Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചര്‍മ്മത്തിന് നിറം നല്കാന് തേന്‍ മിടുക്കന്
ചര്‍മ്മത്തിന്റെ നിറം ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. എന്നാല്‍ അധികം നിറമില്ലെങ്കിലും പാടുകളുള്ളതും വരണ്ടതുമായ ചര്‍മ്മം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറ. അതിപ്പോള്‍ ആണാകട്ടെ പെണ്ണാകട്ടെ ചര്‍മ്മസംരക്ഷണത്തില്‍ തേനിന്റെ പ്രാധാന്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 5 സൂത്രം, വയസു 10 കുറഞ്ഞേ
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തേന്‍ നല്കുന്ന ഗുണത്തെപ്പറ്റി നമുക്കെല്ലാം അറിയാം. എന്നാല്‍ തേനിന്റെ ചില അറിയപ്പെടാത്ത സൗന്ദര്യ രഹസ്യങ്ങളുണ്ട്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും എന്നുള്ളത് മാത്രമല്ല തേനിന്റെ സൗന്ദര്യ ഗുണങ്ങള്‍. അവ എന്തൊക്കയെന്ന് നോക്കാം.

മോയ്സ്ചുറൈസിങ് മാസ്ക്
മോയ്സ്ചുറൈസിങ് മാസ്ക് ആയി തേന്‍ ഉപയോഗിക്കാം എന്നതാണ്. ഇത് ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കി ചര്‍മ്മം ക്ലീന്‍ ആക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കാനും സഹായിക്കുന്നു.

ചര്‍മ്മം മൃദുലമാക്കാന്‍
ചര്‍മ്മത്തിന് മൃദുത്വം നല്കാന് ആഴ്ചയില്‍ ഒരു ദിവസം തേന്‍ പുരട്ടി മുഖം മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മം മൃദുലമാവാന്‍ സഹായിക്കുന്നു.

തക്കാളിയും തേനും
തക്കാളിയും തേനും നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് ചര്‍മ്മത്തില ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

ചുളിവ് മാറാന്‍
ചര്‍മ്മത്തിലെ ചുളിവ് മാറാന്‍ തേന്‍ ഉത്തമമാണ്. രാത്രി കിടക്കുന്നതിനു മുന്‍പ് തേന്‍ മുഖത്ത് പുരട്ടി കിടന്നുറങ്ങാം. രാവിലെ കഴുകിക്കളയുമ്പോള്‍ ചര്‍മ്മം സുന്ദരമാകും.

മൃതകോശങ്ങളെ ഇല്ലാതാക്കാന്‍
ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ പലപ്പോഴും നമ്മള് വളരെയധികം കഷ്ടപ്പെടാറുണ്ട്. എന്നാല്‍ തേന്‍ ഇതിന് നല്ലൊരു പരിഹാരമാണ്. തേന്‍ പുരട്ടി മുഖം അരമണിക്കൂര്‍ മസ്സാജ് ചെയ്തതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

തേനും പാലും
തേനും പാലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ ഇല്ലാതാവാന്‍ സഹായിക്കും.

മഞ്ഞള്‍പ്പൊടിയും തേനും
മഞ്ഞള്‍പ്പൊടിയും തേനും ഗ്ലിസറിനും ചേര്‍ന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് 15 മിനിട്ടിനു ശേഷം ഉണങ്ങിയാല്‍ കഴുകിക്കളയാം.



Click it and Unblock the Notifications
