Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
വെളുക്കാന്‍ പുളിവെള്ളം?
ദക്ഷിണേന്ത്യന്‍ പാചകത്തിലെ ഒരു പ്രധാന ചേരുവയാണ് വാളന്‍ പുളി. കടുത്ത പുളിയും മധുരവുമുള്ള ഇത് വിഭവങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കാനായി ഉപയോഗിച്ച് വരുന്നു. ഭക്ഷണ വിഭവങ്ങള്‍ ആകര്‍ഷകമാക്കുന്നതിന് മാത്രമല്ല ചര്‍മ്മത്തിനും ഇത് ഏറെ ഗുണകരമാണ്.
കറുത്ത പാടുകളും നിറഭേദങ്ങളും മാറ്റി ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും വാളന്‍പുളി ഫലപ്രദമാണ്. വാളന്‍പുളിയുടെ നിരവധിയായ ഗുണങ്ങള്‍ മനസിലാക്കിയാല്‍ നിങ്ങളും സൗന്ദര്യ സംരക്ഷണത്തില്‍ വാളന്‍പുളി ഉള്‍പ്പെടുത്തുമെന്ന് തീര്‍ച്ചയാണ്.

വാളന്‍പുളി എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. വാളന്‍പുളിയുടെ സത്ത് ഉപയോഗിക്കലാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. വാളന്‍പുളി എങ്ങനെയാണ് നല്ല നിറം നല്‍കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? വാളന്‍പുളി സത്തില്‍ വിറ്റാമിന്‍ ബി, സി, ഫൈബര്‍, ആല്‍ഫ ഹൈഡ്രോക്സില്‍ ആസിഡ്, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
1. ഏകദേശം 30 ഗ്രാം വാളന്‍പുളി 100 മില്ലി. വെള്ളത്തിലിട്ട് തിളപ്പിച്ച് അതില്‍ നിന്ന് പള്‍പ്പ് നീക്കം ചെയ്യുക. അരടീസ്പൂണ്‍ വാളന്‍പുളി എടുത്ത് ജ്യൂസുമായി കലര്‍ത്തുക. ഇത് മുഖത്ത് തേച്ച് 20 മിനുട്ടിന് ശേഷം കഴുകിക്കളയുക. ചര്‍മ്മത്തിന് വേഗത്തില്‍ നല്ല നിറം ലഭിക്കാന്‍ ഇത് സഹായിക്കും. എണ്ണമയമുള്ള ഇരുണ്ട ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ ആഴ്ചയില്‍ മൂന്ന് തവണ ഈ ഫേസ്പായ്ക്ക് ഉപയോഗിക്കാം.
2. 2 ടീസ്പൂണ്‍ ചെറുപയര്‍പൊടി, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ വാളന്‍പുളി പള്‍പ്പ് എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്ത് തേയ്ക്കുക. 15-20 മിനുട്ട് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. വേഗം തന്നെ ചര്‍മ്മത്തിന് നല്ല നിറം ലഭിക്കും.




Click it and Unblock the Notifications
