വെച്ച് അതിലേക്ക് വെളിച്ചെണ്ണ,തേനീച്ച മെഴുക്,ബ്രൗണ്‍ ചോക്കലേറ്റ് എന്നിവ ഇട്ട് ചൂടാക്കുക. ഇത് പൂര്‍ണ്ണമായി ഉരുകുന്നത് വരെ ചൂടാക്കുക. തുടര്‍ന്ന് പാത്രം മാറ്റി വെച്ച് തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് സ്റ്റെറിലൈസ് ചെയ്ത സ്പൂണ്‍ ഉപയോഗിച്ച് സുഗന്ധ തൈലം, വിറ്റാമിന്‍ ഇ ഓയില്‍ എന്നിവ അതില്‍ കലര്‍ത്തുക. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ചുവെച്ച് നന്നായി അടച്ച് ഫ്രിഡ്ജില്‍ വെയ്ക്കുക. ഇത് ചുണ്ടിന് മുകളിലും സംവേദനത്വം കൂടിയ സ്ഥലങ്ങളിലും കനം കുറച്ച് തേക്കുക.

2. പുതിന ഓയില്‍, ഷീ ബട്ടര്‍, തേനീച്ച മെഴുക് - ഈ ലിപ് ബാമിന് ഗന്ധം ലഭിക്കുന്നത് പുതിന ഓയിലില്‍ നിന്നാണ്. ഇത് തലവേദനയ്ക്ക് ശമനം കിട്ടാനായി തലയിലും, ചെന്നിയിലുമൊക്കെ തേയ്ക്കാം.

ചൂടേല്‍ക്കാത്ത ഒരു ഗ്ലാസ്സ് പാത്രം വെച്ച് വെള്ളം ചൂടാക്കുക. ഇത് ലിപ് ബാമിനുള്ള വസ്തുക്കള്‍ കരിഞ്ഞ് പോകുന്നത് തടയും. വെള്ളം തിളച്ച് കഴിയുമ്പോള്‍ ഷീ ബട്ടറും, തേനീച്ച മെഴുകും ഗ്ലാസിലിട്ട് പൂര്‍ണ്ണമായും ഉരുകുന്നത് വരെ ഇളക്കുക. ഇത് തണുക്കുമ്പോള്‍ ബാം കട്ടിയാകും. അതിനാല്‍ തന്നെ വേഗം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് വെയ്ക്കുക.

ഈ ലിപ് ബാമുകളും ചുണ്ടിനും ശരീരഭാഗങ്ങള്‍ക്കും അത്ഭുതകരമായ സൗഖ്യം നല്‍കും. വിണ്ടു കീറിയ ചുണ്ടുകള്‍ വേഗത്തില്‍ ഭേദമാകാന്‍ ചോക്കലേറ്റ് ബട്ടര്‍ ലിപ് ബാം ഉപയോഗിക്കാം.

ചര്‍മ്മം വീണ്ടുകീറുന്നതിനും ഇത് ഉപയോഗിക്കാം. തണുപ്പുകാലത്ത് ചര്‍മ്മത്തിലുണ്ടാകുന്ന വിണ്ടുകീറല്‍ ഭേദമാക്കാനും ചുണ്ട് കണ്ണ് തുടങ്ങിയ ചുളിവുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ള ഭാഗങ്ങള്‍ മിനുസമാകാനും ഈ ബാം ഫലപ്രദമാണ്.

Read more about: lips ചുണ്ട്
English summary

Essential Oil Lip Balm Recipes

Here are the simple ways to prepare lip balm using essential oils at home. These are the easiest and safe ways to prepare oil lip balm at home.
Story first published: Tuesday, June 14, 2016, 9:57 [IST]
X
Desktop Bottom Promotion