Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
മുഖത്തെ കറുപ്പു മാറ്റാന്‍ വീട്ടുവൈദ്യങ്ങള്‍
മുഖത്തുള്ള കറുത്ത പാടുകളും മുഖക്കുരുവിന്റെ പാടുകളും മാറ്റണമെന്ന് ആഗ്രഹമുണ്ടോ?
മുഖക്കുരുവിന്റേതും കറുത്തതും ഇരുണ്ടതുമായ പാടുകള്‍, വെയിലേറ്റുള്ള നിറം മാറ്റങ്ങള്‍, ചര്‍മ്മത്തിലെ നിറ വ്യത്യാസങ്ങള്‍ എന്നിവയെല്ലാം മാറ്റാന്‍ സഹായിക്കുന്ന, വീട്ടില്‍ തന്നെ ചെയ്യാനാവുന്ന ചില പരിഹാരമാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.
ഇവ പതിവായി ചെയ്യുന്നത് ചര്‍മ്മത്തിലെ, പാടുകളും, ചുളിവുകളും അകറ്റുകയും മുഖക്കുരുവും ചര്‍മ്മത്തിലെ പ്രശ്നങ്ങളും ഉണ്ടാകുന്നത് തടയുകയും ചെയ്യും.

തുളസി, പുതിന, നാരങ്ങനീര് ഫേസ്പായ്ക്ക്
ഏതാനും തുളസിയിലകള്‍, പുതിനയിലകള്‍, 3 ടേബിള്‍സ്പൂണ്‍ നാരങ്ങനീര് എന്നിവ ബ്ലെന്‍ഡറിലിട്ട് അടിക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖം കഴുകിയ ശേഷം ഫേസ്പായ്ക്കായി ഉപയോഗിക്കുക. ഇരുപത് മിനുട്ട് ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകി വൃത്തിയാക്കുക.

ഉലുവ, റോസ് വാട്ടര്‍ ഫേസ്പായ്ക്ക്
ഒരു പിടി ഉലുവ രാത്രി വെള്ളത്തിലിട്ട് വെച്ച് രാവിലെ വെള്ളം ഊറ്റിക്കളഞ്ഞ് നന്നായി അരയ്ക്കുക. ഇതിലേക്ക് 2 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്ത് പ്രശ്നമുള്ള ഭാഗത്ത് തേയ്ക്കാം. ഇരുപത് മിനുട്ട് ഉണങ്ങാന്‍ അനുവദിച്ച ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

ഐസ് നാരങ്ങ വെള്ളം
ഒരു ചെറിയ പാത്രത്തില്‍ ഐസ് വെള്ളമെടുത്ത് അതിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക. ഇതുപയോഗിച്ച് രാവിലെയും വൈകുന്നേരവും ഒരു തവണ മുഖം കഴുകുക. ഇത് മുഖക്കുരുവും കാരയും കുറയാന്‍ ഫലപ്രദമാണ്.

തേന്‍, തക്കാളി ഫേസ്മാസ്ക്
പഴുത്ത തക്കാളിയുടെ പകുതി അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരയ്ക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു പരന്ന ബ്രഷ് ഉപയോഗിച്ച് ഇത് മുഖത്ത് തേയ്ക്കുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

തേങ്ങാവെള്ളം
പച്ചതേങ്ങയുടെ വെള്ളം ഒരു പാത്രത്തിലെടുത്ത് അതില്‍ ഒരു കോട്ടണ്‍ ബോള്‍ മുക്കി മുഖത്ത് തേയ്ക്കുക. ഇത് നാലോ അഞ്ചോ തവണ ആവര്‍ത്തിച്ച ശേഷം ഇളംചൂടുള്ള വെള്ളത്തില്‍ കഴുകുക.

കടലമാവ്, മഞ്ഞള്‍, യോഗര്‍ട്ട് ഫേസ്പായ്ക്ക്
രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ് അല്ലെങ്കില്‍ കടലപ്പരിപ്പ്, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, മൂന്ന് ടേബിള്‍സ്പൂണ്‍ കട്ടിയുള്ള യോഗര്‍ട്ട് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്ത് തേച്ച് ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

കറ്റാര്‍വാഴ ജെല്‍ മസാജ്
കറ്റാര്‍വാഴയുടെ ഇല മുറിച്ച് ഉള്ളിലെ ജെല്‍ ഒരു പാത്രത്തിലേക്ക് ശേഖരിക്കുക. ഇതില്‍ അല്പം കൈയ്യിലെടുത്ത് മുകളിലേക്കുള്ള ദിശയില്‍, പ്രശ്നമുള്ള ഭാഗത്ത് 10 മിനുട്ട് സമയം മസാജ് ചെയ്യുക. തുടര്‍ന്ന് ഇളംചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. കറ്റാര്‍വാഴയുടെ ഇല കിട്ടാന്‍ പ്രയാസമാണെങ്കില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ റെഡിമെയ്ഡ് കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാം.



Click it and Unblock the Notifications
