Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ഈ എണ്ണകള്‍ ചര്‍മ്മത്തിന് നല്‍കുന്നത്...
ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമായി എണ്ണ ഉപയോഗിക്കാതിരിക്കുകയാണ് നമ്മള് ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ പലപ്പോഴും എണ്ണയാണ് നമ്മുടെ ചര്‍മ്മ സംരക്ഷണത്തില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. കൈമുട്ടിലേയും കാല്മുട്ടിലേയും കറുപ്പിന് പരിഹാരം
എന്നാല്‍ എല്ലാ എണ്ണകളും വലിച്ചു വാരി തേയ്ക്കുന്നത് നല്ലതല്ല. ഏതൊക്കെ എണ്ണകളാണ് ഇത്തരത്തില്‍ ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്നതെന്നു നോക്കാം.

ആല്‍മണ്ട് ഓയില്‍
ചര്‍മ്മത്തിലെ ചുളിവുകളും മറ്റും മാറാന്‍ ഇത്രയും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന എണ്ണ വേറെയില്ല. ബദാം ഓയില്‍ ഉപയോഗിക്കുന്നത് നല്ലൊരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കും. മുഖത്തെ എല്ലാ വിധത്തിലുള്ള പാടും ബദാം ഓയില്‍ മാറ്റും.

വെളിച്ചെണ്ണ
പാചകത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും അത്രയേറെ പ്രാധാന്യമാണ് വെളിച്ചെണ്ണ നല്‍കുന്നത്. ഇത് ചര്‍മ്മത്തില്‍ മോയ്്സ്ചുറൈസര് ആയി പ്രവര്‍ത്തിക്കും. ലിപ് ബാം ആയി വരെ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.

ഒലീവ് ഓയില്‍
ഒലീവ് ഓയിലിന്റെ പ്രാധാന്യം പറഞ്ഞറിയിക്കാനാവാത്തതാണ്. ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് പ്രായം വരെ കുറച്ച് കാണിയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല കാല്പ്പാദത്തിലുണ്ടാവുന്ന വിള്ളലിനും ഒലീവ് ഓയില്‍ പരിഹാരമാണ്.

ചണവിത്ത് എണ്ണ
ചണവിത്തില്‍ നിന്നും എണ്ണ ഉണ്ടാക്കാമെന്നതാണ് സത്യം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇത് ചര്‍മ്മത്തില്‍ വേനല്‍ക്കാലത്തുണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങളും പരിഹരിക്കുന്നു.

ആവക്കാഡോ ഓയില്‍
ആവക്കാഡോ ഓയില്‍ നല്കുന്ന സൗന്ദര്യം വിവരണാതീതമാണ്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് എന്നതും ആവക്കാഡോ ഓയിലിന്റെ ഗുണം വര്‍ദ്ധിപ്പിക്കുന്നു. എക്സിമ പോലുള്ള ചര്‍മ്മ പ്രശ്നങ്ങളെ ഇത് ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
